• search
  • Live TV
പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കേരളത്തില്‍ ബിജെപിയും സിപിഎമ്മും പയറ്റുന്നത് വലതുപക്ഷ രാഷ്ട്രീയം: കെ എം ഷാജി

  • By Desk

പാലക്കാട്: ബിജെപി പയറ്റുന്ന മതഫാസിസം പോലെ തന്നെ ഭീകരമാണ് സിപിഎമ്മിന്റെ രാഷ്ട്രീയ ഫാസിസമെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി എഎല്‍എ അഭിപ്രായപ്പെട്ടു. ആഗോള രാഷ്ട്രീയതലത്തില്‍ രൂപപ്പെട്ട് വരുന്ന മനുഷ്യത്വരഹിമായ വലതുപക്ഷ രാഷ്ട്രീയമാണ് കേന്ദ്രത്തില്‍ നരേന്ദ്രമോദിയും കേരളത്തില്‍ പിണറായി വിജയനും പിന്‍പറ്റുന്നത്. ആഗോളതലത്തില്‍ അമേരിക്കയും ഇസ്രയേലും നടത്തിവരുന്ന വംശവെറിയടെ ഇന്ത്യന്‍ രൂപവും കേരളീയ പശ്ചാത്തലത്തിലുള്ള സിപിഎമ്മിന്റെ കാപട്യരാഷ്ട്രീയവും ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവണമെന്നും ഷാജി പറഞ്ഞു. പാലക്കാട് നിയോജകമണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും: പ്രിയങ്കയുടെ നിര്‍ണായക പ്രഖ്യാപനം, തന്റെ ദൗത്യം വേറെ

നരേന്ദ്രമോദി അധികാരം നിലനിര്‍ത്താന്‍ മതഫാസിസം ആയുധമാക്കുമ്പോള്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സി.പി.എം കേരളത്തില്‍ രാഷ്ട്രീയ ഫാസിസമാണ് നടപ്പാക്കുന്നത്. ഇന്ത്യയില്‍ ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടുന്നത് കോണ്‍ഗ്രസും യു.ഡി.എഫുമാണ്. രാഹുല്‍ഗാന്ധിയാണ് നരേന്ദ്രമോദിയോട് രാഷ്ട്രീയമായി നേരിട്ട് ഏറ്റുമുട്ടുന്നത്. ഈ തെരഞ്ഞെടുപ്പില്‍ മുഖ്യപോരാട്ടം ജനാധിപത്യവും ഫാസിസവും തമ്മിലാണ്. ഇവിടെ സി.പി.എമ്മിന് എന്ത് രാഷ്ട്രീയ റോളാണുള്ളത്.

ഇവിടെ നിന്നും വോട്ടുതട്ടി കേന്ദ്രത്തില്‍ രാഹുലിന് പിന്തുണ നല്‍കുന്ന ഇടനിലക്കാരന്റെ റോളില്‍ നില്‍ക്കുന്ന സി.പി.എമ്മിനെ എങ്ങനെ വിശ്വാസത്തിലെടുക്കും. മുമ്പ് ആര്‍.എസ്.എസുമായി സഹശയനം നടത്തി പാരമ്പര്യമുള്ള സി.പി.എം തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എന്തുനിലപാട് സ്വീകരിക്കുമെന്ന് പറയാനാവില്ല. സി.പി.എമ്മിന്റെ ഈ കാപട്യ രാഷ്ട്രീയത്തിനെതിരെ വിധിയെഴുത്തുണ്ടാവും. ജവഹര്‍ലാല്‍ നെഹ്്‌റുവിന് ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവരുന്ന ബഹുമുഖ പ്രതിഭയായ മതേതരവാദിയായ രാഹുല്‍ഗാന്ധിയെ ബി.ജെ.പി നേരത്തെ തന്നെ ടാര്‍ഗറ്റ് ചെയ്തിരുന്നു. രാഹുല്‍ ബി.ജെ.പിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് അവര്‍ക്കറിയാമായിരുന്നു. എന്നാല്‍ രാഹുല്‍ഗാന്ധിയെ സി.പി.എം എതിര്‍ക്കുന്നത് എന്തടിസ്ഥാനത്തിലെന്ന് നേതാക്കള്‍ വ്യക്തമാക്കണം. പാര്‍ട്ടിയുടെ നിലനില്‍പിന് വേണ്ടിയുള്ള ഈ രാഹുല്‍വിരോധം ബി.ജെ.പിക്കാണ് ഗുണം ചെയ്യുക.

