പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോന്നിയില്‍ സുരേന്ദ്രന്‍ നാലാമത്, മഞ്ചേശ്വരത്ത് ജയിക്കാം; പിന്നില്‍ വലിയ കളികളെന്ന് അടൂര്‍ പ്രകാശ്

Google Oneindia Malayalam News

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലം ഏതെന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരമാണ് കോന്നി. മൂന്ന് മുന്നണികള്‍ക്കും ഇത്തവണ മണ്ഡലത്തില്‍ വലിയ വിജയപ്രതീക്ഷയാണ് ഉള്ളത്. അതുകൊണ്ട് വാശിയും വീറുമേറിയ തിരഞ്ഞെടുപ്പ് പ്രചരണമാണ് കോന്നിയിലുടനീളം മൂന്ന് മുന്നണികളും നടത്തുന്നത്. ഉപതിരഞ്ഞെടുപ്പിലൂടെ കൈപ്പിടിയിലൊതിക്കിയ മണ്ഡലം നിലനിര്‍ത്താന്‍ എല്‍ഡിഎഫ് ജനീഷ് കുമാറിനെ തന്നെയാണ് വീണ്ടും രഗത്ത് ഇറക്കിയിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് റോബിന്‍ പീറ്റര്‍ മത്സരിക്കുമ്പോള്‍ ബിജെപിയില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളില്‍ ഒന്നാണ് കോന്നി.

തമിഴ്‌നാട്ടില്‍ ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം

കോന്നി മണ്ഡലം

കോന്നി മണ്ഡലം

23 വര്‍ഷം തുടര്‍ച്ചയായി അടൂര്‍ പ്രകാശ് പ്രതിനിധീകരിച്ച കോന്നി മണ്ഡലം കോണ്‍ഗ്രസിന് നഷ്ടമാവുന്നത് അദ്ദേഹം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ്. ഡിവൈഎഫ്ഐ നോതാവ് കെയു ജനീഷ് കുമാറും പി മോഹന്‍രാജും തമ്മില്‍ ഏറ്റുമുട്ടിയ ഉപതിരഞ്ഞെടുപ്പ് പോരില്‍ 9953 വോട്ടിനായിരുന്നു ജനീഷ് കുമാര്‍ വിജയിച്ചിരുന്നത്.

ഉപതിരഞ്ഞെടുപ്പില്‍

ഉപതിരഞ്ഞെടുപ്പില്‍


ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന്‍ വലിയ തോതില്‍ വോട്ടുയര്‍ത്തിയെങ്കിലും മൂന്നാം സ്ഥാനത്തേക്ക് എത്താനെ സാധിച്ചുള്ളു. കെയു ജനീഷ് കുമാറും കെ സുരേന്ദ്രനും ഇത്തവണ വീണ്ടും മത്സര രംഗത്ത് അണി നിരക്കുമ്പോള്‍ പ്രമാടം പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും നിലവില്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ റോബിന്‍ പീറ്ററിനെയാണ് കോണ്‍ഗ്രസ് ഇറക്കിയിരിക്കുന്നത്.

ഉപതിരഞ്ഞെടുപ്പിലെ തര്‍ക്കം

ഉപതിരഞ്ഞെടുപ്പിലെ തര്‍ക്കം

നേരത്തെ ഉപതിരഞ്ഞെടുപ്പ് സമയത്ത് തന്നെ റോബിന്‍ പീറ്ററിനായി അടൂര്‍ പ്രകാശ് ശക്തമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഡിസിസി നേതാക്കള്‍ക്ക് താല്‍പര്യം മോഹന്‍രാജിനെയായിരുന്നു. ഇത് വലിയ തര്‍ക്കങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും അന്ന് വഴിയൊരുക്കുകയും ചെയ്തു. പാര്‍ട്ടിയിലുണ്ടായ ഇത്തരം പ്രശ്നങ്ങളാണ് ഉപതിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമായി കോണ്‍ഗ്രസ് വിലയിരുത്തിയത്.

