സഞ്ജിത്ത് കൊലപാതകം; കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു; പ്രതികൾക്കായി അന്വേഷണം ഊർജിതം
പാലക്കാട്: മമ്പറത്തെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു. വെളുത്ത നിറത്തിലുള്ള മാരുതി 800 കാറാണ് സിസിടിവി ദൃശ്യത്തിലുള്ളത്. പഴയ മോഡൽ കാറിൻ്റെ ഡോറുകളുടെ ഗ്ലാസിൽ കറുത്ത കൂളിംഗ് ഫിലിം ഒട്ടിച്ചിട്ടുണ്ട്. കാറിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ അന്വേഷണസംഘത്തെ അറിയിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.അതിനിടെ, കൊല്ലപ്പെട്ട സഞ്ജിത്തിന്‍റെ വീട് ഇന്ന് കേന്ദ്ര സഹമന്ത്രി കെ മുരളീധരന്‍ ഇന്ന് സന്ദര്‍ശിക്കും.
കേസ് വിശദമായി അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥൻ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് നിർദേശം നൽകിയതായി എഡിജിപി വിജയ് സാഖറെ അറിയിച്ചു. എഡിജിപിയുടെ മേൽനോട്ടത്തിലാണ് കേസന്വേഷണം മുന്നോട്ടു പോകുന്നത്. പാലക്കാട് ഡിവൈഎസ്പി, ആലത്തൂർ ഡിവൈഎസ്പി, ടൗൺ സൗത്ത് ഇൻസ്‌പെക്ടർ അന്വേഷണ സംഘത്തിൽ മീനാക്ഷിപുരം ഇൻസ്‌പെക്ടർ തുടങ്ങിയവർ അന്വേഷണസംഘത്തിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരാണ്.

ഇവരെ ക്കൂടാതെ കസബ ഇൻസ്‌പെക്ടർ കൊഴിഞ്ഞാമ്പാറ ഇൻസ്‌പെക്ടർ, നെന്മാറ ഇൻസ്‌പെക്ടർ, ചെർപ്പുളശ്ശേരി ഇൻസ്‌പെക്ടർ എന്നിവർക്കും കേസന്വേഷണത്തിൻ്റെ ചുമതല നൽകിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ 34 അംഗ അന്വേഷണ സംഘത്തെയാണ് എഡിജിപി കേസന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.
കേസിൽ പ്രതികൾ സഞ്ചരിച്ച കാറിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു. വെളുത്ത നിറത്തിലുള്ള മാരുതി 800 കാറാണ് സിസിടിവി ദൃശ്യത്തിലുള്ളത്. പഴയ മോഡൽ കാറിൻ്റെ ഡോറുകളുടെ ഗ്ലാസിൽ കറുത്ത കൂളിംഗ് ഫിലിം ഒട്ടിച്ചിട്ടുണ്ട്. കാറിനെക്കുറിച്ച് വിവരം ലഭിക്കുന്ന ആർക്കും അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരെ അറിയിക്കാമെന്നും പൊലീസ് അഭ്യർഥിച്ചു.

അതിനിടെ, കൊല്ലപ്പെട്ട സഞ്ജിത്തിന്‍റെ വീട് ഇന്ന് കേന്ദ്ര സഹമന്ത്രി കെ മുരളീധരന്‍ സന്ദര്‍ശിക്കും. കേസുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ എസ്.ഡി.പി.ഐ നേതാക്കളെ വിളിച്ചുവരുത്തി മൊഴിയെടുക്കുന്നത് തുടരും. കഴിഞ്ഞ ദിവസവും ചില എസ്ഡിപിഐ നേതാക്കളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു കൊലപാതകം നടന്നത്. പാലക്കാട് മമ്പറത്തെ ഭാര്യവീട്ടിൽ നിന്നും ഭാര്യയോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെയാണ് കാറിലെത്തിയ അക്രമികൾ തലങ്ങും വിലങ്ങും വെട്ടിക്കൊലപ്പെടുത്തിയത്. വിജനമായ സ്ഥലത്ത് വച്ച് ബൈക്ക് തടഞ്ഞ ശേഷമായിരുന്നു ആക്രമണം.

ബൈക്കിൽ നിന്നും സഞ്ജിത്തിനെ തള്ളിയിട്ട അക്രമികൾ ഭാര്യയുടെ മുന്നിൽ വച്ച് യാതൊരു പ്രകോപനവുമില്ലാതെ നിർദാക്ഷണ്യം കൊലപ്പെടുത്തുകയായിരുന്നു. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന വിലയിരുത്തലിലാണ് ഇപ്പോഴും പൊലീസുള്ളത്. ആസൂത്രിതമായിട്ടാണ് സംഭവം നടന്നിട്ടുള്ളത് എന്നതാണ് കണ്ടെത്തൽ.
സ്ഞ്ജിത്തിൻ്റെ കൊലപാതകത്തിൻ്റെ മരണകാരണം തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. തലയിൽ മാത്രം ആറ് വെട്ടുകളുണ്ടായിരുന്നു. ശരീരത്തിലാകെ 30 ലേറെ വെട്ടുകളുണ്ടായിരുന്നെന്നും പരിശോധയിൽ കണ്ടെത്തിയിരുന്നു.

അതിനിടെ, സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. കൊലപാതകം നടത്തിയ ശേഷം പ്രതികൾ രക്ഷപ്പെട്ട കാറിൽ ഒരെണ്ണം തമിഴ്നാട്ടിലേക്ക് കടന്നു പോയിട്ടുണ്ടെന്നാണ് സൂചന.
കോയമ്പത്തൂരിൽ നിന്നുള്ളവരാണ് പ്രതികൾ എന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. എട്ട് സംഘങ്ങളായി തിരിഞ്ഞ് കേസന്വേഷണം നടത്തുന്നതിനിടെയാണ് എഡിജിപിയുടെ നിർദ്ദേശാനുസരണം അന്വേഷണസംഘം വിപുലീകരിച്ചത്. കേസുമായി ബന്ധപ്പെട്ട് സംശയമുള്ളവരെ പലഘട്ടങ്ങളിലായി ചോദ്യം ചെയ്യുന്നതിലേക്കായി പൊലീസ് വിളിച്ചു വരുത്തിയിരുന്നു.
ശാന്തി വക്കീൽ എന്തിട്ടാലും ലുക്കല്ലേ!!... ദൃശ്യത്തിലെ വക്കീലിന്റെ സാരി ലുക്ക് ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications