Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറന്മുളയിൽ യുഡിഎഫ് അട്ടിമറി? വീണ ജോർജിന് അഗ്നിപരീക്ഷ, വിധി നിർണയം ബിജെപിയുടെ കയ്യിൽ

പത്തനംതിട്ട: കോന്നി ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ഇക്കുറി ശക്തമായ മത്സരത്തിനാണ് സാക്ഷ്യം വഹിച്ചത്. ഇടത് സിറ്റിംഗ് സീറ്റുകളായ 5 മണ്ഡലങ്ങളും പിടിച്ചെടുക്കുമെന്ന കണക്ക് കൂട്ടലിലാണ് യുഡിഎഫ്.

തിരഞ്ഞെടുപ്പിന് മുന്‍പ് ആര്‍എസ്എസ് നേതാവ് ആര്‍ ബാലശങ്കര്‍ നടത്തിയ ഡീല്‍ ആരോപണം ഇത്തവണ ആറന്മുള മണ്ഡലത്തെ ശ്രദ്ധേയമാക്കിയിരുന്നു. കോന്നിയില്‍ കെ സുരേന്ദ്രനെ ജയിപ്പിക്കാന്‍ ആറന്മുളയില്‍ ഡീല്‍ നടന്നു എന്നാണ് ആരോപണം. ആറന്മുളയില്‍ വീണ ജോര്‍ജോ ശിവദാസന്‍ നായരോ, ആര് വിജയിക്കുമെന്നത് ബിജെപിയുടെ കയ്യിലാണ്. വിശദമായി അറിയാം

കന്നിയങ്കത്തിലെ അട്ടിമറി

കന്നിയങ്കത്തിലെ അട്ടിമറി

സംസ്ഥാനത്ത് ബിജെപിക്ക് ഏറ്റവും കൂടുതല്‍ വിജയസാധ്യത ഉളള എ ക്ലാസ് മണ്ഡലങ്ങളുടെ കൂട്ടത്തിലുളളതാണ് ആറന്മുള. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് ആയിരുന്നു ആറന്മുളയിലെ ബിജെപി സ്ഥാനാര്‍ത്ഥി. 37,906 വോട്ടാണ് അന്ന് ബിജെപി പിടിച്ചത്. അന്ന് സിറ്റിംഗ് എംഎല്‍എ ആയിരുന്ന കെ ശിവദാസന്‍ നായരെ 7646 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വീണ ജോര്‍ജ് കന്നിയങ്കത്തില്‍ അട്ടിമറിച്ചത്.

വീണ നിലനിർത്തുമെന്ന്

വീണ നിലനിർത്തുമെന്ന്

ശിവദാസന്‍ നായര്‍ക്ക് 56,877 വോട്ടുകള്‍ ലഭിച്ചപ്പോള്‍ വീണ ജോര്‍ജ് 64,523 വോട്ടുകള്‍ നേടി. അഭിപ്രായ സര്‍വ്വേകള്‍ പ്രവചിക്കുന്നത് വീണ ജോര്‍ജ് മണ്ഡലം നിലനിര്‍ത്തും എന്നാണ്. എന്നാല്‍ ആറന്മുളയില്‍ നേരത്തെ ആരോപിക്കപ്പെട്ടത് പോലുളള ഡീല്‍ നടന്നിട്ടുണ്ടെങ്കില്‍ ഫലം വ്യത്യസ്തമായിരിക്കും. സിപിഎമ്മില്‍ നിന്ന് എത്തിയ ഓര്‍ത്തഡോക്‌സ് സഭാംഗം ബിജു മാത്യു ആണ് ആറന്മുളയില്‍ ബിജെപിക്ക് വേണ്ടി കളത്തില്‍ ഇറങ്ങിയത്.

ബിജെപിക്ക് ശക്തമായ സ്വാധീനം

ബിജെപിക്ക് ശക്തമായ സ്വാധീനം

ആറന്മുളയില്‍ ബിജെപിക്ക് ശക്തമായ സ്വാധീനമുളളതാണ്. എന്‍എസ്എസിന് നിര്‍ണായക സ്വാധീനം മണ്ഡലത്തിലുണ്ട്. ഇവിടെ എംടി രമേശ് സ്ഥാനാര്‍ത്ഥിയായിരുന്നിടത്ത് ക്രിസ്തുമത വിശ്വാസിയായ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കിയത് ഡീലിന്റെ ഭാഗമാണ് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതിന്റെ ഗുണം ശിവദാസന്‍ നായര്‍ക്ക് ലഭിക്കാനാണ് സാധ്യത എന്നാണ് വിലയിരുത്തപ്പെടുന്നത്.

 പൊതുവേ തണുത്ത മട്ട്

പൊതുവേ തണുത്ത മട്ട്

തിരഞ്ഞെടുപ്പ് പ്രചാരണത്തിലും വോട്ടിംഗ് ദിനത്തിലും ബിജെപി ക്യാമ്പുകളില്‍ പൊതുവേ തണുത്ത മട്ടായിരുന്നു. മണ്ഡലത്തിലെ മിക്ക ബൂത്തുകളിലും തിരഞ്ഞെടുപ്പ് ദിവസം ബിജെപിക്ക് ഏജന്റുമാര്‍ ഉണ്ടായിരുന്നില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉളള ബൂത്തുകളില്‍ തന്നെ ഏജന്റുമാര്‍ ഉച്ചയ്ക്ക് ശേഷം മുങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രചാരണം പോലും പേരിന് മാത്രം

പ്രചാരണം പോലും പേരിന് മാത്രം

മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണം പോലും പേരിന് മാത്രമായിരുന്നു. വീട് കയറിയുളള തിരഞ്ഞെടുപ്പ് പ്രചാരണം പോലും ചില പ്രദേശങ്ങളില്‍ മാത്രമാണ് നടന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ച അത്രയും വോട്ടുകള്‍ ഇക്കുറി ലഭിക്കുമെന്ന് ബിജെപി നേതാക്കള്‍ തന്നെ അവകാശപ്പെടുന്നില്ല. ബിജെപിക്ക് ലഭിക്കാത്ത വോട്ടുകള്‍ തങ്ങളിലേക്ക് എത്തിയിട്ടുണ്ട് എന്നാണ് യുഡിഎഫ് ക്യാമ്പ് കണക്ക് കൂട്ടുന്നത്.

Recommended Video

cmsvideo
    Kerala Assembly Election 2021: Congress Hoping To Win Nemam | Oneindia Malayalam
    ഈഴവ വോട്ടുകള്‍

    ഈഴവ വോട്ടുകള്‍

    മണ്ഡലത്തിലെ നായര്‍ വോട്ടുകളില്‍ ഗണ്യമായ ശതമാനം ശിവദാസന്‍ നായരുടെ പെട്ടിയില്‍ വീണിട്ടുണ്ടെന്ന് യുഡിഎഫ് കരുതുന്നു. അതേസമയം മണ്ഡലത്തില്‍ കാര്യമായ ജനപ്രീതിയുളള വീണ ജോര്‍ജിന് ഈഴവ വോട്ടുകള്‍ കാര്യമായി പോള്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. ഇക്കുറി തണുപ്പന്‍ മട്ടിലാണ് വോട്ടര്‍മാര്‍ ആറന്മുളയില്‍ തിരഞ്ഞെടുപ്പിനോട് പ്രതികരിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 70.96 ശതമാനം ഉണ്ടായിരുന്ന പോളിംഗ് ഇത്തവണ 65.45 ആയി കുറഞ്ഞു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+