അടൂര്‍ പ്രകാശിന്‍റെ അഭിമാനം

അടൂര്‍ പ്രകാശിന്‍റെ അഭിമാനം

ഇത്തവണ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളുടെ തുടക്കം മുതല്‍ തന്നെ റോബിന്‍ പീറ്ററിനായി അടൂര്‍ പ്രകാശ് രംഗത്ത് ഉണ്ടായിരുന്നു. ഒടുവില്‍ മറ്റ് അഭിപ്രായങ്ങള്‍ തള്ളി നേതൃത്വം അടൂര്‍ പ്രകാശിന്‍റെ ആവശ്യം അംഗീകരിച്ചു. ഇതോടെ എന്ത് വിലകൊടുത്തും റോബിന്‍ പീറ്ററിനെ വിജയിപ്പിക്കേണ്ടത് അടൂര്‍ പ്രകാശിന്‍റെ അഭിമാന പ്രശ്നവുമായി.

ബിജെപിയും സിപിഎമ്മും

ബിജെപിയും സിപിഎമ്മും

കോന്നിയില്‍ എന്ത് വിലകൊടുത്തും കോണ്‍ഗ്രസ് സീറ്റ് പിടിക്കുമെന്നാണ് അടൂര്‍ പ്രകാശ് അവകാശപ്പെടുന്നത്. എന്നാല്‍ എതിര്‍പാളയങ്ങളില്‍ നടക്കുന്ന ചില കരുനീക്കങ്ങളെ കുറിച്ചും അദ്ദേഹം സൂചിപ്പിക്കുന്നത്. ബിജെപിയും സിപിഎമ്മും തമ്മില്‍ വോട്ട് മറിക്കാനുള്ള സാധ്യതയുണ്ട്. കെ സുരേന്ദ്രനെ മഞ്ചേശ്വരത്ത് ജയിപ്പിച്ചെടുക്കാനാണ് നീക്കം. പകരം കോന്നിയില്‍ ബിജെപി സിപിഎമ്മിന് വോട്ട് മറിച്ചേക്കുമെന്നും അടൂര്‍ പ്രകാശ് ആരോപിക്കുന്നു.

ഫലം പുറത്ത് വരുമ്പോള്‍

ഫലം പുറത്ത് വരുമ്പോള്‍

കേവലം ഒരു ആരോപണം മാത്രമല്ലിത്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ഇക്കാര്യം വ്യക്തമാവും. കോന്നി മണ്ഡലത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പിലും കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലും ലഭിച്ച വോട്ടുകള്‍ നിലനിര്‍ത്താന്‍ സാധിച്ചോയെന്നും വോട്ടുകള്‍ കുറഞ്ഞോയെന്നും മേയ് രണ്ടിന് തിരിച്ചറിയപ്പെടുമെന്നും അദ്ദേഹം പറയുന്നു.

മഞ്ചേശ്വരത്ത് ജയിക്കാം

മഞ്ചേശ്വരത്ത് ജയിക്കാം

എന്നാല്‍ ഈ ഡീലൊന്നും കോന്നിയിലെ ജനം അംഗീകരിക്കില്ല. ഉപതിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്ന കെ സുരേന്ദ്രന്‍ ഇത്തവണ നാലാമതെത്തിയാലും അതിശയിക്കാനില്ല. കോന്നിയിലെ കൂട്ടുകെട്ട് യാഥാര്‍ത്ഥ്യമായാല്‍ മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ വിജയിക്കും. കോന്നിയില്‍ യുഡിഎഫിന്‍റെ മുഖ്യ എതിരാളി ഇടതുപക്ഷമാണെന്നും അദ്ദേഹം പറയുന്നു.

സര്‍വേയില് വിശ്വാസമില്ല

സര്‍വേയില് വിശ്വാസമില്ല

കോന്നിയില്‍ പ്രത്യേകം ശ്രദ്ധ വേണമെന്ന് ഇത്തവണ എഐസിസിയുടെ നിര്‍ദേശമുണ്ട്. പിണറായി വിജയന്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന സര്‍വേഫലങ്ങളില്‍ കണ്ണടച്ച് വിശ്വസിക്കുന്നില്ല. സര്‍വേ നോക്കുകയാണെങ്കില്‍ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ ഞാന്‍ പരാജയപ്പെട്ടേനെയെന്നും അദ്ദേഹം പറയുന്നു.

സയ്യാമി ഖേറിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍

English summary
Adoor Prakash says K Surendran will not win in Konni, victory will be for UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X