പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനതിട്ട ജില്ലില്‍ വ്യാഴാഴ്ച പുതിയ കോവിഡ് കേസുകള്‍ ഇല്ല; ജില്ലയില്‍ രോഗികളായുള്ളത് 7 പേര്‍

Google Oneindia Malayalam News

പത്തനംതിട്ട: ജില്ലയിലെ വ്യാഴാഴ്ച പുതിയ കോവിഡ് കേസുകള്‍ ഒന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രി 13 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ നാലു പേരും, ജനറല്‍ ആശുപത്രി അടൂരില്‍ മൂന്നു പേരും ഐസൊലേഷനില്‍ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.

വിവിധ സ്വകാര്യ ആശുപത്രികളില്‍ 12 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 32 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി മൂന്നു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. 12 പ്രൈമറി കോണ്‍ടാക്ടുകളാണ് നിരീക്ഷണത്തിലുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2560 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 389 പേരും നിലവില്‍ നിരീക്ഷണത്തിലാണെന്നും കളക്ടര്‍ വ്യക്തമാക്കി.

 coronavirus1

വിദേശത്തുനിന്നും തിരിച്ചെത്തിയ 73 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യാഴാച്ച എത്തിയ 250 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ ആകെ നിരീക്ഷണത്തിലായവരുടെ എണ്ണം 2961 ആയി. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് ഇതുവരെ 83 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ജില്ലാ അതിര്‍ത്തികളില്‍ 15 സ്ഥലങ്ങളിലായി 105 ടീമുകള്‍ ഇന്ന് ആകെ 12285 യാത്രികരെ സ്‌ക്രീന്‍ ചെയ്തു. ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പത്തനംതിട്ട ജില്ലക്കാരായ 12 പേരെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് റഫര്‍ ചെയ്തു. ആകെ 10438 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി. ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന് നാലു കോളുകള്‍ ലഭിച്ചു.

ക്വാറന്റൈനില്‍ കഴിയുന്ന ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി 357 കോളുകള്‍ നടത്തുകയും, 45 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ജില്ലയില്‍ ഡെങ്കിപ്പനി, എലിപ്പനി കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്ലാന്റേഷന്‍/ചെറുകിട തോട്ടം ഉടമകളുടെ യോഗം രാവിലെ 11 ന് ചേമ്പറില്‍ നടന്നെന്നും കളക്ടര്‍ അറിയിച്ചു.

കോണ്‍ഗ്രസിനായി പ്രശാന്ത് കിഷോര്‍ വരുന്നു, ഇനി കളിമാറും; പതിനെട്ട് അടവും പയറ്റാനുറച്ച് പാര്‍ട്ടികോണ്‍ഗ്രസിനായി പ്രശാന്ത് കിഷോര്‍ വരുന്നു, ഇനി കളിമാറും; പതിനെട്ട് അടവും പയറ്റാനുറച്ച് പാര്‍ട്ടി

അരയും തലയും മുറുക്കി കോണ്‍ഗ്രസ്; എന്തുകൊണ്ട് അവരെ പരാജയപ്പെടുത്തണം, വേറിട്ട അഭ്യര്‍ത്ഥനഅരയും തലയും മുറുക്കി കോണ്‍ഗ്രസ്; എന്തുകൊണ്ട് അവരെ പരാജയപ്പെടുത്തണം, വേറിട്ട അഭ്യര്‍ത്ഥന

 കനത്ത നാശം വിതച്ച് ഉംപുന്‍; ബംഗാളിലെ ദുരിത ബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി ഇന്ന് സന്ദര്‍ശിക്കും കനത്ത നാശം വിതച്ച് ഉംപുന്‍; ബംഗാളിലെ ദുരിത ബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി ഇന്ന് സന്ദര്‍ശിക്കും

English summary
No new covid positive cases in Pathanamthitta district on Thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X