പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എംഎം മണിക്ക് 20000 വോട്ടിന്‍റെ ഭൂരിപക്ഷം; പത്തനംതിട്ടയില്‍ ഇടത് സീറ്റ് കുറയാം: 24 ന്യൂസ് സര്‍വേ ഫലം

Google Oneindia Malayalam News

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ എല്‍ഡിഎഫ് മേധാവിത്വം തുടരുമെങ്കിലും രണ്ട് മണ്ഡലങ്ങളില്‍ ശക്തമായ മത്സരം നിലനില്‍ക്കുന്നുവെന്ന സര്‍വെ പ്രവചനവുമായി 24 ന്യൂസ്. ജില്ലയില്‍ ആകെയുള്ള 5 മണ്ഡലങ്ങളില്‍ 3 എണ്ണം എല്‍ഡിഎഫ് നിലനിര്‍ത്തുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. എന്നാല്‍ രണ്ട് സിറ്റിങ് സീറ്റുകളില്‍ എല്‍ഡിഎഫിനൊപ്പം യുഡിഎഫും ഒപ്പത്തിനൊപ്പം പിടിക്കുന്നുവെന്നതാണ് ശ്രദ്ധേയം. ഇടുക്കി ജില്ലയിലും സമാനമായ തരത്തിലുള്ളൊരു പ്രവചനമാണ് ട്വന്‍റി ഫോര്‍ ന്യൂസ് ചാനല്‍ പ്രവചിക്കുന്നത്.

തിരുവല്ല മണ്ഡലത്തില്‍

തിരുവല്ല മണ്ഡലത്തില്‍

തിരുവല്ല മണ്ഡലത്തില്‍ എല്‍ഡിഎഫിലെ സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ മാത്യു ടി തോമസിനാണ് സര്‍വേ ജയസാധ്യത പ്രവചിക്കുന്നത്. 44 ശതമാനം വോട്ടാണ് ഇദ്ദേഹത്തിന് ലഭിക്കുക. യുഡിഎഫിലെ കുഞ്ഞുകോശി പോളിന് 39 ശതമാനം വോട്ട് കിട്ടുമെന്നാണ് പ്രവചനം. കഴിഞ്ഞ അഞ്ച് തവണ രാജു എബ്രഹാമിലൂടെ സിപിഎം നിലനിര്‍ത്തിയ റാന്നിയില്‍ ഇത്തവണ അതിശക്തമായ മത്സരമാണ് നടക്കുന്നത്.

റാന്നിയില്‍

റാന്നിയില്‍

റാന്നിയില്‍ എല്‍ഡിഎഫിന്റെ പ്രമോദ് നാരായണനും യുഡിഎഫിന്റെ റിങ്കു ചെറിയാനും ഒപ്പത്തിനൊപ്പമാണുള്ളത്. ആറന്മുള മണ്ഡലത്തില്‍ ഇത്തവണയും ഇടത് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജിന് തന്നെയാണ് വിജയ സാധ്യത. യുഡിഎഫ് സ്ഥാനാര്‍ത്ഥി ശിവദാസന്‍ നായരുമായി ആറ് ശതമാനം വോട്ടിന്‍റെ വ്യത്യാസമാണ് ഇവിടെ ഉള്ളത്.

കോന്നി

കോന്നി

എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമുള്ള മറ്റൊരു മണ്ഡ‍ലം കോന്നിയാണ്. ഇവിടെ എല്‍ഡിഎഫിന്റെ കെ യു ജനീഷ് കുമാറും യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി റോബിന്‍ പീറ്ററും ഒപ്പത്തിനൊപ്പമാണ്. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇവിടെ മൂന്നാം സ്ഥാനത്താണ്.

