പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വരുമാനനഷ്ടം: ശബരിമലയിലെ കടകള്‍ വീണ്ടും ലേലത്തിന് വെച്ച് ദേവസ്വം ബോര്‍ഡ്

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയിലെ ലേലം പോവാത്ത കടകള്‍ വീണ്ടും ലേലത്തിന് വെക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. കൊവിഡ് പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകരുടെ എണ്ണം പരിമിതിപ്പെടുത്തിയതിനെ തുടര്‍ന്ന് കടകള്‍ ലേലത്തിനെടുക്കാന്‍ തുടക്കത്തില്‍ കച്ചവടക്കാര്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് ദേവസ്വം ബോര്‍ഡിന് 35 കോടി രൂപയുടെ നഷ്മാണ് ഇത്തവണ ഉണ്ടായത്. തീര്‍ത്ഥാടകരുടെ എണ്ണം ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് കടകള്‍ വീണ്ടും ലേലത്തിന് വെക്കാന്‍ തീരുമാനിച്ചത്.

Recommended Video

cmsvideo
കേരള: ശബരിമലയിൽ കടകൾ വീണ്ടും ലേലത്തിന്; സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ദേവസ്വം ബോർഡ്

ശബരിമല തീര്‍ത്ഥാടന കാലത്ത് പ്ലാപ്പള്ളിമുതല്‍ സന്നിധാനം വരെ 252 കടകളാണ് ലേലം ചെയ്യത് നല്‍കുക. ഇതിന് പുറമെ പ്ലാപ്പള്ളി മുതല്‍ നിലക്കല്‍ വരെ താല്‍ക്കാലിക ഷെഡുകള്‍ കെട്ടി കച്ചവടം നടത്താനും ലേലം ഉണ്ടാവാറുണ്ട്. എന്നാല്‍ ഇത്തവണ രണ്ട് സഥലത്തും കച്ചവടത്തിനായി ആരും ലേലത്തിന് എത്തിയില്ല. നിലക്കല്‍, സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ നാമമാത്രമായ കടകള്‍ മാത്രമാണ് ഇത്തവണ ലേലത്തിന് പോയത്. കടകള്‍ ലേലം ചെയ്തത് വഴി 46 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം ദേവസ്വം ബോര്‍ഡിന് കിട്ടിയതെങ്കില്‍, ഇത്തവണ അത് 3 കോടിയായി കുറഞ്ഞു.

 smalas

പുതുതായി പ്ലാപ്പള്ളിമുതല്‍ സന്നിധാനം വരെയുള്ള 118 കടകളാണ് പുനര്‍ ലേലത്തിനായി വച്ചിരിക്കുന്നത്. അതേസമയം, ശബരിമലയിലെയും പമ്പയിലെയും വിവിധ വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും കോവിഡ് പരിശോധന ഉറപ്പാക്കാന്‍ സന്നിധാനത്ത് ചേര്‍ന്ന ഉന്നതസമിതി യോഗം തീരുമാനിച്ചു. 14 ദിവസത്തില്‍ അധികം ശബരിമലയില്‍ സേവനം അനുഷ്ഠിക്കുന്ന എല്ലാവര്‍ക്കും കോവിഡ് 19 ആന്റിജന്‍ പരിശോധന ഉറപ്പാക്കും.

English summary
Loss of revenue: Devaswom Board re-auctioned shops in Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X