Get Updates
Get notified of breaking news, exclusive insights, and must-see stories!

പോക്സോ കേസ്;11 കാരിയെ തട്ടിക്കൊണ്ട് പോയത് അമ്മ ഉൾപ്പെടെയുള്ള സംഘമെന്ന് മുത്തശ്ശി

പാലക്കാട്; പോക്സോ കേസിൽ വിചാരണ തുടങ്ങാനിരിക്കെ പ്രതികൾ തട്ടിക്കൊണ്ടുപോയ പതിനൊന്നുകാരിയെ കണ്ടെത്താനാകാതെ പോലീസ്.തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു പ്രതിയായ കുട്ടിയുടെ ചെറിയച്ഛൻ ഉൾപ്പെടെയുള്ളവർ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്. മുത്തശ്ശിയുടെ വീട്ടിൽ വെച്ചായിരുന്നു പെൺകുട്ടിയെ ബലം പ്രയോഗിച്ച് കൊണ്ട് പോയത്. അതേസമയം കുട്ടിയെ അമ്മയുടെ സാന്നിധ്യത്തിലാണ് മൊഴിമാറ്റാന്‍ കുട്ടിയെ ബലംപ്രയോഗിച്ച് കൊണ്ടുപോയതെന്നും നേരത്തെയും സമാനശ്രമങ്ങള്‍ ഉണ്ടായെന്നും മുത്തശ്ശി പറഞ്ഞതായി ട്വന്റി ഫോർ ന്യൂസ് റിപ്പോർട്ട് ചെയ്തു.

kerala-police-12-1515716470-1619507158-1657195167.jpg -Properties Reuse Image

നേരത്തേ കോടതിയിൽ വെച്ച് മാതാപിതാക്കൾക്കൊപ്പം പോകാൻ താത്പര്യമില്ലെന്ന് പെൺകുട്ടി പറഞ്ഞിരുന്നു. തുടർന്ന് മുത്തശ്ശിക്കാണ് കുട്ടിയുടെ സംരക്ഷണ ചുമത ഉണ്ടായിരുന്നു.ചെറിയച്ഛനാണ് കേസിലെ പ്രതി. 16 ന് വിചാരണ നടക്കാൻ ഇരിക്കേയാണ് ഇപ്പോൾ കുട്ടിയെ തട്ടിക്കൊണ്ട് പോയിരിക്കുന്നത്. പ്രതിയുടെ നേതൃത്വത്തിൽ കുട്ടിയുടെ മൊഴി മാറ്റാനാണ് ശ്രമം നടക്കുന്നതെന്നും വീട്ടിലുണ്ടായിരുന്ന കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവരേയും മര്‍ദ്ദിച്ചാണ് സംഘം അതിജീവിതയെ കടത്തിക്കൊണ്ടുപോയതെന്നും മുത്തശ്ശിയും മാതൃസഹോദരിയും ആരോപിച്ചു.

കുട്ടി അമ്മക്കൊപ്പം ഉണ്ടെന്നാണ് കരുതുന്നതെന്നും മൊഴിമാറ്റുക മാത്രമാണ് പ്രതിയുടെ ലക്ഷ്യമെന്നും മുത്തശ്ശി പറയുന്നു. അമ്മയേയും പ്രതിയേയും കണ്ടയുടനെ കുട്ടി ഓടി മുറിയിലൊളിച്ചിരുന്നു. അവരെ തടയാന്‍ശ്രമിച്ച തന്നെ കുട്ടിയുടെ അമ്മയും ഒപ്പമുണ്ടായിരുന്നവരും മർദ്ദിച്ചുവെന്നും മുത്തശ്ശി ആരോപിച്ചു.

സൗന്ദര്യം വല്ലാതെ കൂടുന്നുണ്ട്..ഇത് ഐശ്വര്യ ലക്ഷ്മിയുടെ മരണമാസ് ലുക്ക്..അമ്പരന്ന് ആരാധകർ

അതേസമയം മൊഴിമാറ്റാൻ തന്നെയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് തന്നെയാണ് പോലീസിന്റേയും നിഗമനം. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ എത്തിയ കാറിന്റെ നമ്പർ പ്ലേറ്റ് മറിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ സഹായിക്കാനായി ബൈക്കിൽ എത്തിയവരെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവർ ഉപയോഗിച്ച ബൈക്കുകളിലെ നമ്പർ പ്ലേറ്റുകളും വ്യാജമാണെന്ന് സ്ഥിരീകരിച്ചതായി പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ ഫോൺ ഉൾപ്പെടെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിന് ശേഷം ഇരുവരുടേയും ഫോണുകൾ സ്വിച്ച് ഓഫ് ആണ്. കുട്ടിയെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും പോലീസ് അറിയിച്ചു. പാലക്കാട് ടൗണ്‍ സൗത്ത് സിഐ ഷിജു എബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം. നിലവിൽ ആറ് പേർ പോലീസ് കസ്റ്റഡിയിൽ ഉണ്ട്. പ്രതിയായ ചെറിയച്ഛൻ ഉൾപ്പെടെ ആറുപേരെയാണ് പാലക്കാട് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+