പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭരണഘടന അധിക്ഷേപ കേസ്; അന്വേഷണത്തില്‍ മെല്ലെപ്പോക്ക്, പ്രസംഗത്തിന്റെ പൂര്‍ണ രൂപം കിട്ടിയില്ല

Google Oneindia Malayalam News

പത്തനംതിട്ട: ഭരണഘടനയെ അധിക്ഷേപിച്ച സംഭവത്തില്‍ മുന്‍ മന്ത്രി സജി ചെറിയാനെതിരായ കേസില്‍ അന്വേഷണത്തില്‍ മെല്ലെപ്പോക്ക്. പോലീസ് ഉത്സാഹം കാണിക്കുന്നില്ലെന്നാണ് പ്രധാന പരാതി. ഇതുവരെ എംഎല്‍എയുടെ വിവാ3ദ പ്രസംഗത്തിന്റെ പൂര്‍ണ രൂപം പോലീസിന് കിട്ടിയിട്ടില്ല. ഇതുവരെ സജി ചെറിയാന്റെ പ്രസംഗത്തിനെതിരെ കിട്ടിയ പരാതികളെല്ലാം ഒന്നിച്ച് ചേര്‍ത്താണ് പോലീസ് അന്വേഷണം നടത്തുന്നത്. കീഴ്‌വായ്പ്പൂര്‍ എസ്എച്ച്ഒയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എന്നാല്‍ അന്വേഷണം തുടങ്ങിയിടത്ത് തന്നെ നില്‍ക്കുന്ന അവസ്ഥയാണ് ഇപ്പോള്‍. പത്ത് ദിവസത്തോളമായി അന്വേഷണം ആരംഭിച്ചിട്ട്. എന്നാല്‍ കാര്യമായിട്ടുള്ള സംഭവങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല.

'മെമ്മറി കാര്‍ഡ് കണ്ടിട്ടേയില്ല,ദൃശ്യങ്ങള്‍ കണ്ടത് പെന്‍ഡ്രൈവില്‍,കണ്‍ഫ്യൂഷനുണ്ടാക്കരുത്'; സുനിയുടെ അഭിഭാഷകന്‍'മെമ്മറി കാര്‍ഡ് കണ്ടിട്ടേയില്ല,ദൃശ്യങ്ങള്‍ കണ്ടത് പെന്‍ഡ്രൈവില്‍,കണ്‍ഫ്യൂഷനുണ്ടാക്കരുത്'; സുനിയുടെ അഭിഭാഷകന്‍

1

ഇതുവരെ കോടതിയില്‍ പരാതി നല്‍കിയ അഭിഭാഷകന്‍ ബൈജു നോയലിന്റെ മൊഴി മാത്രമാണ് പോലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗത്തിന്റെരണ്ട് മിനുട്ട് ഭാഗം മാത്രമാംണ് നിലവില്‍ പോലീസിന്റെ കൈയ്യിലുള്ളത്. ഇത്രയും ദിവസമായിട്ടും മുഴുവന്‍ ദൃശ്യങ്ങളും കണ്ടെത്താന്‍ സാധിക്കാതിരുന്നത് പോലീസിന്റെ വീഴ്ച്ചയാണ്. അന്വേഷണം വൈകുന്നതിന്റെ കാരണമായി പോലീസ് പറയുന്നതും ദൃശ്യങ്ങള്‍ പൂര്‍ണമായി കിട്ടിയില്ല എന്നതാണ്. രണ്ട് മണിക്കൂറും 28 മിനുട്ടും 59 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള പരിപാടിയാണ് മല്ലപ്പള്ളിയില്‍ നടന്നത്. ഈ മാസം മൂന്നാം തിയതിയായിരുന്നു മന്ത്രിയുടെ വിവാദം പ്രസംഗം നടന്നത്.

കേസില്‍ മുഴുവന്‍ ഭാഗവും പരിശോധിക്കാതെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നാണ് പോലീസ് വിശദീകരണം. ഈ നിര്‍ബന്ധമുള്ളത് കൊണ്ടാണ് പ്രസംഗം മുഴുവനുമുള്ള ദൃശ്യങ്ങള്‍ക്കായി പോലീസ് പത്ത് ദിവസത്തോളമായി ശ്രമിക്കുന്നത്. സിപിഎമ്മിന്റെ മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക എഫ്ബി പേജില്‍ മാത്രമായിരുന്നു സജി ചെറിയാന്റെ പ്രസംഗം അപ്ലോഡ് ചെയ്തത്. അതുകൊണ്ട് തന്നെ ഇത് കണ്ടെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. പ്രത്യേകിച്ച് ഈ വീഡിയോ മല്ലപ്പള്ളി ഏരിയ കമ്മിറ്റി എഫ്ബി പേജില്‍ നിന്ന് ഡിലീറ്റ് ചെയ്ത സാഹചര്യത്തില്‍.

വിവാദമായതിന് പിന്നാലെ ഏരരിയ കമ്മിറ്റിയാണ് ഈ വീഡിയോ ഫേസ്ബുക്ക് പേജില്‍ നിന്ന് ഡിലീറ്റ്. ഇത് മറ്റാരുടെയും കൈവശമുണ്ടെന്ന് അറിയില്ല. അതുകൊണ്ട് ഇവരില്‍ നിന്ന് തന്നെ ഇത് വാങ്ങേണ്ടി വരും. പരിപാടി ചിത്രീകരിച്ച മല്ലപ്പള്ളിയിലെ സ്റ്റുഡിയോ ഉടമയെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സമീപിച്ചിരുന്നു. എന്നാല്‍ ഫേസ്ബുക്ക് ലൈവ് ആയതിനാല്‍ പ്രസംഗം റെക്കോര്‍ഡ് ചെയ്തിട്ടില്ലെന്നാണ് സ്റ്റുഡിയോ ഉടമ അറിയിച്ചിരിക്കുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ എഫ്ബി പേജില്‍ നിന്ന് പ്രസംഗം വീണ്ടമെടുക്കാവുന്നതാണ്. എന്നാല്‍ പോലീസ് അതിനും ശ്രമിക്കുന്നില്ല. ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിക്കൊപ്പം മല്ലപ്പള്ളി പ്രസംഗത്തിന്റെ പൂര്‍ണരൂപ നല്‍കിയിട്ടുണ്ട്.

ശിവസേനയിലെ പ്രശ്‌നം ഉദ്ധവിനെതിരെയല്ല; ഈ നേതാവ് പ്രശ്‌നക്കാരന്‍, തകര്‍ച്ചയ്ക്ക് കാരണം ഇങ്ങനെശിവസേനയിലെ പ്രശ്‌നം ഉദ്ധവിനെതിരെയല്ല; ഈ നേതാവ് പ്രശ്‌നക്കാരന്‍, തകര്‍ച്ചയ്ക്ക് കാരണം ഇങ്ങനെ

English summary
police didnt find complete visuals, case against saji cheriyan slowing down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X