പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമലക്ക് പോകണമെന്ന ആവശ്യവുമായി യുവതി; പമ്പയിലേക്കുള്ള ബസ്സില്‍കയറി, പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിനായി നിരവധി ഭക്തരാണ് എത്തുന്നത്. അതേസമയം ശബരിമല പ്രവേശനത്തിനായി ഭക്തരുടെ കൂട്ടത്തില്‍ ഒരു സ്ത്രീയുമെത്തി. തമിഴ്‌നാട് സ്വദേശിനിയായ യുവതി ട്രെയിന്‍ മാര്‍ഗമാണ് ചെങ്ങന്നൂരിലെത്തിയത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

നൈനിറ്റാളിലെ വീട്ടിലേക്ക് വരൂ, ഹിന്ദുത്വ ഭീകരര്‍ കത്തിച്ച വാതില്‍ കാണിക്കാം, തുറന്നടിച്ച് ഖുര്‍ഷിദ്നൈനിറ്റാളിലെ വീട്ടിലേക്ക് വരൂ, ഹിന്ദുത്വ ഭീകരര്‍ കത്തിച്ച വാതില്‍ കാണിക്കാം, തുറന്നടിച്ച് ഖുര്‍ഷിദ്

ശബരിമലക്ക് പോകണമെന്ന ആവശ്യവുമായി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്നും പമ്പയിലേക്ക് സര്‍വീസ് നടത്തുന്ന ബസ്സില്‍ കയറുകയായിരുന്നു. പിന്നീട് തീര്‍ഥാടകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് യുവതിയെ ബസ്സില്‍ നിന്ന് ഇറക്കി വിടുകയായിരുന്നു. പിന്നീട് ചെങ്ങന്നൂര്‍ പൊലീസെത്തി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ നാട്ടിലേക്ക് മടങ്ങാമെന്ന് യുവതി അറിയിക്കുകയായിരുന്നു.

1


തുടര്‍ന്ന് യുവതിയെ പോലീസ് തന്നെ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിലെത്തിച്ചു. യുവതി തിരുവനന്തപുരം ബസില്‍ ഇവര്‍ കയറിപ്പോയതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
കൊല്ലം സ്വദേശിനിയാണെന്നുപറഞ്ഞ യുവതി തമിഴും ഇംഗ്ലീഷും ഇടകലര്‍ത്തിയാണു സംസാരിച്ചിരുന്നത്. മാനസിക പ്രശ്‌നമുണ്ടെന്നു സംശയിക്കുന്നതായി പോലീസും പറഞ്ഞു. ഇന്നലെ വൈകീട്ട് ശബരിമല നട തുറന്നിരുന്നുവെങ്കിലും വൃശ്ചികം ഒന്നായഇന്ന് രാവിലെ മുതലാണ് ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കിയത്. പ്രതിദിനം മുപ്പതിനായിരം പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി നല്‍കിരിക്കുന്നത്. കാലവസ്ഥ പ്രതികൂലമായതിനാല്‍ ആദ്യ മുന്ന് ദിവസം ഭക്തരുടെ എണ്ണം നിയന്ത്രിക്കുമെന്നും ഈ ദിവസങ്ങളില്‍ പമ്പ സ്‌നാനം അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് ഭക്തര്‍ക്ക് പ്രവേശനം. കാനന പാത അനുവദിക്കില്ല. ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നെഗറ്റിവ് ഫലം അല്ലെങ്കില്‍ രണ്ട് ഡോസ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കിയിരുന്നു.

