പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'മകനേയും കൂട്ടി വരണേ എന്നാണ് ഇപ്പോള്‍ എല്ലാവരും പറയുന്നത്'; വിവാദങ്ങളില്‍ ദിവ്യ എസ് അയ്യര്‍

Google Oneindia Malayalam News

പത്തനംതിട്ട: അടൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ മകനെ എടുത്ത് പ്രസംഗിച്ചത് വലിയ വാര്‍ത്തയായിരുന്നു. മകനെ കൈയില്‍ വെച്ചുള്ള പ്രസംഗത്തിനെതിരെ നിരവധി പേര്‍ വിമര്‍ശിച്ച് രംഗത്തെത്തിയതോടെ ആണ് സംഭവം വലിയ വിവാദമായത്. എന്നാല്‍ ദിവ്യ എസ് അയ്യരെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തിയതോടെ സംഗതി സോഷ്യല്‍ മീഡിയയില്‍ ചൂടുള്ള ചര്‍ച്ചയായി.

ഒരു അമ്മ സ്വന്തം ജോലി ചെയ്യുന്നതിനോടൊപ്പം മകനേയും പരിപാലിക്കുന്നതില്‍ എന്താണ് തെറ്റ് എന്നായിരുന്നു പലരുടേയും ചോദ്യം. കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥന്റെ ഭാര്യ കൂടിയായ ദിവ്യ എസ് അയ്യര്‍ക്കെതിരായ ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയമാണ് എന്ന തരത്തിലും ചിലര്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു.

1

എന്നാല്‍ ദിവ്യ എസ് അയ്യരെ സോഷ്യല്‍ മീഡിയയിലെ ഇടത് പ്രൊഫൈലുകളും പിന്തുണച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദിവ്യ എസ്. അയ്യര്‍. ഇപ്പോള്‍ തന്നെ ക്ഷണിക്കുന്ന പരിപാടികളിലേക്ക് കുഞ്ഞുമായി തന്നെ വരണമെന്ന അഭ്യര്‍ഥനയുമായി നിരവധി സംഘടനകള്‍ സമീപിക്കുന്നുണ്ട് എന്നാണ് ദിവ്യ എസ്. അയ്യര്‍ പറയുന്നത്.

മറ്റ് പാര്‍ട്ടികളിലുള്ളവര്‍ക്കും 'സീറ്റ്', നിഷ്പക്ഷരേയും ലക്ഷ്യം; ബിജെപിയുടെ കേരള പദ്ധതി ഇങ്ങനെമറ്റ് പാര്‍ട്ടികളിലുള്ളവര്‍ക്കും 'സീറ്റ്', നിഷ്പക്ഷരേയും ലക്ഷ്യം; ബിജെപിയുടെ കേരള പദ്ധതി ഇങ്ങനെ

2

ആ സംഭവത്തിന് ശേഷം സാംസ്‌കാരിക പരിപാടികള്‍ക്ക് ക്ഷണിക്കാനെത്തുന്നവര്‍, മകന്‍ മല്‍ഹാറിനെക്കൂടി കൂട്ടണേയെന്ന് അഭ്യര്‍ഥിക്കുകയാണ് എന്നും സമൂഹം ചര്‍ച്ചചെയ്യേണ്ട വിഷയമാണ് ഇത് എന്നും ദിവ്യ എസ്. അയ്യര്‍ പറയുന്നു. ഏത് മേഖലയില്‍ ജോലി ചെയ്യുന്ന അമ്മമാര്‍ക്കും കുട്ടികളെ പരിപാലിക്കാന്‍ സൗകര്യം ചെയ്ത് കൊടുക്കണം എന്നാണ് നിയമത്തില്‍ പറയുന്നത്.

'മീനുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്ക് നശിപ്പിക്കുന്നു... പിടിച്ച് കരയിലിടണം..' ശ്രീജിത്ത് പെരുമന ഓണ്‍ എയര്‍'മീനുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്ക് നശിപ്പിക്കുന്നു... പിടിച്ച് കരയിലിടണം..' ശ്രീജിത്ത് പെരുമന ഓണ്‍ എയര്‍

3

എല്ലാവരുടെയും അഭിപ്രായം മാനിക്കുന്നു എന്നും അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടാണ് നമ്മുടേത് എന്നും ദിവ്യ എസ് അയ്യര്‍ ചൂണ്ടക്കാട്ടി. അതേസമയം കുട്ടികളെ പരിഗണിക്കാതിരിക്കാന്‍ നമുക്ക് കഴിയില്ലല്ലോ എന്നും ദിവ്യ എസ്. അയ്യര്‍ ചോദിക്കുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ദിവ്യ എസ്. അയ്യരും മകനും അടൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഒന്നിച്ച് വേദിയില്‍ എത്തിയത്.

ചുരത്തിയത് സ്‌നേഹവും കരുതലും; ഏഴ് മാസം കൊണ്ട് 1400 കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കി യുവതി, റെക്കോഡ്ചുരത്തിയത് സ്‌നേഹവും കരുതലും; ഏഴ് മാസം കൊണ്ട് 1400 കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കി യുവതി, റെക്കോഡ്

5


എഴുത്തുകാരന്‍ ബെന്യാമിന്‍, സാമൂഹിക പ്രവര്‍ത്തക ധന്യാ രാമന്‍, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവര്‍ കളക്ടര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സ്വകാര്യചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ കുഞ്ഞിനെ കൂടെ കൊണ്ടുപോയി എന്നതില്‍ എന്താണിത്ര ആക്ഷേപിക്കാനുള്ളത് എന്നായിരുന്നു എഴുത്തുകാരന്‍ ബെന്യാമിന്‍ ചോദിച്ചത്.

English summary
everyone is saying that you should bring your son too says Divya S Iyer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X