പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കളിക്കിടെ വാതിൽ ലോക്ക് ആയി മുറിയിൽ കുടുങ്ങി ഇരട്ടക്കുട്ടികൾ, രക്ഷകരായി പോലീസ്

Google Oneindia Malayalam News

പാലക്കാട്: കളിക്കുന്നതിനിടയിൽ വീട്ടിനുളളിൽ മണിക്കൂറുകളോളം കുടുങ്ങിയ ഇരട്ടക്കുട്ടികൾക്ക് രക്ഷകരായി പോലീസ്. വാതിൽ ലോക്ക് ആയതോടെയാണ് കുട്ടികൾ മുറിക്കുള്ളിൽ കുടുങ്ങിയത്. കുട്ടികളുടെ നിലവിളി കേട്ട് പ്രദേശത്ത് കൊവിഡ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് പോലീസുകാരാണ് എത്തി രക്ഷപ്പെടുത്തിയത്.

കേരള പോലീസ് പങ്കുവെച്ച കുറിപ്പ് വായിക്കാം: 'മുറിയിൽ കുടുങ്ങി ഇരട്ടക്കുട്ടികൾ തുണയായി കാക്കിയുടെ കരുതൽ. ഇരട്ടകളായ സഹോദരങ്ങൾ കാക്കിയുടെ കരുതലിൽ ഭീതിയുടെ മണിക്കൂറുകൾ അതിജീവിച്ച് പുതുജീവിതത്തിലേക്ക് കടന്നു. കളിക്കുന്നതിനിടെ വീട്ടിലെ വാതിൽ ലോക്ക് ആയി മുറിക്കുള്ളിൽ കുടുങ്ങിപ്പോയ രണ്ടുവയസ്സുള്ള ആൺകുട്ടികളെ രക്ഷിച്ചത് ഫ്ലാറ്റിനു പുറത്തെ റോഡിൽ കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ സാഹസിക ഇടപെടൽ. പാലക്കാട്, പിരായിരി ചുങ്കത്ത് ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം.

police

Recommended Video

cmsvideo
People helping overturned car back to it's wheel

കളിക്കുന്നതിനിടെ വാതിൽ ശക്തമായി അടഞ്ഞു ലോക്ക് പൊട്ടി ഇരുവരും മുറിക്കുള്ളിൽ കുടുങ്ങുകയായിരുന്നു. ജനലുകൾ പൂട്ടിയിട്ടതിനാലും മുറിയിൽ ഇരുട്ടായതിനാലും കുട്ടികൾ പേടിച്ചു നിലവിളിച്ചു. പുറത്തുണ്ടായിരുന്ന കുട്ടികളുടെ അമ്മയും മുത്തശ്ശിയും ഒട്ടേറെ തവണ ശ്രമിച്ചെങ്കിലും വാതിൽ തുറക്കാൻ ആയില്ല ഇതിനിടെ ശ്വാസം കിട്ടുന്നില്ല എന്ന് കുട്ടികൾ പറഞ്ഞതോടെ ഇവർ കൂടുതൽ ഭീതിയിൽ ആയി ഇവരുടെ ശബ്ദം കേട്ടാണ് താഴെ റോഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നോർത്ത് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ എൻ. സായൂജ്, ട്രാഫിക് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കെ. ഹക്കീം എന്നിവർ ഫ്ലാറ്റിൽ എത്തിയത്. ആദ്യം പൈപ്പ് വഴി കയറി ജനൽ തുറക്കാൻ നോക്കിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് വാളുപയോഗിച്ച് പൊളിച്ചാണ് അകത്തുകയറാൻ ആയത്. ഈ സമയം കുട്ടികൾ തളർന്ന അവസ്ഥയിലായിരുന്നു ഉടൻ ഇവർക്കാവശ്യമായ പ്രഥമ ശുശ്രൂഷയും പോലീസ് ഉദ്യോഗസ്ഥർ തന്നെ നൽകി.

English summary
Two police officers rescued twin brother who were trapped in a room
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X