ശബരിമല ഭക്തിസാന്ദ്രം: തീര്‍ത്ഥാടകര്‍ സന്നിധാനത്തെത്തി, പമ്പ സ്നാനത്തിന് അനുമതിയില്ലശബരിമല ഭക്തിസാന്ദ്രം: തീര്‍ത്ഥാടകര്‍ സന്നിധാനത്തെത്തി, പമ്പ സ്നാനത്തിന് അനുമതിയില്ല

2

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ ഭക്തര്‍ മലകയറി രാവിലെ മുതല്‍ എത്തിതുടങ്ങിയിരുന്നു. ഇന്ന് പതിനായിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തിട്ടുള്ളതെന്ന് അധികൃതര്‍ പറഞ്ഞു. നിലക്കലില്‍ നിന്ന് പുലര്‍ച്ചെ മൂന്ന് മുതല്‍ തീര്‍ത്ഥാടകരെ പമ്പയിലേക്ക് കടത്തിവിടാന്‍ ആരംഭിച്ചിരുന്നു. ആദ്യ ദിവസം എത്തിയവരില്‍ അധികം പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ തീര്‍ത്ഥാടകരാണ്. കാലവസ്ഥ പ്രതികൂലമായതിനാല്‍ പമ്പാ സ്‌നാനത്തിന് അനുമതിയുമുണ്ടായിരുന്നില്ല. ഇതിനിടെ ശബരിമലയിലെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ദേവസ്വം മന്ത്രി വിളിച്ച ഉന്നതതലയോഗം രാവിലെചേരും. മന്ത്രി സന്നിധാനത്തെത്തിയിട്ടുണ്ട്.

3

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. തീര്‍ത്ഥാടകര്‍ കുടുതലുള്ള പ്രദേശങ്ങളില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും സന്നിധാനം, പമ്പ, നിലക്കല്‍, ളാഹ, എരുമേലി എന്നിവിടങ്ങളിലെ കുടിവെള്ളം, ഭക്ഷണ വസ്തുക്കള്‍ എന്നിവയുടെ പരിശോധനയ്ക്കായി മതിയായ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

മുന്‍ മിസ് കേരള ജേതാക്കളുടെ മരണം; ഹോട്ടലുടമ ഇന്ന് ഹാജരാകും, നടപടി ഡിജിപിയുടെ ഇടപെടലിനെ തുടര്‍ന്ന്മുന്‍ മിസ് കേരള ജേതാക്കളുടെ മരണം; ഹോട്ടലുടമ ഇന്ന് ഹാജരാകും, നടപടി ഡിജിപിയുടെ ഇടപെടലിനെ തുടര്‍ന്ന്

4

എരുമേലി, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറികള്‍ സജ്ജീകരിച്ചിട്ടുമുണ്ട്. കുടിവെള്ളം പരിശോധിക്കുന്നതിനും ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്തുന്നതിനുമുള്ള ദ്രുതപരിശോധനയും നടത്തുന്നതാണെന്നും മന്ത്രി അറിയിച്ചു. ഇതുകൂടാതെ പമ്പയിലും സന്നിധാനത്തുമുള്ള ദേവസ്വം ബോര്‍ഡിന്റെ ലബോറട്ടറികളിലൂടെ അപ്പം, അരവണ, എന്നിവയുടെ ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും മന്ത്രി അറിയിച്ചു.

Recommended Video

cmsvideo
ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും
5

തീര്‍ഥാടനത്തോടനുബന്ധിച്ച് ആരോഗ്യ സുരക്ഷാ സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. പമ്പ മുതല്‍ സന്നിധാനം വരെ ചികിത്സാ കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇവിടെ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുച്ചിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നമുള്ളവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരെ സമീപിക്കണമെന്നും മന്ത്രി അറിയിച്ചു.

ഇന്ന് ഒറ്റപ്പെട്ടമഴക്ക് സാധ്യത, എട്ട് ജില്ലകളില്‍ യെല്ലോഅലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിഇന്ന് ഒറ്റപ്പെട്ടമഴക്ക് സാധ്യത, എട്ട് ജില്ലകളില്‍ യെല്ലോഅലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

English summary
Pathanamthitta: Women Reached Chengannur To Take Bus To Sabarimala, Returned Back Later
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X