• search
 • Live TV
പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സഞ്ജിത്ത് കൊല; കോടതിയിൽ കീഴടങ്ങാനിരുന്ന പ്രതികളെ പിടികൂടാനായില്ല; അന്വേഷണം തുടർന്ന് പൊലീസ്

Google Oneindia Malayalam News

പാലക്കാട്: മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരായേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും കീഴടങ്ങാൻ എത്തിയില്ല. കോടതി പരിസരത്ത് വൻ പൊലീസ് സന്നാഹമാണ് കീഴടങ്ങാൻ വരുന്ന പ്രതികളെ അറസ്റ്റ് ചെയ്യാനായി ഉണ്ടായിരുന്നത്.

അതേസമയം, പാലക്കാട് ജില്ലയിലെ മൂന്ന് പ്രധാന കോടതികളിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പാലക്കാട്, ചിറ്റൂർ, ഒറ്റപ്പാലം കോടതികളിലാണ് പൊലീസ് നിലയുറപ്പിച്ചിരുന്നത്. കൊലപാതകത്തിൽ അഞ്ച് പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുമ്പോഴും സംഭവം നടന്ന് 16 ദിവസം പിന്നിടുമ്പോഴും രണ്ട് പേരെ മാത്രമാണ് പിടികൂടാൻ കഴിഞ്ഞിട്ടുള്ളത്.

1

കഴിഞ്ഞ രണ്ടാഴ്ച മുൻപാണ് പാലക്കാട് മമ്പറത്ത് ഭാര്യയോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിൻ്റെ പട്ടാപ്പകൽ ഒരു സംഘം വെട്ടി കൊലപ്പെടുത്തിയത്. പൊലീസ് പ്രതികൾക്കായി അന്വേഷണം നടത്തിയെങ്കിലും ഇതുവരെയും രണ്ടു പേരെ മാത്രമാണ് പിടികൂടാൻ കഴിഞ്ഞത്.

കൃത്യത്തിൽ അഞ്ച് പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. തുടർന്ന് നേരത്തെ ഐജിയുടെ നേതൃത്വത്തിൽ കേസന്വേഷണ പുരോഗതി വിലയിരുത്തുകയും എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകുകയും ചെയ്തിരുന്നു. പക്ഷേ, എങ്കിലും ഇതുവരെയും ബാക്കിയുള്ള പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ബുധനാഴ്ച പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരായേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും കീഴടങ്ങാൻ എത്തിയില്ല. കോടതി പരിസരത്ത് വൻ പൊലീസ് സന്നാഹമാണ് കീഴടങ്ങാൻ വരുന്ന പ്രതികളെ അറസ്റ്റ് ചെയ്യാനായി ഉണ്ടായിരുന്നത്. പാലക്കാട് ജില്ലയിലെ മൂന്ന് പ്രധാന കോടതികളിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

2

പാലക്കാട്, ചിറ്റൂർ, ഒറ്റപ്പാലം കോടതികളിലാണ് പൊലീസ് നിലയുറപ്പിച്ചിരുന്നത്. ചിറ്റൂർ കോടതിയിൽ കീഴടങ്ങുമെന്നായിരുന്നു അന്വേഷണ സംഘത്തിന് നേരത്തെ ലഭിച്ചിരുന്ന രഹസ്യവിവരം. ഇതേത്തുടർന്ന് രാവിലെ മുതൽ യൂണിഫോമിലും മഫ്തിയിലുമായി ചിറ്റൂർ കോടതിപരിസരത്ത്‌ പൊലീസ് കാവലിരുന്നു.

പൊലീസിനെ വെട്ടിച്ച് പ്രതികൾ പാലക്കാട് ജില്ലാ കോടതിയിൽ ഹാജരായേക്കുമെന്ന ആശങ്കയെത്തുടർന്ന് ഇവിടെയും കാവലേർപ്പെടുത്തി. ഉച്ചകഴിഞ്ഞിട്ടും പ്രതികൾ ഇവിടെയുമെത്തിയില്ല. മുൻകരുതലിൻ്റെ ഭാഗമായി ഒറ്റപ്പാലം കോടതിയിലും കാവലേർപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. ബുധനാഴ്ച വൈകീട്ട് കോടതികൾ പിരിഞ്ഞിട്ടും പ്രതികൾ എത്താതായതോടെ ഒടുവിൽ പൊലീസും തിരിച്ചുപോയി.

അതേസമയം, പൊലീസ് സാന്നിധ്യം മനസ്സിലാക്കിയതിനാൽ കീഴടങ്ങാനുള്ള തീരുമാനത്തിൽനിന്ന് പ്രതികൾ പിൻവാങ്ങിയതായിരിക്കാമെന്നാണ് നിഗമനം. ചിറ്റൂർ കോടതി പരിസരത്ത്‌ സംശയാസ്പദമായ സാഹചര്യത്തിൽ ചിലരെ കണ്ടതായി വിവരമുണ്ട്.

3

പ്രതികൾക്ക് സഹായം നൽകുന്നവരാണെന്ന നിഗമനത്തിൽ ഇവരെക്കുറിച്ചും അന്വേഷിക്കുന്നതായാണ് വിവരം. പ്രതികളെ ദിവസങ്ങൾ പിന്നിട്ടിട്ടും പിടികൂടാത്തതിനാൽ വലിയ സമ്മർദ്ദമാണ് അന്വേഷണസംഘത്തിന് മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പോലും ഉണ്ടായിരുന്നത്.

പ്രതികളെ രക്ഷപ്പെടുത്താൻ ആഭ്യന്തരവകുപ്പും സിപിഎമ്മും ശ്രമിക്കുന്നതായി നേരത്തെ സുരേഷ് ഗോപിയും കെ സുരേന്ദ്രനും ശക്തമായ ആരോപണമുന്നയിച്ചിരുന്നു. രാഷ്ട്രീയ വിരോധത്തെ തുടർന്നുണ്ടായ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കൊലപാതകമെന്ന് പോലീസ് നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. ഇതിൻ്റെ ഭാഗമായി നിരവധി പ്രതികൾ സംഭവത്തിനു പിന്നിൽ ഉണ്ടാകുമെന്ന് തന്നെയാണ് പൊലീസ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്.

അതിനിടെ, പൊലീസ് കസ്റ്റഡിയിലുള്ള ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇയാളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരമാണ് മറ്റു പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നത്. കേസിൽ ഇതുവരെ രണ്ടുപേരെ പൊലീസ് പിടികൂടിയിരുന്നു.


സാരിയ്ക്കൊപ്പം പാന്റ്, പിന്നെ കട്ടകലിപ്പ് ലുക്കും.. പുതിയ ലുക്കിൽ ചൈതന്യ പ്രകാശ്

Recommended Video

cmsvideo
  മനുഷ്യന് ഭീഷണിയായി ഒമിക്രോൺ യൂറോപ്പിലും യുഎസ്സിലും കൊവിഡ് തരംഗം
  English summary
  Though it was rumored that the accused in the murder case of RSS worker Sanjith in Mambaram would appear in court, he did not surrender.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X