പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജീവിതത്തില്‍ വീണ്ടും ഒറ്റപ്പെട്ടെന്ന് കരുതിയ രാജുവിന് ആശ്വാസ തണലൊരുക്കി സഹകരണവകുപ്പ്; കെയര്‍ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാകുന്ന പതത്തനംതിട്ട ജില്ലയിലെ ആദ്യത്തെ വീട്!!

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ആര്‍ത്തലച്ചെത്തിയ പ്രളയത്തില്‍ ആകെയുണ്ടായിരുന്ന കിടപ്പാടം നഷ്ടമായപ്പോള്‍ ജീവിതത്തില്‍ വീണ്ടും ഒറ്റപ്പെട്ടെന്ന് കരുതിയ റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ രാജു ഉതുപ്പാന് കൈത്താങ്ങൊരുക്കി സഹകരണവകുപ്പ്. കെയര്‍ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാകുന്ന ജില്ലയിലെ ആദ്യ വീടുകളിലൊന്നായി ഈ അന്‍പത്തിയഞ്ച്കാരന്‍ രാജുവിന്റെ വീട് മാറുകയാണ്.

<strong>കൊടുവള്ളി സിറാജ് മേല്‍പ്പാലം; ഖബര്‍സ്ഥാന്‍ ഒഴിവാക്കും, നിര്‍മാണം ഉടനടി</strong>കൊടുവള്ളി സിറാജ് മേല്‍പ്പാലം; ഖബര്‍സ്ഥാന്‍ ഒഴിവാക്കും, നിര്‍മാണം ഉടനടി

ജീവിതവഴിയില്‍ ഒറ്റയ്ക്ക് മുന്നേറാനാണ് രാജു ഉതുപ്പാന്‍ എന്നും ആഗ്രഹിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ പ്രളയം ഷീറ്റിട്ട തന്റെ വീട് കൊണ്ടുപോയപ്പോള്‍ തല ചായ്ക്കാന്‍ ഇടമില്ലാതെ രാജു പകച്ചുപോയി. പ്രായത്തിന്റെ അവശതകളില്‍ ഒരു വീട് എന്നത് സ്വപ്നം മാത്രമായ സാഹചര്യത്തില്‍ വീണ്ടും പ്രതീക്ഷയൊരുക്കിയത് പന്ത്രണ്ടാം വാര്‍ഡ് മെമ്പറായ ബോബി എബ്രഹാം ആയിരുന്നു.

Raju

ആരും തുണയില്ലാതെ ഒറ്റയ്ക്ക് താമസിക്കുന്ന രാജുവിന് പ്രത്യേക പരിഗണന നല്‍കി കേരള പുനര്‍നിര്‍മിതിയുടെ ഭാഗമായി പുതിയ വീടൊരുങ്ങുമ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സന്നദ്ധമായി മുന്നോട്ട് വന്നത് സഹകരണവകുപ്പ് ആയിരുന്നു. വകുപ്പിന്റെ കെയര്‍ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മിക്കുന്നതിന് അനുമതിയായപ്പോള്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആര് ഏകോപിപ്പിക്കും എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.

പിന്നീട്, സഹകരണവകുപ്പിന്റെ കീഴിലുള്ള റാന്നി താലൂക്ക് ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം ക്ലിപ്തം വീട് നിര്‍മാണത്തിന്റെ മേല്‍നോട്ട ചുമതല ഏറ്റെടുത്തു. എന്നാല്‍ രാജുവിന്റെ നിസഹായാവസ്ഥ മനസിലാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ ചുക്കാന്‍ പിടിക്കുന്നതിനായി റാന്നി ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിലെ പ്രതിനിധികള്‍ ഒന്നായി രംഗത്തെത്തിയത് പണികള്‍ വേഗത്തിലാക്കി. വകുപ്പിന്റെ നേതൃത്വത്തില്‍ കൃത്യമായി അവലോകനങ്ങളും വിലയിരുത്തലുകളും നടത്തി വരുന്നു. 25 നകം വീടിന്റെ താക്കോല്‍ രാജുവിന് കൈമാറും.

നിര്‍മാണം നടക്കുന്ന ഓരോ വീടിനും ജില്ലയിലെ 64 സഹകരണ സംഘങ്ങള്‍ സ്‌പോണ്‍സര്‍മാരായി നിന്ന് ഗുണഭോക്താവ്, സംഘം പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഗുണഭോക്തൃസമിതിയുണ്ട്. പണിയുടെ പുരോഗതി വിലയിരുത്തിയാണ് തുകകള്‍ കൈമാറുന്നത്. ഒരു വീടിന് അഞ്ച് ലക്ഷം രൂപ ചിലവഴിച്ച് അഞ്ഞൂറ് ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള വീടുകളാണ് നിര്‍മിച്ച് നല്‍കുന്നത്. റാന്നി, കോഴഞ്ചേരി, അടൂര്‍, തിരുവല്ല എന്നീ താലൂക്കുകളിലായി സഹകരണവകുപ്പിന്റെ കീഴില്‍ 114 വീടുകളാണ് നിര്‍മിക്കുന്നത്. ഇതില്‍ 12 വീടുകളുടെ വാര്‍പ്പിന് ശേഷമുള്ള പണികള്‍ ആരംഭിച്ചുകഴിഞ്ഞു. 23 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി. 69 വീടുകളുടെ നിര്‍മാണം നടന്നുവരുന്നു.

English summary
Co-operative department has been providing relief for Raju
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X