12 വയസുകാരനെ 15 വയസുള്ള വിദ്യാർത്ഥികൾ ലൈംഗികമായി പീഡിപ്പിച്ചു; ഹോസ്റ്റലിൽ നടന്നത് ക്രൂരം
പത്തനംതിട്ട: തിരുവല്ലയിലെ സ്വകാര്യ സ്‌കൂൾ ഹോസ്റ്റലിൽ പന്ത്രണ്ടുകാരന് പീഡനം. 15 വയസ് പ്രായം വരുന്ന സീനിയർ വിദ്യാർഥികൾ ആണ് കു ട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെയായിരുന്നു കുട്ടിയുടെ അമ്മ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ഇതിന്പിന്നാലെ ആണ് സംഭവം പുറത്തുവന്നത്. ഹോസ്റ്റലിൽ ചേർത്ത ശേഷം കുട്ടിയിൽ വന്ന മാറ്റങ്ങൾ കണ്ട് ചോദിച്ചപ്പോഴാണ് കുട്ടി നടന്ന സംഭവം പറഞ്ഞത്. ചിരിക്കുകയും കളിക്കുകയും ചെയ്യാത്തതിനെ തുടർന്ന് ബന്ധുക്കൾ വിശദമായി ചോദിച്ചപ്പോഴാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു.

15 വയസ് പ്രായം വരുന്ന സീനിയർ വിദ്യാർഥികൾ കുട്ടിയെ മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി. അമ്മയുടെ സഹോദരിയോടാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയതെന്നും പരാതിയിൽ പറയുന്നു.
ദേഹത്ത് മർദ്ദിച്ച പാടുകൾ കണ്ട് ചോദിച്ചപ്പോൾ വീണുപരിക്കേറ്റെന്നാണ് കുട്ടി ആദ്യം പറഞ്ഞത്. സീനിയർ വിദ്യാർഥികളുടെ ഭീഷണിയെ തുടർന്നാണ് കുട്ടി നുണ പറഞ്ഞതെന്നും പരാതിയിൽ പറയുന്നു.കുട്ടിയുടെ അമ്മയാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
പരാതി സിഡബ്ല്യൂസിക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്...പീഡനത്തിനിരയായ കുട്ടിയുെടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് സീനിയർ വിദ്യാർത്ഥികൾക്കെതിരെ തിരുവല്ല പൊലീസ് നടപടി സ്വീകരിച്ചതായും റിപ്പോർട്ടുണ്ട്.
അതേസമയം, ഇന്ന് തിരുവനന്തപുരം പോത്തൻകോട് വെള്ളയണിക്കൽ പാറയിൽ പെൺകുട്ടികൾക്ക് നേരെ നടന്ന സദാചാര ആക്രമണത്തിന്റെ വാർത്തകൾ പുറത്ത് വന്നിരുന്നു, വെള്ളാണിക്കൽ പാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തിയ വിദ്യാർത്ഥിനികൾക്ക് നേരെ ആണ് ആക്രമണം നടന്നത്. കുട്ടികളെ പ്രദേശവാസിയായ ഒരാൾ വടി ഉപയോഗിച്ച് തല്ലുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി തന്നെ പ്രചരിക്കുന്നുണ്ട്.
ഈ മാസം നാലിനായിരുന്നു സംഭവം. സുഹൃത്തിൻറെ വീട്ടിലെത്തിയ കുട്ടികൾ സ്ഥലം കാണാനായിരുന്നു ഇവിടെ എത്തിയത്. ഈ സമയം കുട്ടികളെ ഒരു സംഘം ആളുകൾ എത്തി തടഞ്ഞ് നിർത്തുകയും ചോദ്യം ചെയ്യുകയും പിന്നാലെ അടിക്കുകയുമായിരുന്നു. പ്രേദശത്തുള്ളയാൾ വന്ന് കുട്ടികളെ തടഞ്ഞ് വടി കൊണ്ട് തലങ്ങും വിലങ്ങും തല്ലുന്നത് വീഡിയോയിൽ കാണാം.
ഇതിനിടയിൽ ഒരാൾ വന്ന് സംഭവത്തെ ചോദ്യം ചെയ്യുന്നുണ്ട്. എന്ത് അധികാരത്തിലാണ് പെൺകുട്ടികളെ അടിക്കുന്നത് എന്ന് ഇയാൾ ചോദിക്കുന്നുണ്ടെങ്കിലും തല്ലിയാൾ ഇയാളെ ഭീഷണിപ്പെടുത്തുന്നതായി കാണാം. അതേസമയം സംഭവത്തിൽ പോത്തൻകോട് ശ്രീനാരായണപുരം സ്വദേശി മനേഷിനെതിരെ അന്ന് തന്നെ കേസ് എടുത്തതായി പോലീസ് അറിയിച്ചു..












Click it and Unblock the Notifications