പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എല്ലാ കണ്ണും ഉറ്റു നോക്കുന്നു: ശബരിമല നട വെള്ളിയാഴ്ച തുറക്കും, അടിസ്ഥാന സൗകര്യമില്ലാതെ തീർത്ഥാടകർ, സർക്കാർ പൂർണ പരാജയമെന്ന് തെളിയിക്കുന്നതായിരിക്കും ഈ തീർത്ഥാടനകാലം

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി ശബരിമല വെള്ളിയാഴ്ച തുറക്കും. തീർത്ഥാടകർക്ക് പരാമാവധി സൗകര്യം ഏർപ്പെടുത്തുമെന്ന സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും വാദങ്ങൾ പൂർണ പരാജയമെന്ന് തെളിയിക്കുന്നതായിരിക്കും ഈ തീർത്ഥാടനകാലം എന്നതിൽ യാതൊരു സംശയവുമില്ല. മാത്രമല്ല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീകോടതി വിധി തുടരുന്ന സാഹചര്യത്തിൽ ഏതും നിമിഷവും സംഘർഷമുണ്ടാകാൻ സാദ്ധ്യത ഏറെയാണ്.

<strong>വഗേലയെ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ്..... പ്രതിപക്ഷ നിരയില്‍ വിള്ളല്‍..... രാഹുലിന് അതൃപ്തി!!</strong>വഗേലയെ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ്..... പ്രതിപക്ഷ നിരയില്‍ വിള്ളല്‍..... രാഹുലിന് അതൃപ്തി!!

പോലീസിന്റെ ഭാഗത്ത് നിന്നുള്ള സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. നാളെ രാവിലെ 10.30 മുതലെ തീർത്ഥാടകരെ ശബരിമലയിലേക്ക് പോകാൻ അനുവദിക്കുകയുള്ളൂ. ഇലവുങ്കലിൽ വാഹനങ്ങളേയും തീർത്ഥാടകരേയും തടഞ്ഞിരിക്കുകയാണ്. നിലയ്ക്കൽ വരെ മാത്രമായിരിക്കും വാഹനങ്ങളിൽ പോകാൻ സാധിക്കുക. പിന്നീട് കെഎസ്ആർടിസിയിലായിരിക്കും ഭക്തരെ പമ്പയിൽ എത്തിക്കുക.

Sabarimala

ഇരുമുടിക്കെട്ട് ഉൾപ്പെടെയുള്ളവ പരിശോധനക്ക് വിധേയമാക്കും. സ്വാമി അയ്യപ്പൻ റോഡിൽ ഉൾപ്പെടെ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താനായി ഡി.ജി.പി നിലയ്ക്കലിൽ എത്തും. കെ.എസ്.ആർ.ടിസി സർവീസുകൾ നിലയ്ക്കലിൽ നിന്ന് 12 മുതൽ ആരംഭിക്കും. 3500 ബസുകൾ ക്രമീകരിച്ചിട്ടുണ്ട്. 1000 ത്തോളം ശുചിമുറികൾ നിലയ്ക്കലിൽ തയാറായിട്ടുണ്ട്.

അടിസ്ഥാന സൗകര്യങ്ങൾ മതിയാകുമോ എന്ന ആശങ്ക ഇപ്പോൾ ദേവസ്വം ബോർഡിനുണ്ട്. ഒരു ലക്ഷം പേർ നട തുറക്കുന്ന അന്നു തന്നെ വരാൻ സാദ്ധ്യതയുണ്ട്. നാളെ െൈവെകിട്ട് 5 നാണ് നട തുറക്കുന്നത്. ഒരു സമയം 4000 പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ടാകും. പിന്നീട് ഈക്രമത്തിൽ മാറ്റം വരും. എരുമേലിയിലും ഭക്തരുടെ സൗകര്യങ്ങൾക്ക് അപര്യപ്തത നിറഞ്ഞതാണ്.

പമ്പയിൽ വെള്ളത്തിന്റെ കുറവ് ഭക്തരെ വലയ്ക്കും. ഒഴുക്ക് നിലച്ച് പമ്പയുടെ പല ഭാഗവും അടിത്തട്ട് തെളിഞ്ഞ് മുട്ടിന് താഴെയാണ് വെള്ളം. സ്താനഘട്ടങ്ങളും ഒരുക്കിയിട്ടില്ല. തടയണ നിർമിക്കുന്നുണ്ടെങ്കിലും എത്രമാത്രം ഇത് പ്രയോജനം ചെയ്യുമെന്ന് പറയാനാകില്ല. എന്തുകൊണ്ടും ഈ മണ്ഡലകാലം അയ്യപ്പ ഭക്തർക്ക് ദുരിതം തന്നെയായിരിക്കും.

കോടതി വിധി മറികടക്കില്ലെന്ന് ഒരു കൂട്ടരും, ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് മറ്റൊരു കൂട്ടരും അവകാശപ്പെടുന്ന ഈ തീർത്ഥാടന കാലത്തിൽ യാഥാർത്ഥ ഭക്തർക്ക് എത്രമാത്രം ബുദ്ധിമുട്ട് അനുഭവപ്പെടുമെന്ന് കണ്ടറിയാം.

English summary
Sabarimala nada will open tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X