മുപ്പത് വര്‍ഷം ഭരിച്ചുമുടിച്ച ബംഗാളിലെ റോഡുകളില്‍ നല്ലൊരു വാഹനം പോലും ഇപ്പോഴുമില്ല. രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് നഷ്ടപ്പെട്ട പ്രതാപം തിരിച്ചെടുത്തുകൊണ്ടിരിക്കുമ്പോള്‍ സി.പി.എമ്മിന് ബംഗാളില്‍ ഒരു സീറ്റെങ്കിലും തിരിച്ചുപിടിക്കാനായി ചക്രശ്വാസം വലിക്കുകയാണ്. ശബരിമല വിഷയത്തില്‍ ബി.ജെ.പിയെ പോലെ തന്നെ സി.പി.എമ്മിന് വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ട്. അവിശ്വാസത്തെ വിശ്വാസികളുടെ മേല്‍ അടിച്ചേല്‍പിക്കുകയാണ്. അതിനായി സുപ്രീംകോടതി വിധിയെ ആയുധമാക്കി. എങ്കില്‍ മറ്റു വിഷയങ്ങളിലും സുപ്രീം കോടതിവിധി ബാധകമാക്കേണ്ടിയിരുന്നു. വനിതാ നവോത്ഥാന മതില്‍ തീര്‍ത്തപ്പോള്‍ പാര്‍ട്ടി പത്രത്തിന്റെ മുന്‍പേജില്‍ പര്‍ദധാരിയായ മുസ്്‌ലിംസ്ത്രീയുടെ ചിത്രം കൊടുത്തതിലെ വൃത്തികെട്ട രാഷ്ട്രീയം കേരളീയ സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ഹിന്ദുവിശ്വാസികള്‍ക്കിടയില്‍ മുസ്്‌ലിംകളോട് വിരോധം പരത്തുകയും അതില്‍ നിന്നും ന്യൂനപക്ഷ വോട്ടുകള്‍ തട്ടിയെടുക്കാനായിരുന്നു സി.പി.എം ലക്ഷ്യം വെച്ചിരുന്നത്. സ്ത്രീസമത്വവും ശാക്തീകരണവും പറഞ്ഞ സി.പി.എം എത്ര വനിതാ സ്ഥാനാര്‍ത്ഥികളെ ഈ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നുണ്ട്. ഒരു ശ്രീമതി ടീച്ചറെയും ഒരു എം.എല്‍.എയും വെല്ലുന്ന സ്ഥാനാര്‍ത്ഥിയാണ് യു.ഡി.എഫ് ആലത്തൂരില്‍ രംഗത്തിറക്കിയിരിക്കുന്നത്. കണ്‍വന്‍ഷനില്‍ യു.ഡി.എഫ് ചെയര്‍മാന്‍ എം.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

യു.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ ടി.എ അബ്്ദുല്‍അസീസ് സ്വാഗതം പറഞ്ഞു. ഷാഫി പറമ്പില്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എ.രാമസ്വാമി, മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല, തെരഞ്ഞെടുപ്പ് ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ മരക്കാര്‍ മാരായമംഗലം, മുസ്്‌ലിംലീഗ് ജില്ലാ സീനിയര്‍ വൈസ്പ്രസിഡന്റ് എം.എം ഹമീദ്്, അഡ്വ.ജോസ് ജോസഫ്, കെ.പി.സി.സി സെക്രട്ടറി സി.ചന്ദ്രന്‍, ടി.എം ചന്ദ്രന്‍, പി.കലാധരന്‍ (സി.എം.പി), വി.രാജേന്ദ്രന്‍ നായര്‍, ജില്ലാ കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് പി.വി രാജേഷ്, മുസ്്‌ലിംലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം അബ്ദുല്‍ഗഫൂര്‍, എസ്.എം നാസര്‍, ആസാദ് വൈദ്യര്‍, എം.കാജാഹുസൈന്‍, പി.എം അബ്ദുല്‍നാസര്‍, വി.എ നാസര്‍, ഷബീറലി, മന്‍സൂര്‍, നസീര്‍ തൊട്ടിയാന്‍,ഡി.സി.സി സെക്രട്ടറി രാജേശ്വരി, നിസാര്‍ അസീസ്, പ്രസാദ്, സുജിത് കല്‍മണ്ഡപം, വിനോദ് പട്ടിക്കര, എം.മുബീര്‍, ഹക്കീം, ഫിറോസ്, ഷാഹുല്‍ഹമീദ്, ഷമീര്‍ തൊട്ടിയാന്‍, ശിവാനന്ദന്‍, മനോജ് ചിങ്ങന്നൂര്‍, പുത്തൂര്‍ രാമകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റ് കല്യാണി, എ.ബാലന്‍, കെ.ഐ കുമാരി, സംസാരിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Shaji's statement about politics of Bjp and Cpim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X