പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മേടമാസ പൂജകള്‍ക്കായി ശബരിമല നടതുറന്നു; ദിവസം പതിനായിരം പേര്‍ക്ക് വരെ പ്രവേശനം

Google Oneindia Malayalam News

പത്തനംതിട്ട: മേടമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാനിധ്യത്തില്‍ മേല്‍ശാന്തി ജയരാജ് പോറ്റിയാണ് നടതുറന്ന് ദീപം തെളിയിച്ചത്. ആദ്യ ദിനം ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെ മുതല്‍ തന്നെ ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ച് തുടങ്ങി. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ക്ഷേത്ര സന്ദര്‍ശനം നടത്തുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ശബരിമലയിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നത്. ഒണ്‍ലൈന്‍ ബുക്കിങ് വഴിയാണ് പ്രവേശനം. 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും കൊറോണ പ്രതിരോധ വാക്‌സിന്‍ രണ്ട് ഡോസുകളും എടുത്തവര്‍ക്കും ഓണ്‍ലൈന്‍ വഴി പ്രവേശനം ബുക്ക് ചെയ്യാം.

പശ്ചിമബംഗാളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു, ചിത്രങ്ങൾ കാണാം

sabarimala-

പ്രതിദിനം 10000 പേര്‍ക്ക് വരെ ദര്‍ശനത്തിന് അനുമതി നല്‍കും. കോവിഡ് പരിശോധന നടത്താതെ വരുന്നവരോ, സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി 48മണിക്കൂര്‍ കഴിഞ്ഞതോ ആയവര്‍ക്കുവേണ്ടി ആരോഗ്യവകുപ്പ് നിലയ്ക്കലില്‍ ആര്‍ടിപിസിആര്‍ പരിശോധന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1700 രൂപയാണ് പരിശോധനാ നിരക്ക്. ഫലം നാല് മണിക്കൂറിനുള്ളില്‍ അറിയാന്‍ സാധിക്കും. ദിവസവും ഉദായാസ്തമനപൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാവും. 14 ന് പുലര്‍ച്ചെയാണ് വിഷുക്കണി ദര്‍ശനനം. 18 ന് നട അടയ്ക്കും

ഹോട്ട് ലുക്കിൽ അർച്ചന അച്ചൂസ്, ചിത്രങ്ങൾ കാണാം

ശബരിമല നട തുറന്ന പശ്ചാത്തലത്തില്‍ പമ്പാ ത്രിവേണി സ്‌നാന സരസിലും അനുബന്ധ കടവുകളിലും ജല ലഭ്യത ഉറപ്പാക്കുന്നതിനായി പമ്പാ അണക്കെട്ട് തുറന്നിട്ടുണ്ട്. മണ്ഡലമകരവിളക്ക് സീസണ്‍ കഴിഞ്ഞാല്‍ സന്നിധനത്ത് ഏറ്റവുമധികം തീര്‍ത്ഥാടകര്‍ എത്തുന്നത് മേടമാസ പൂജകള്‍ക്കായാണ്.

English summary
Sabarimala temple open for Medamasa Pujas; entry for up to ten thousand people per day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X