പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എല്‍ഡിഎഫ് നടത്തിയ സത്യാഗ്രഹസമരത്തില്‍ പത്തനംതിട്ട നഗരം സ്തംഭിച്ചു; സമരം നടത്തിയത് റോഡിനു കുറുകെ പന്തലിട്ടാണ്

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ജില്ലാ സ്റ്റേഡിയം വികസനത്തിനു ധാരണാപത്രം ഒപ്പുവയ്ക്കണമെന്നാവശ്യപ്പെട്ട് വീണാ ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് നടത്തിയ സത്യഗ്രഹസമരം പത്തനംതിട്ട നഗരത്തെ സ്തംഭനത്തിലാക്കി. ഇന്നലെ രാവിലെ മുതല്‍ നഗരമധ്യത്തിലൂടെയുള്ള ബസോട്ടം നിര്‍ത്തിവയ്പിച്ചാണ് പോലീസ് സമരത്തെ സഹായിച്ചത്. സെന്‍ട്രല്‍ ജംഗ്ഷനില്‍ ഗാന്ധിപ്രതിമയ്ക്കു മുമ്പില്‍ റോഡിനു കുറുകെ പന്തലിട്ടാണ് സമരം നടന്നത്. ടികെ റോഡില്‍ നിന്ന് കൈപ്പട്ടൂര്‍ റോഡിലേക്കു തിരിയുന്ന ഭാഗത്താണ് പന്തല്‍ ഇട്ടത്. സമരം നടക്കുന്നതു കാരണം സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ രാവിലെ തന്നെ പോലീസ് ബാരിക്കേഡ് വച്ച് ഗതാഗതം തടഞ്ഞിരുന്നു.

<strong>വയനാട് മെഡിക്കല്‍ കോളജ് പദ്ധതി ഉപേക്ഷിച്ച സംഭവം: ആരോപണങ്ങള്‍ക്ക് മറുപടിയുമായി സികെ ശശീന്ദ്രന്‍ എംഎല്‍എ</strong>വയനാട് മെഡിക്കല്‍ കോളജ് പദ്ധതി ഉപേക്ഷിച്ച സംഭവം: ആരോപണങ്ങള്‍ക്ക് മറുപടിയുമായി സികെ ശശീന്ദ്രന്‍ എംഎല്‍എ

ടൗണിലൂടെയുള്ള മുഴുവന്‍ ബസ് സര്‍വീസുകളും റിംഗ് റോഡ് വഴി തിരിച്ചുവിട്ടു. വിവിധ സ്ഥലങ്ങളില്‍ നിന്നു പത്തനംതിട്ടയിലേക്കു ബസുകളിലെത്തിയ യാത്രക്കാര്‍ സ്റ്റേഡിയം ജംഗ്ഷന്‍, സെന്റ് പീറ്റേഴ്സ് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ഇറങ്ങേണ്ടിവന്നു. കളക്ടറേറ്റ്, ജനറല്‍ ആശുപത്രി, സെന്‍ട്രല്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലേക്കെത്തേണ്ടവരാണ് ബുദ്ധിമുട്ടിലായത്. അബാന്‍ ജംഗ്ഷനിലും ബാരിക്കേഡ് വച്ച് വഴി തടഞ്ഞു സെന്‍ട്രല്‍ ജംഗ്ഷനിലേക്ക് ബസുകള്‍ അടക്കം പ്രവേശിക്കുന്നത് വിലക്കിയിരുന്നു. ചെറിയ വാഹനങ്ങള്‍ മാര്‍ത്തോമ്മാ സ്‌കൂള്‍ റോഡുവഴിയും മറ്റുമാണ് നഗരത്തിലേക്ക് പ്രവേശിച്ചത്.

Pathanamthitta

ഒരു പകല്‍ മുഴുവന്‍ നഗരം ഇതോടെ സ്തംഭനത്തിലായി. വാഹനങ്ങള്‍ ടൗണിലേക്കു പ്രവേശിക്കാതായതോടെ വ്യാപാരസ്ഥാപനങ്ങളിലേക്കും ആളുകള്‍ എത്താതെയായി. വൈകുന്നേരത്തോടെ വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയും ചെയ്തു. സെന്‍ട്രല്‍ ജംഗ്ഷനില്‍ വഴിതടഞ്ഞു പന്തല്‍ കെട്ടിയിട്ടും മൈക്ക് അനുമതി നല്‍കിയ പോലീസ് കാഴ്ചക്കാരാകുകയായിരുന്നു. ഏതാനും വര്‍ഷം മുമ്പ് ഇതേസ്ഥലത്ത് ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയവുമായി ബന്ധപ്പെട്ടു സമരം നടത്തിയ കുട്ടികളടക്കും രക്ഷിതാക്കള്‍ക്കുമെതിരെ വഴിതടഞ്ഞതിനു പോലീസ് കേസെടുത്തിരുന്നു. ഇതേ പോലീസാണ് എല്‍ഡിഎഫ് സമരത്തെ കണ്ടില്ലെന്നു നടിച്ചതെന്നതും ശ്രദ്ധേയമാണ്.

കളക്ടറേറ്റ്, സെന്‍ട്രല്‍ ജംഗ്ഷന്‍ ഭാഗങ്ങളില്‍ സമരങ്ങളുണ്ടായാല്‍ ഉടന്‍ നഗരത്തിലൂടെയുള്ള വാഹനം തടയുന്നത് പോലീസിന്റെ സ്ഥിരം പരിപാടിയാണ്. സമരത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പോലും ഇതിനു ബാധകമല്ല. ജില്ലാ സ്റ്റേഡിയം വികസനം ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ സത്യഗ്രഹസമരത്തിനു പിന്തുണയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറും എത്തി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേറ്റശേഷം രാഷ്ട്രീയ പരിപാടികള്‍ക്കില്ലെന്ന നിലപാടിലായിരുന്നു പത്മകുമാര്‍. എന്നാല്‍ ഇന്നലെ അദ്ദേഹം എല്‍ഡിഎഫ് സമരത്തിനെത്തിയത് വികസന പ്രശ്നത്തിന്റെ പേരിലായതുകൊണ്ടാണെന്നു പറയുന്നു.

മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയില്‍ പോലും പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റംഗമായ പത്മകുമാര്‍ പങ്കെടുത്തിരുന്നില്ല. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനു രണ്ടുവര്‍ഷത്തേക്കു രാഷ്ട്രീയമില്ലെന്നതായിരുന്നു അന്ന് അദ്ദേഹത്തിന്റെ വിശദീകരണം. എല്‍ഡിഎഫിന്റെ സ്റ്റേഡിയം വികസനം സമരത്തിനു പിന്തുണ തേടി വൈകുന്നേരം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളും അടപ്പിച്ചു. മുന്നറിയിപ്പില്ലാതെ ആറു മണിയോടെ കടകളടപ്പിക്കാന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയായിരുന്നു. വ്യാപാരസ്ഥാപനങ്ങള്‍ പലതും ഇതിനോടു വിസമ്മതം പ്രകടിപ്പിച്ചെങ്കിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയതായും ആക്ഷേപമുണ്ട്.

English summary
LDF strike in Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X