ശബരിമലയിലെ പോസ്റ്റൽ പ്രസാദ വിതരണത്തിന് മികച്ച പ്രതികരണം: ഇതുവരെ വിതരണം ചെയ്തത് 1.10 കോടി പ്രസാദം
പത്തനംതിട്ട: ശബരിമലയിലെ പ്രസാദം തപാൽ മാർഗ്ഗം വീടുകളിലേക്കെത്തിച്ച് നൽകുന്ന പദ്ധതി വൻവിജയത്തിലേക്ക്. കൊവിഡ് പശ്ചാത്തലത്തിൽ ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് ആവശ്യക്കാർക്ക് പ്രസാദം എത്തിക്കുന്നതിനായി തപാൽ വകുപ്പുമായി ചേർന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസാദ വിതരണത്തിന് തുടക്കം കുറിച്ചത്. ഈ മണ്ഡലകാലം ആരംഭിച്ച് ഇതുവരെയും 1,10,88,900 രൂപയാണ് പ്രസാദ വിതരണത്തിലൂടെ മൊത്തം ലഭിച്ചിട്ടുള്ളത്. ഇതിൽ 61,60,500 രൂപ ദേവസ്വം ബോർഡിനും 49,28,400 രൂപ തപാൽ വകുപ്പിനുമാണ് ലഭിച്ചിട്ടുള്ളത്. ഈ സീസൺ തുടങ്ങിയതിന് ശേഷം 24,642 പ്രസാദ കിറ്റുകൾ ഇത്തരത്തിൽ വിതരണംചെയ്ത് കഴിഞ്ഞു.
കൊവിഡ് സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ശബരിമലയിൽ ദർശനത്തിനെത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതോടെയാണ് ആവശ്യക്കാർക്ക് തപാൽ മുഖേന പ്രസാദ കിറ്റ് വിതരണം ചെയ്യാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. അരവണ, നെയ്യ്, കുങ്കുമം, മഞ്ഞൾ, വിഭൂതി, അർച്ചന പ്രസാദം എന്നിവയാണ് കിറ്റിലുൾപ്പെട്ടിട്ടുള്ളത്.

അപ്പവും ആദ്യം കിറ്റിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും കേടുവരാൻ സാധ്യതയുള്ളതിനാൽ പിന്നീട് കിറ്റിൽ നിന്നും ഒഴിവാക്കുകയായിരുന്നു. പോസ്റ്റ് ഓഫീസ് മുഖേന ബുക്ക് ചെയ്യുന്നവർക്ക് അരവണ പ്രസാദം സ്പീഡ് പോസ്റ്റിലൂടെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് വീടുകളിലേക്കെത്തിച്ച് നൽകും. അടുത്തുള്ള പോസ്റ്റ് ഓഫീസുകളിൽ പണമടച്ചാണ് ശബരിമലയിലെ പ്രസാദം ബുക്ക് ചെയ്യേണ്ടത്. 450 രൂപയാണ് ബുക്കിങ് ചാർജ്. പാക്ക് ചെയ്ത് സന്നിധാനത്തുനിന്ന് പമ്പ ത്രിവേണി പോസ്റ്റ് ഓഫീസിലേക്ക് ദേവസ്വം ബോർഡ് എത്തിക്കുന്ന പ്രസാദമാണ് ഇവിടെ നിന്നും ബുക്ക് ചെയ്തവർക്ക് തപാൽ വകുപ്പ് നൽകുന്നത്.
Recommended Video













Click it and Unblock the Notifications