Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹമ്പ് ചാടുന്നതിനിടെ ബസിന്റെ അടയ്ക്കാത്ത വാതിലിൽ നിന്നും തെറിച്ച് വീണു; യാത്രക്കാരന് ദാരുണാന്ത്യം

പാലക്കാട് : ആലത്തൂരിൽ സ്വകാര്യ ബസിൽ നിന്നും തെറിച്ച് വീണ യാത്രക്കാരൻ മരിച്ചു. എരിമയൂർ ചുള്ളിമട തേക്കാനത്ത് വീട്ടിൽ ടി പി ജോൺസനാണ് (54) മരിച്ചത്. ബസ് ഹമ്പ് ചാടുന്നതിടെ അടയ്ക്കാത്ത വാതിലിലൂടെ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നുയ

TP Johnson palakkad

ദേശീയ പാതയുടെ സർവ്വീസ് റോഡിൽ എരിമയൂർ ഗവ എച്ച് എസ് എസിന് സമീപത്തായിരുന്നു സംഭവം.എരിമയൂർ മേൽപ്പാലത്തിന് താഴെയുള്ള ബസ് സ്റ്റോപ്പിൽ നിന്നും ജോലിക്ക് പോകാനായി ബസിൽ കയറിയതായിരുന്നു. ബസ് സ്‌റ്റോപ്പിൽ നിന്ന് 200 മീറ്റർ മുന്നിലുള്ള ഹമ്പ് ചാടുമ്പോൾ ആടിയുലഞ്ഞ ബസിൽ പിന്നിലെ ചവിട്ടുപടിക്ക് സമീപം നിന്ന ജോൺസൺ പാതയിലേക്ക് തെറിച്ച് വീണു.

ഉടൻ തന്നെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേളിപ്പിച്ചിരുന്നു. വീഴ്ചയിൽ തലക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനാൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തീവ്ര പരിചരണ വിഭാഗത്തിൽ ചിരിത്സയിലിരിക്കെ ഉച്ചകഴിഞ്ഞായിരുന്നു മരണം. കണ്ണനൂരിൽ സ്വകാര്യ സ്റ്റീൽ ഫർണ്ണീച്ചർ സ്ഥാപനത്തിലെ ജീവനക്കാരനാണ്.

അതേസമയം കൊച്ചിയിൽ ബസിൽ നിന്ന് തെറിച്ച് വീണ് ഒരാൾക്ക് പരിക്കേറ്റിരുന്നു. ഒക്കൽ ശ്രീനാരായണ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ഫർഹ ഫാത്തിമയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കെ എസ് ആർ ടി ബസിൽ നിന്നായിരുന്നു പെൺകുട്ടി വൂണത്. പെരുമ്പാവൂർ മുടിക്കലിലായിരുന്നു അപകടം. മുൻവശത്തെ വാതിൽ തുറന്നുപോയതോടെ പെൺകുട്ടി പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ഫാത്തിമയുടെ തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്. വിദ്യാർത്ഥിനിയെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+