അടൂര്‍ മണ്ഡലത്തില്‍

അടൂര്‍ മണ്ഡലത്തില്‍

അടൂര്‍ മണ്ഡലത്തില്‍ ഇത്തവണയും അട്ടിമറിക്കുള്ള സാധ്യതയൊന്നും സര്‍വേ പ്രവചിക്കുന്നില്ല. എല്‍ഡിഎഫിന്റെ ചിറ്റയം ഗോപകുമാര്‍ ഇവിടെ വിജയം തുടരുമെന്നാണ് സര്‍വേ പറയുന്നത്. യുഡിഎഫിന്റെ എം ജി കണ്ണന്‍ ആണ് രണ്ടാം സ്ഥാനത്ത്. നിലവില്‍ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളും എല്‍ഡിഎഫിന്‍റെ കൈവശമാണുള്ളത്.

ഇടുക്കി ജില്ലയില്‍

ഇടുക്കി ജില്ലയില്‍


ഇടുക്കി ജില്ലയില്‍ ആകെയുള്ള 5 മണ്ഡലങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും രണ്ട് വീതം മണ്ഡലങ്ങള്‍ നേടുമ്പോള്‍ ഒരിടത്ത് ശക്തമായ മത്സരമെന്നാണ് സര്‍വേ പ്രവചനം. എല്‍ഡിഎഫിന്‍റെ സിറ്റിങ് സീറ്റായ ദേവികുളം മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ എ രാജയ്ക്കാണ് സര്‍വെ ജയസാധ്യത കാണുന്നത്.

എംഎ മണി

എംഎ മണി

48 ശതമാനം വോട്ട് ഇദ്ദേഹത്തിന് ലഭിക്കും. യുഡിഎഫിന്റെ ഡി കുമാറിന് 44 ശതമാനം വോട്ട് കിട്ടുമെന്നും ഫലം. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ മന്ത്രി എംഎം മണി വലിയ ഭൂരിപക്ഷത്തിന് വിജയിക്കാനാണ് സാധ്യത. 20000ല്‍ അധികം വോട്ടിന്റെ ഭൂരിപക്ഷം എം എം മണിക്ക് ലഭിക്കുമെന്നാണ് സര്‍വേയുടെ അവകാശം. തൊടുപുഴ മണ്ഡലത്തില്‍ യുഡിഎഫിന്‍റെ പിജെ ജോസഫിനും സര്‍വേ അനായാസ വിജയം പ്രവചിക്കുന്നു.

തൊടുപുഴയില്‍

തൊടുപുഴയില്‍

എതിര്‍ സ്ഥാനാര്‍ത്ഥിയായ കെഐ ആന്‍റണിയുമായി തൊടുപുഴയില്‍ പിജെ ജോസഫിന് 16 ശതമാനത്തിന്‍റെ വോട്ട് വ്യത്യാസമാണുള്ളത്. ഇടുക്കി മണ്ഡലത്തിലാണ് ഇരു മുന്നണികളും ഒപ്പത്തിനൊപ്പമുള്ളത്. എല്‍ഡിഎഫിലെ റോഷി അഗസ്റ്റിനും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജും ഒരുപോലെ പോരാടുന്നു. അതേസമയം ഇടത് സിറ്റിങ് സീറ്റായ പീരുമേട് മണ്ഡലം സിറിയക് തോമസിലൂടെ യുഡിഎഫ് വിജയിക്കുമെന്നാണ് സര്‍വേ പ്രവചനം.

 പാലായില്‍ ജോസ്, പുഞ്ഞാറില്‍ പിസി ജോര്‍ജിന് തോല്‍വിയോ: ജില്ലയില്‍ യുഡിഎഫിന് നഷ്ടം: 24 ന്യൂസ് സര്‍വെ പാലായില്‍ ജോസ്, പുഞ്ഞാറില്‍ പിസി ജോര്‍ജിന് തോല്‍വിയോ: ജില്ലയില്‍ യുഡിഎഫിന് നഷ്ടം: 24 ന്യൂസ് സര്‍വെ

English summary
24 News Survey says MM will get a majority of 20,000 votes In Udumbanchola
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X