പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ടയില്‍ ഇന്ന് 2 കൊവിഡ് രോഗികള്‍ മാത്രം; രോഗമുക്തി നേടിയത് 32 പേര്‍

Google Oneindia Malayalam News

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 2 പേര്‍ക്ക് മാത്രം. അതേസമയം ജില്ലയില്‍ ഇന്ന് 32 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ടുപേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിതരായവരാണ്.
ആനിക്കാട് സ്വദേശിനി (55) കോട്ടയം മെഡിക്കല്‍ കോളേജില്‍ ദീര്‍ഘകാലമായി ചികിത്സയില്‍ ആയിരുന്ന വ്യക്തിയാണ് ഒരു രോഗി. ചികിത്സയുടെ ഭാഗമായി അവിടെ നടത്തിയ സ്രവ പരിശോധനയില്‍ രോഗബാധിതയാണെന്ന് വ്യക്തമായി.

രണ്ടാമത്തെ രോഗി കവിയൂര്‍ സ്വദേശിയാണ്. ആഗസ്റ്റ് 6 മുതല്‍ 11 വരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. വീട്ടില്‍ എത്തിയതിനുശേഷം ആഗസ്റ്റ് 14-ന് ശാരീരികമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയും കോഴഞ്ചേരിയിലുളള സ്വകാര്യ ആശുപത്രിയില്‍ സ്രവ പരിശോധന നടത്തിയതിനെ തുടര്‍ന്ന് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു.

ജില്ലയില്‍ ഇതുവരെ ആകെ 2055 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1000 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് 32 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1780 ആണ്.
തിരുവല്ല, വളഞ്ഞവട്ടം സ്വദേശി എം.രാഘവന്‍നായര്‍ (82) കോവിഡ് ബാധിതനായി 16.08.2020-ല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരണമടഞ്ഞു. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ അഞ്ചു പേര്‍ മരിച്ചു. കൂടാതെ കോവിഡ് ബാധിതനായ ഒരാള്‍ ക്യാന്‍സര്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചിട്ടുണ്ട്.പത്തനംതിട്ട ജില്ലക്കാരായ 269 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 260 പേര്‍ ജില്ലയിലും 9 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 78 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 28 പേരും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒരാളും റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 66 പേരും പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 25 പേരും കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളേജ് സിഎഫ്എല്‍ടിസിയില്‍ 70 പേരും തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റില്‍ ഒരാളും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 12 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 281 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 29 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 5534 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1426 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1664 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 89 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 109 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 8624 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍: ക്രമനമ്പര്‍, പരിശോധനയുടെ പേര്-ഇന്നലെ വരെ ശേഖരിച്ചത്- ഇന്ന് ശേഖരിച്ചത്-ആകെ
1,ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്)-45093-655-45748
2, ട്രൂനാറ്റ് പരിശോധന- 1197-57-1254
3,റാപ്പിഡ് ആന്റിജന്‍ -4652- 656-5308
4,റാപ്പിഡ് ആന്റിബോഡി -485-0-485
ആകെ ശേഖരിച്ച സാമ്പിളുകള്‍ -51427-1368-52795

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 231 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.24 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 3.76 ശതമാനമാണ്.

coronaviru

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 28 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 91 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1110 കോളുകള്‍ നടത്തുകയും 10 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ഇന്ന് നടന്ന പരിശീലന പരിപാടിയുടെ ഭാഗമായി 5 ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും 44 ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സുമാര്‍ക്കും സിഎഫ്എല്‍ടിസി മാനേജ്‌മെന്റ് പരിശീലനം നല്‍കി.

കടമ്പനാട് ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററായതായി പ്രഖ്യാപിച്ചു.

English summary
2 more covid case confiermed in Pathanamthitta today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X