വീണാ ജോർജ് പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റിയിലേക്ക്; പീലിപ്പോസ് തോമസും പിന്നാലെ
പത്തനംതിട്ട: ആരോഗ്യ മന്ത്രി വീണാ ജോർജ് സിപിഎം ജില്ലാ കമ്മിറ്റിയിലേക്ക്. എ ഐ സി സി അംഗവും ഡി സി സി പ്രസിഡന്റുമായിരുന്ന പീലിപ്പോസ് തോമസും സിപിഎം ജില്ലാ കമ്മിറ്റിയിൽ ഉണ്ടാകും. വീണാ ജോർജ് അടക്കം ഉളള അഞ്ച് പുതുമുഖങ്ങളെയാണ് പാനലിൽ ഉൾപ്പെടുത്തിയത്.
അതേസമയം, കെ പി ഉദയഭാനു വീണ്ടും പത്തനംതിട്ട സി പി എം ജില്ലാ സെക്രട്ടറി ആയി തുടരും. തുടർച്ചയായി മൂന്നാം തവണായാണ് ഇദ്ദേഹം സെക്രട്ടറി ആകുന്നത്.
എന്നാൽ, സതീഷ്കുമാർ, എസ്. മനോജ്, ലസിത നായർ എന്നിവരെയും പുതിയതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.കെ.ജി.നായർ, ജി. അജയകുമാർ, അമൃതം ഗോകുലൻ, പ്രകാശ് ബാബു എന്നിവരെ ഒഴിവാക്കി. മലപ്പുറത്ത് 8 പുതുമുഖങ്ങൾ ഉണ്ടാകും. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി എം മോഹൻദാസ് തന്നെ തുടരും.

3 ദിവസം നീണ്ടു നിന്ന ജില്ലാ സമ്മേളനങ്ങളാണ് ഇന്ന് സമാപിക്കുക. മലപ്പുറം, പത്തനംതിട്ട സിപിഎം ജില്ലാ സമ്മേളനങ്ങളാണ് ഇന്ന് അവസാനിക്കുന്നത്. ഡിസംബർ 27 - നാണ് ഇവയ്ക്ക് തുടക്കമായത്. അതേ സമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ മേൽനോട്ടത്തിലാണ് മലപ്പുറം സംഘടനാ സമ്മേളനം നടന്നത്.പത്തനംതിട്ട സി പി എം ജില്ലാ സമ്മേളനത്തിന് അടൂരിൽ പതാക ഉയർന്നിരുന്നു. അടൂരിലെ പി കെ കുമാരൻ നഗറിൽ പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചിരുന്നു. മുതിർന്ന സംസ്ഥാന കമ്മിറ്റി അംഗം ആർ ഉണ്ണികൃഷ്ണ പിള്ള ചടങ്ങിൽ പതാക ഉയർത്തി.
പിടിയുടെ പിൻഗാമിയായി തൃക്കാക്കരയിൽ ഭാര്യ എത്തുമോ? ഉമ തോമസിന്റെ മറുപടി ഇങ്ങനെ

ജില്ലാ സെക്രട്ടറിയറ്റംഗം രാജു ഏബ്രഹാം താൽകാലിക അധ്യക്ഷനായി. രക്തസാക്ഷി പ്രമേയം ജില്ലാ സെക്രട്ടറി അംഗം ആർ സനൽകുമാറും അനുശോചന പ്രമേയം ജില്ലാ സെക്രട്ടറി അംഗമ ഓമല്ലൂർ ശങ്കരനും അവതരിപ്പിച്ചിരുന്നു.
മൂന്ന് ദിവസം നീണ്ട സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വൈക്കം വിശ്വൻ, ഡോ. തോമസ് ഐസക്ക്, കെ കെ ശൈലജ, എ കെ ബാലൻ, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, എം എം മണി, കെ എൻ ബാലഗോപാൽ എന്നിവർ പങ്കെടുക്കുന്നു. എംഎൽഎമാരായ പ്രമോദ് നാരായൺ, മാത്യൂ ടി തോമസ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ജില്ലയിൽ നിന്നുള്ള രണ്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ അടക്കം 185 പ്രതിനിധികൾ സമ്മേളത്തിലെ പങ്കാളികളായിരുന്നു.

അതേസമയം, കോൺഗ്രസിന്‍റെ കുത്തകയായിരുന്നു പത്തനംതിട്ട ജില്ല. എന്നാൽ, തെരെഞ്ഞെടുപ്പിൽ അഞ്ചിൽ അഞ്ച് നിയമസഭ സീറ്റും പത്തനംതിട്ട നേടി. മൂന്നിൽ രണ്ട് തദ്ദശേ സ്വയം ഭരണ സ്ഥാപനങ്ങളിലും ഭരണം പിടിച്ചെടുത്തു. സഹകരണ ബാങ്കുകളിലെ വിജയം, സി പി ഐ അടക്കം ഉള്ള ഇതര രാഷ്ട്രീയ പാർട്ടികളിൽ നിന്ന് പ്രവർത്തകരെ സിപിഎമ്മിൽ എത്തിച്ചതും നേതൃത്വത്തിന്‍റെ വലിയ നേട്ടമാണ്.
മലപ്പുറത്തും 3 ദിവസം നീണ്ടു നിന്ന സിപിഎം സമ്മേളനങ്ങൾക്ക് 27 - ന് തുടക്കം കുറിച്ചിരുന്നു. മലപ്പുറം ജില്ലാ സമ്മേളനം വാഗൺ ട്രാജഡി ടൗൺ ഹാളിൽ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തിരുന്നു. മുതിർന്ന പ്രതിനിധി ടി കെ ഹംസ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗം പി പി വാസുദേവൻ താൽക്കാലിക അധ്യക്ഷനായി.
ഓട്ടോ ചാര്‍ജ് കൂടും; സമരം പിന്‍വലിച്ച് തൊഴിലാളി സംഘടനകള്‍... സമരം തുടരുമെന്ന് ബിഎംഎസ്


സംഘാടക സമിതി ചെയർമാൻ മന്ത്രി വി അബ്ദുറഹ്‌മാൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി എം ഷൗക്കത്ത് രക്തസാക്ഷി പ്രമേയവും വി പി സക്കറിയ അനുശോചന പ്രമേയവും അവതരിപ്പിച്ചിരുന്നു. പി പി വാസുദേവൻ, വേലായുധൻ വള്ളിക്കുന്ന്, ജോർജ് കെ ആന്റണി, വി പി സാനു, വി ടി സോഫിയ എന്നിവരാണ് പ്രസീഡിയം. പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, ഇ പി ജയരാജൻ, പി കെ ശ്രീമതി, എളമരം കരീം, മന്ത്രി കെ രാധാകൃഷ്‌ണൻ, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ബേബി ജോൺ, ടി പി രാമകൃഷ്‌ണൻ, മുതിർന്ന നേതാവ് പാലോളി മുഹമ്മദ്‌കുട്ടി എന്നിവർ പങ്കെടുത്തിരുന്നു.