പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആദിപമ്പ വരട്ടാറിന്റെ ഇരുവശങ്ങളിലും നിർമിക്കുന്ന ബയോഡൈവേഴ്‌സിറ്റി പാർക്കിന്റെ മാസ്റ്റർ പ്ലാൻ

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ആദിപമ്പ വരട്ടാറിന്റെ ഇരുവശങ്ങളിലും നിർമിക്കുന്ന ബയോഡൈവേഴ്‌സിറ്റി പാർക്കിന്റെ മാസ്റ്റർ പ്ലാൻ സംബന്ധിച്ച വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. സജി ചെറിയാൻ എംഎൽഎയുടെ ചെങ്ങന്നൂരിലുള്ള ഓഫീസിൽ നടന്ന യോഗത്തിൽ ആദി പമ്പ വരട്ടാർ പുനരുജ്ജീവനപ്രവർത്തന കോർഡിനേറ്റർ ബീന ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.

ആദിപമ്പയിലും വരട്ടാറിലും നടപ്പാക്കുന്ന വിപുലമായ ജലസംരക്ഷണപ്രവർത്തനങ്ങൾ, പുഴകളെ മാലിന്യമുക്തമാക്കുന്നതിനുള്ള നടപടികൾ, പുഴയോളം നീണ്ട ജൈവവൈവിധ്യ ഉദ്യാനം, പ്രാദേശിക സംസ്കാരം പങ്ക് വയ്ക്കുന്ന മ്യൂസിയങ്ങൾ , പഠന ഗവേഷണ സൈകര്യങ്ങൾ തുടങ്ങിയ നിരവധി ആശയങ്ങൾ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി ആഗസ്റ്റ് എട്ട്, ഒമ്പത് തീയതികളിൽ നടക്കുന്ന ശിൽപശാലയിൽ അവതരിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി.

Pathanamthitta

ആറാം തീയതി രണ്ട് മണിക്ക് ശിൽപശാലയിൽ അവതരിപ്പിക്കേണ്ട വിഷയങ്ങളെ സംബന്ധിച്ച അന്തിമഘട്ട സെക്രട്ടറിയേറ്റ് യോഗം സജി ചെറിയാൻ എം.എൽ.എയുടെ ഓഫീസിൽ ചേരും. അന്നേ ദിവസം ശുചിത്വ മാസ്റ്റർ പ്ലാൻ, നീർത്തട മാസ്റ്റർ പ്ലാൻ, ബയോഡൈവേഴ്‌സിറ്റി പ്ലാൻ, പാർക്ക്, എന്നിവയുടെ അന്തിമരൂപം നൽകും. പുഴയിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്ന സ്ഥാപനങ്ങൾ വീടുകൾ എന്നിവയെ സർവേയിലൂടെ കണ്ടുപിടിക്കാനും വീണ്ടും മാലിന്യം നിക്ഷേപിക്കാതിരിക്കാനുള്ള ബോധവൽക്കരണ ക്യാമ്പയിൻ നടത്താനും തീരുമാനമായിട്ടുണ്ട്.

നീർത്തട മാസ്റ്റർ പ്ലാനിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കോയിപ്രം ഇരവിപേരൂർ കുറ്റൂർ തുടങ്ങി ആറ് പഞ്ചായത്തുകളിലെ ജനപ്രതിനിധികളുമായി ചർച്ച നടത്തും. ബയോ ഡൈവേഴ്‌സിറ്റി പാർക്കിന്റെ ഭാഗമായി സാംസ്കാരിക പൈതൃകങ്ങൾ, പഴമ നിലനിർത്തുന്ന മ്യൂസിയങ്ങൾ എന്നിവയുടെ പ്ലാൻ തയ്യാറാക്കും.

ശിൽപശാലയിലേക്ക് സ്കൂൾ കോളേജ് വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനും ചെങ്ങന്നൂർ, ആറന്മുള, തിരുവല്ല മണ്ഡലങ്ങളിലെ സ്കൂളുകളിലും കോളേജുകളിലും ഓഗസ്റ്റ് മൂന്ന്,നാല്,അഞ്ച് തീയതികളിൽ സന്ദർശനം നടത്തും. യോഗത്തിൽ ആലപ്പുഴ, പത്തനംതിട്ട ഹരിതകേരളം മിഷൻ കോർഡിനേറ്റർമാരായ ആർ.രാജേഷ് , കെ.എസ് രാജേഷ് , വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

English summary
Pathanamthitta Local News about bio-diversity park
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X