പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മല്ലപ്പള്ളി പഞ്ചായത്തിന്റെ കീഴ്വായ്പൂരിലെ ആയുര്‍വേദ ഡിസ്‌പെന്‍സറി

  • By Desk
Google Oneindia Malayalam News

കീഴ്വായ്പൂര്: മല്ലപ്പള്ളി പഞ്ചായത്തിന്റെ കീഴ്‌വായ്പൂരിലെ ഗവ. ആയുര്‍വേദ ആശുപത്രിയുടെ കെട്ടിടനിര്‍മാണത്തിന് ടെന്‍ഡറായി. വരുന്ന 13ന് ആണ് ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. വര്‍ഷങ്ങള്‍ക്കു മുന്‍പു പ്രവര്‍ത്തനം തുടങ്ങിയ ഡിസ്‌പെന്‍സറി ആശുപത്രിയായി ഉയര്‍ത്തുന്നതിനുള്ള മാസ്റ്റര്‍ പ്ലാനിന് ഫെബ്രുവരിയില്‍ ഭരണാനുമതി ലഭിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് തയാറാക്കിയ മാസ്റ്റര്‍ പ്ലാനിന് ഭാരതീയ ചികില്‍സ വകുപ്പിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും അംഗീകാരവും അനുമതിയും ലഭിച്ചതോടെയാണ് ഭരണാനുമതിയായത്.

ayurveda

30 കിടക്കകളുള്ള ആശുപത്രിക്ക് 2.40 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയത്. രണ്ടു നിലകളിലായി നിര്‍മിക്കുന്ന ആശുപത്രി മന്ദിരത്തിന്റെ ഒന്നാംഘട്ടത്തിന് ആസ്തി വികസന ഫണ്ടില്‍നിന്നു 1.40 കോടി രൂപ മന്ത്രി മാത്യു ടി. തോമസ് അനുവദിച്ചിരുന്നു. രോഗികള്‍ക്കുള്ള വാര്‍ഡ്, ഓഫിസ്മുറി, രേഖകള്‍ സൂക്ഷിക്കുന്ന മുറി, ഫിസിയോ തെറപ്പി, രണ്ട് പഞ്ചകര്‍മ തിയറ്ററുകള്‍, മെസ് ഹാള്‍, അടുക്കള, ഡോക്ടര്‍മാരുടെ പരിശോധന മുറി, നഴ്‌സസ് ഡ്യൂട്ടി മുറി, ജീവനക്കാര്‍ക്കുള്ള വിശ്രമമുറി തുടങ്ങിയവയാണ് ഒന്നാംഘട്ടത്തിലുള്ളത്.

രണ്ടാംഘട്ടത്തില്‍ സ്റ്റീംബാത്ത്, മറ്റ് ആധുനിക ആയുര്‍വേദ ചികില്‍സ സൗകര്യങ്ങള്‍, കോണ്‍ഫറന്‍സ് മുറി തുടങ്ങിയവയുണ്ടാകും. നിര്‍മാണത്തിനുള്ള തുക ആയുഷ് പദ്ധതിയില്‍നിന്നു കണ്ടെത്തുന്നതിനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. കെട്ടിടങ്ങളും മറ്റു സംവിധാനങ്ങളും ലഭ്യമാക്കി പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ നാല് മെഡിക്കല്‍ ഓഫിസര്‍മാരടക്കം 22 ജീവനക്കാരുള്ള സ്ഥാപനമായി ആശുപത്രി മാറും. ഇതോടെ മല്ലപ്പള്ളി പഞ്ചായത്തില്‍പെട്ടവര്‍ക്കും സമീപ പഞ്ചായത്തുകളിലുള്ളവര്‍ക്കും ഏറെ പ്രയോജനകരമാകും കീഴ്‌വായ്പൂരിലെ ആയുര്‍വേദ ആശുപത്രി.

English summary
ayurvedic despensary in keezhvaypur- mallapally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X