പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎം നീക്കം ഫലം കാണുന്നു; കോൺഗ്രസിൽ നിന്ന് എൻസിപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്

തിരഞ്ഞെടുപ്പിന് മുൻപ് തന്നെ കോൺഗ്രസ് വിട്ട് എൻസിപിയിലെത്തിയ മുതിർന്ന നേതാവ് പി.സി ചാക്കോയാണ് നേതാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം

Google Oneindia Malayalam News

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലും സംസ്ഥാനത്തും ജില്ലയിലും കോൺഗ്രസ് വലിയ തിരിച്ചടിയാണ് നേരിട്ടത്. ഇതോടെ പാർട്ടി പ്രവർത്തനങ്ങളിൽ അസ്വസ്ഥരായ നേതാക്കളും പ്രവർത്തകരും കൂടുമാറുകയാണ്. കോൺഗ്രസിൽ നിന്നും ഇടത് മുന്നണിയിലെ എൻസിപിയിലേക്കാണ് കൂടുതൽ നേതാക്കളും എത്തുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ കോൺഗ്രസ് വിട്ട് എൻസിപിയിലെത്തിയ മുതിർന്ന നേതാവ് പി.സി ചാക്കോയാണ് നേതാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം.

ലക്ഷദ്വീപിന് ഐക്യദാർഢ്യം: രാജ്ഭവന് മുന്നില്‍ ഇടത് എംപിമാരുടെ പ്രതിഷേധം

പിന്നിൽ സിപിഎം

പിന്നിൽ സിപിഎം

നിയമസഭ തിരഞ്ഞെടുപ്പിൽ ഗംഭീര വിജയം നേടിയ സിപിഎമ്മാണ് ഘടകക്ഷികളെ ഉപയോഗിച്ച് കൂടുതൽ നേതാക്കളെയും പ്രവർത്തകരെയും മുന്നണിയിലേക്ക് എത്തിക്കാനുള്ള കളിക്ക് പിന്നിൽ. 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പാണ് മുന്നണിയുടെ ലക്ഷ്യം. ഇതിനായുള്ള പ്രവർത്തനങ്ങളാണ് എൻസിപിയെയും കേരള കോൺഗ്രസ് എമ്മിനെയും മുന്നിൽ നിർത്തി സിപിഎം നടത്തുന്നത്.

നേതാക്കൾക്ക് പുറമെ പ്രവർത്തകരും

നേതാക്കൾക്ക് പുറമെ പ്രവർത്തകരും

കോൺഗ്രസിന്റെ പത്തനംതിട്ട ബ്ലോക്ക് ജനറൽ സെക്രട്ടറി അജേഷ് കോയിക്കലാണ് ഏറ്റവും ഒടുവിൽ എൻസിപിയിലെത്തിയ ജില്ലയിലെ പ്രമുഖ നേതാവ്. അജേഷിന് പിന്നാലെ കൂടുതൽ നേതാക്കളും പ്രവർത്തകരും എൻസിപിയിൽ എത്തുമെന്നാണ് സൂചന. ഇടത് മുന്നണിയിലെ ശ്രദ്ധേയ സാനിധ്യമാണ് എൻസിപി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിൽ എൽഡിഎഫിനായി മത്സരിച്ച എൻസിപി രണ്ടിടങ്ങളിൽ ജയിച്ചു. പിണറായി മന്ത്രിസഭയിൽ ഒരു എൻസിപി പ്രതിനിധിയും ഉണ്ട്.

തുടക്കമിട്ട് ലതികാ സുഭാഷ്

തുടക്കമിട്ട് ലതികാ സുഭാഷ്

നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാതെ അവഗണിച്ചതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട ലതിക സുഭാഷാണ് പി.സി ചാക്കോയുടെ നീക്കത്തിലൂടെ ആദ്യം എൻസിപിയിൽ എത്തുന്നത്. പിന്നാലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടുകയും ചെയ്തതോടെ മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശാന്തകുമാരി, സി അജിത, ഡോളി കെ.ജോർജ് എന്നിവരും രാജിവെച്ചു. ഇവരും എൻസിപിയിലേക്ക് എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു. ഇത്തരത്തിൽ നിരവധി കോൺഗ്രസ് പ്രവർത്തകരാണ് എൻസിപിയിലേക്ക് അവസരം കാത്തിരിക്കുന്നത്.

കൂടുതൽ പ്രകൂടുതൽ പ്രവർത്തകർ

കൂടുതൽ പ്രകൂടുതൽ പ്രവർത്തകർ

അജേഷ് കോയിക്കൽ രാജിവെച്ച് എൻസിപിയിൽ എത്തിയതിന് പിന്നാലെ പത്തോളം കുടുംബങ്ങളാണ് എൻസിപിയിൽ ചേർന്നത്. ബെൻസൺ നെട്ടൂർ, ബിജി കൊച്ചുത്തുണ്ടിയിൽ, ജസ്വിൻ ഇടശേരിയിൽ, ജിനു തെക്കാട്ടിൽ, ലിറ്റോ കൊച്ചുത്തുണ്ടിയിൽ, പിടി തോമസ് എന്നീ കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളും സജീവ പ്രവർത്തകരും എൻസിപിയിൽ എത്തി. ഇതോടെ താഴേത്തട്ടിലും എൻസിപി വളർച്ച ഉറപ്പിക്കുകയാണ്. നേതാക്കൾ മാത്രമല്ല പ്രവർത്തകരെയും ഇടത് പാളയത്തിലെത്തിക്കണമെന്നാണ് സിപിഎം നിർദേശം.

പാഠം പഠിക്കാത്ത കോൺഗ്രസ്

പാഠം പഠിക്കാത്ത കോൺഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പിലടക്കം വലിയ തിരിച്ചടി നേരിട്ടിട്ടും കോൺഗ്രസ് പാഠം പഠിക്കുന്നില്ലെന്നാണ് ഒരു വിഭാഗം പ്രവർത്തകർ അഭിപ്രായപ്പെടുന്നത്. ഇപ്പോഴും തുടരുന്ന ഗ്രൂപ്പ് കളി കോൺഗ്രസിന്റെ തിരിച്ചുവരവിന് വെല്ലുവിളിയാണ്. ഇത് മനസിലാക്കാത്ത നേതാക്കളുടെ കൂട്ടമാണ് കോൺഗ്രസ് എന്ന വിമർശനവുമുണ്ട്. നേരത്തെ കെ മുരളീധരനൊപ്പം എൻസിപിയിലെത്തിയ ശേഷം മടങ്ങി പോയ പലരും തിരിച്ചുവരവിനുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.

ബിക്കിനിയില്‍ തിളങ്ങി സോഫി ചൗദ്രി-ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Ramesh Chennithala's statement before Ashok chavan committee | Onindia Malayalam

English summary
Congress leaders and workers to join NCP after defeat in Kerala assembly election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X