പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജില്ലയില്‍ വീണ്ടും ആഫ്രിക്കന്‍ ഓച്ച് ഭീഷണി: ഒച്ചുകള്‍ നശിപ്പിച്ചത് കാര്‍ഷിക വിളകള്‍!

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ജില്ലയില്‍ വീണ്ടും ആഫ്രിക്കന്‍ ഒച്ചിന്റെ ഭീഷണി. ഇതോടെ കര്‍ഷകരാണ് ഏറെ ആശങ്കയില്‍ ആയിരിക്കുന്നത്. കുളനട, തുമ്പമണ്‍, പ്രദേശങ്ങളിലാണ് ആഫ്രിക്കന്‍ ഒച്ചുകള്‍ വിലസുന്നത്. രാമന്‍ചിറക്കാരെ ആശങ്കയിലാഴ്ത്താന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. തുമ്പമണ്‍ നോര്‍ത്ത്, അമ്പലക്കടവ്, കൊല്ലന്‍ചിറ എന്നീ പ്രദേശങ്ങളിലെ വാഴ, കാച്ചില്‍, കപ്പ, ചേമ്പ്, ചേന എന്നിവയാണ് പ്രധാനമായും ഒച്ചുകള്‍ നശിപ്പിച്ചത്. രാമന്‍ചിറയിലെ കൃഷിയിടങ്ങളിലെ വാഴക്കുലകളില്‍ ഒച്ചുകള്‍ വിഹരിക്കുകയാണ്.

വില്ലന്‍ ഭീമന്‍ ഒച്ചുകള്‍ ഒച്ചുകളുടെ കൂട്ടത്തില്‍ ഏറ്റവും വലിപ്പം കൂടിയ ഇനമാണ് 'ഭീമന്‍ ഒച്ച്' എന്ന് വിശേഷിപ്പിക്കാവുന്ന അക്കാറ്റിന ഫ്യൂളിക്ക അഥവാ 'ജയന്റ് ആഫ്രിക്കന്‍ സ്നെയില്‍'. വനപ്രദേശങ്ങളില്‍ നിന്ന് എത്തുന്ന ഇവ കൃഷിയിടങ്ങളും വഴിയോരങ്ങളും പിന്നിട്ട് വീടുകള്‍ക്കുള്ളല്‍ വരെ എത്തിത്തുടങ്ങി. വിവിധ വിളകളില്‍ കുമിള്‍ രോഗം പരത്തുതിലും ഇവയ്ക്ക് പങ്കുണ്ട്.വനങ്ങളില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താനും മണ്ണിന്റെ ഫലഭൂയിഷ്ഠി നിലനിര്‍ത്താനും സഹായകരമാകുന്ന ഇവ വനപ്രദേശങ്ങളില്‍ ഉണ്ടാകുന്ന പ്രതികൂലഘടകങ്ങളാലാണ് മറ്റിടങ്ങളിലേക്ക് ചേക്കേറുന്നത്.

അന്തരീക്ഷ ഘടകങ്ങള്‍ അനുകൂലമായി തീരുന്ന സാഹചര്യങ്ങളില്‍ ഇവ ക്രമാതീതമായി പെറ്റുപെരുകുുന്നു. മഴക്കാലമാണ് ഇഷ്ടാന്തരീക്ഷം. തുടര്‍ച്ചയായ വരണ്ട കാലാവസ്ഥ ഇവയ്ക്ക് പ്രതികൂലമാണ്. പ്രതികൂലഘട്ടങ്ങളില്‍ പുറംതോടിനുള്ളിലേക്ക് വലിഞ്ഞുകൂടി ദീര്‍ഘനാള്‍ ഭക്ഷണം കഴിക്കാതെ കഴിഞ്ഞുകൂടാനുള്ള കഴിവുമുണ്ട്.ദ്വിലിംഗ ജീവികളായ ആഫ്രിക്കന്‍ ഒച്ചുകളുടെ വംശവര്‍ധനവിനുള്ള കഴിവ് അസാധാരണമാണ്. മണ്ണിനടിയില്‍ കൂട്ടംകൂട്ടമായാണ് മുട്ടകള്‍ നിക്ഷേപിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ ഒന്‍പത് മാസകാലയളവിനുള്ളില്‍ പൂര്‍ണ വളര്‍ച്ച പ്രാപിക്കുന്നു. പിരിയന്‍ ശംഖിന്റെ ആകൃതിയോട് സാമ്യമുള്ള ഇവയ്ക്ക് പൊതുവെ തവിട്ടു നിറമാണെങ്കിലും ആവാസവ്യവസ്ഥയ്ക്കും ഭക്ഷ്യവസ്തുക്കളുടെ വ്യത്യാസത്തിനും അനുസൃതമായി നിറവ്യത്യാസങ്ങള്‍ കണ്ടേക്കാം. രാത്രികാലങ്ങളിലാണ് ഇവ പുറത്തിറങ്ങുക. വളര്‍ച്ചയ്ക്കാവശ്യമായ കാല്‍സ്യം കണ്ടെത്താനായി ഇവ സിമന്റും കുമ്മായവും വരെ ഭക്ഷിക്കാറുണ്ട്.

