പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ടയില്‍ വന്‍ ബാങ്ക് തട്ടിപ്പ്: ജീവനക്കാരന്‍ തട്ടിയത് ഇടപാടുകാരുടെ 8.13 കോടി രൂപ

Google Oneindia Malayalam News

പത്തനംതിട്ട: പത്തനംതിട്ടയില്‍ വന്‍ ബാങ്ക് തട്ടിപ്പ്. നഗരത്തിലെ കനറാ ബാങ്ക് ശാഖയിലാണ് കോടികളുടെ തട്ടിപ്പ് അരങ്ങേറിയത്. ബാങ്കിലെ ജീവനക്കാരനായ കൊല്ലം സ്വദേശി വിജീഷ് വർഗീസാണ് തട്ടിപ്പ് നടത്തിയത്. 14 മാസത്തിനിടെ ഏകദേശം 8.13 കോടി രൂപയാണ് ഇയാള്‍ വിവിധ ഇടപാടുകാരുടെ അക്കൗണ്ടില്‍ നിന്നും തട്ടിയെടുത്തത്. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ വിജീഷ് വര്‍ഗീസിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ശാഖയില്‍ കാഷ്യർ കം ക്ലർക്കായി ജോലി ചെയ്ത് വരികയായിരുന്നുന്ന കൊല്ലം ആവണീശ്വരം സ്വദേശിയായ വിജീഷ് വർഗീസ്. പത്ത് ലക്ഷം രൂപ നിക്ഷേപിച്ച അക്കൗണ്ട് ഉടമ അറിയാതെ ക്ലോസ് ചെയ്തതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിനെ കുറിച്ചുള്ള ആദ്യ വിവരം ലഭിച്ചത്. ഫെബ്രുവരിയിലായിരുന്നു ഈ സംഭവം. ബാങ്കിന്റെ മറ്റൊരു ശാഖയിലെ ജീവനക്കാരന്റെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ട് ആയിരുന്നു ഇത്. സംഭവത്തില്‍ മാനേജര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
കേരളം; പത്തനംതിട്ട കാനറ ബാങ്കിൽ വൻ തട്ടിപ്പ്: 8.13 കോടി രൂപയുമായി ജീവനക്കാരൻ ഒളിവിൽ
canera

കനത്ത മഴയില്‍ വെള്ളം കയറി കൊല്‍ക്കത്ത നഗരം; ചിത്രങ്ങള്‍

അറിയാതെ സംഭവിച്ച് പോഴ പിഴവാണെന്നായിരുന്നു അന്ന് വിജീഷ് നല്‍കിയ മറുപടി. പിന്നീട് ബാങ്കിന്റെ കരുതൽ അക്കൗണ്ടിൽനിന്നുള്ള പണം തിരികെ നൽകിയാണ് പരാതി പിന്‍വലിച്ചത്. ഇതേ തുടര്‍ന്ന് ബാങ്ക് നടത്തിയ ഓഡിറ്റിലാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് ഇതേ രീതിയില്‍ നടന്നിട്ടുള്ളതായി കണ്ടെത്തിയത്.

ദീര്‍ഘകാലത്തെ സ്ഥിരനിക്ഷേപങ്ങളിലെ കാലാവധി കഴിഞ്ഞിട്ടും പണം പിൻവലിക്കാത്ത അക്കൗണ്ടുകളിൽനിന്നുമാണ് പ്രധാനമായും പണം തട്ടിയത്. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ അടക്കം കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്തായിരുന്നു വിജീഷിന്‍റെ തട്ടിപ്പ്. തട്ടിപ്പിൽ വിജീഷിന് മാത്രമേ പങ്കുള്ളൂവെന്നാണ് നിലവിലെ കണ്ടെത്തൽ. ഫെബ്രുവരി 11 മുതല്‍ ഒളിവിലാണ് ഇദ്ദേഹം. ഭാര്യയ്ക്കും കുട്ടികൾക്കും ഒപ്പമാണ് ഇയാള്‍ മുങ്ങിയത്.

അക്ഷര ഗൗഡയുടെ കിടിലന്‍ ഫോട്ടോകള്‍ കാണാം

English summary
Big bank scam in Pathanamthitta: Employee swindles Rs 8.13 crore from customers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X