മഴക്കാലത്താണ് ഇവയുടെ ഉപദ്രവം കൂടാറുള്ളതെന്ന വസ്തുത കണക്കിലെടുത്ത് ചില മുന്‍കരുതലുകള്‍ സ്വീകരിക്കാവുതാണ്. വര്‍ഷകാലത്തിന് മുന്‍പ് തന്നെ മണ്ണിനടിയില്‍ നിന്ന് ഇവയുടെ മുട്ടക്കൂട്ടം കണ്ടെത്തി നശിപ്പിക്കുക. പ്രയാസമേറിയതെങ്കിലും ഏറ്റവും ഫലപ്രദമായ മാര്‍ഗം ഇതുതന്നെയാണ്.

ആഫ്രിക്കന്‍ ഒച്ചിന്റെ ആക്രമണം കണ്ട തുമ്പമണ്‍ പഞ്ചായത്തിലെ കാട്ടൂര്‍കടവ് പ്രദേശം തെള്ളിയൂര്‍ കാര്‍ഡ് കൃഷി വിജ്ഞാന കേന്ദ്രത്തിലെ വിദഗ്ധര്‍ സന്ദര്‍ശിച്ചു. കൃഷി വിജ്ഞാന കേന്ദ്രത്തിലെ വിദഗ്ധരായ വിനോദ് മാത്യു (സബ്ജക്ട് മാറ്റര്‍ സ്പെഷലിസ്റ്റ് (അഗ്രോണമി), അലക്സ് ജോ (സബ്ജക്ട് മാറ്റര്‍ സ്പെഷലിസ്റ്റ് (സസ്യ സംരക്ഷണം) എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ച് പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചത്.

snail-153

മുന്‍കരുതലുകള്‍


ജീര്‍ണിച്ച് കിടക്കുന്ന വസ്തുക്കള്‍ നീക്കം ചെയ്ത് പെറ്റുപെരുകാനുള്ള അവസരം ഒഴിവാക്കുക. കൃഷിയിടങ്ങളില്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ ചണച്ചാക്ക് കെണി ഒരുക്കുക. രാത്രികാലത്ത് ചണച്ചാക്കുകള്‍ കൃഷിയിടത്തിന് ചുറ്റും അവിടവിടെ നനച്ചിടുക. ഇതില്‍ ഒച്ചിന്റെ ഇഷ്ടാഹാരമായ പപ്പായ ഇലയോ, വാഴയിലയോ കൂനകൂട്ടിയിടുക. ഭക്ഷണം തേടി ഇവിടെ എത്തുന്ന ഒച്ചുകളെ നശിപ്പിക്കുക. കൃഷിയിടങ്ങളില്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ പുകയിലസത്ത് തുരിശ് ലായനിയുമായി ചേര്‍ത്ത് സ്പ്രേ ചെയ്യുക. (25 ഗ്രാം പുകയില 1.5 ലീറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് 1 ലീറ്റര്‍ ആക്കി മാറ്റുക. പുകയില സത്ത് ലായനി തണുപ്പിച്ചശേഷം ഇതില്‍ 60 ഗ്രാം തുരിശ് 1 ലീറ്റര്‍ വെള്ളവുമായി ലയിപ്പിച്ചത് കൂട്ടിച്ചേര്‍ക്കുക. ഈ ലായനി അരിച്ചതിന് ശേഷം ഉപയോഗിക്കുക).

English summary
Pathanamthitta local news African snail treat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X