പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിൽപ്പന വ്യാപകം; കർശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട കലക്ടർ, അധ്യാപകർ അടങ്ങുന്ന സംഘത്തെ നിയോഗിക്കും!!

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറു മീറ്റർ പരിധിക്കുളളിൽ ലഹരി വസ്തുക്കൾ വിൽപന ചെയ്യുന്ന കടയുടെ ലൈസൻസ് റദ്ദാക്കുമെന്ന് ജില്ലാ കളക്ടർ പി ബി നൂഹ് പറഞ്ഞു. ജില്ലയിൽ ലഹരിപദാർഥങ്ങളുടെ വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ വിദ്യാർഥികളിലെ ലഹരി ഉപയോഗത്തിന് തടയിടുന്നതിനായി അധ്യാപകർ അടങ്ങുന്ന സംഘത്തെ നിയോഗിക്കും.

<strong>യാക്കൂബ് വധം: അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും പിഴയും, വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെ 11പ്രതികളെ വെറുതെ വിട്ടു!!</strong>യാക്കൂബ് വധം: അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും പിഴയും, വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെ 11പ്രതികളെ വെറുതെ വിട്ടു!!

ഇതിനായി ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ആർഡിഒ, ഡിഎംഒ, സാമൂഹിക നീതി വകുപ്പ്, അധ്യാപകർ എന്നിവർ അടങ്ങുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കും. ജില്ലയിൽ 178 ഹൈസ്കൂളുകളാണുളളത്. ഈ സ്കൂളുകളിൽ നിന്ന് ഒരു അധ്യാകനെയും, അധ്യാപികയെയും ഉൾപ്പെടുത്തിയാകും വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുക. ഇവർക്ക് ഒരു ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കും. 11 ഉപജില്ലകളിൽ നിന്നായി 30 അധ്യാപകരടങ്ങുന്ന സംഘത്തെ തെരഞ്ഞെടുക്കും.

Drugs

ഇവരാകും സ്കൂളുകളിൽ വിവിധ പരിശീലനബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക. പുതിയ അധ്യയന വർഷം ജില്ലയിലെ എല്ലാ സ്കൂൾ, കോളജ് തലങ്ങളിലും ലഹരിക്കെതിരെ ഒരുവർഷം നീളുന്ന കർമ പദ്ധതി തയാറാക്കും. സ്കൂളുകളിൽ ലഹരി ഉപയോഗം കുറയ്ക്കുന്നതിനായി എക്‌സൈസ് വകുപ്പിന്റെ മേൽനോട്ടത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.

എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാസത്തിൽ ഒരിക്കൽ ജില്ലയിലെ എല്ലാ സ്കൂളുകളിലും ഒരു മണിക്കൂർ നീളുന്ന ബോധവൽക്കരണ പരിപാടികൾ നടത്തും. പഠനത്തിലും വ്യക്തിജീവിതത്തിലുമുണ്ടാകുന്ന സമ്മർദങ്ങളും കൗമാരസഹജമായ പ്രശ്‌നങ്ങളും നേരിടുന്നതിന് വിദ്യാർഥികൾക്ക് പിന്തുണ നൽകും. കൗൺസിലർമാരുള്ള സ്കൂളുകൾ, ജാഗ്രതാ സമിതികൾ, ലഹരിവിരുദ്ധ ക്ലബുകൾ എന്നിവർ ഈ കാര്യത്തിൽ കൂടുതൽ ഫലപ്രദമായി ഇടപെടും.

ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് കൗമാരക്കാരായ കുട്ടികൾ ബോധവാൻമാരാകണം. വിദ്യാലയങ്ങളിൽ ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ പരാതികൾ കുട്ടികൾക്ക് സ്കൂളുകളിൽ തയാറാക്കിയിട്ടുളള തപാൽ ബോക്‌സിൽ നിക്ഷേപിക്കാം. ഇവ സ്കൂൾ അധികൃതർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കും. ഇത്തരക്കാർക്ക് ആവശ്യമായ കൗൺസിലിംഗും, പരിചരണവും ആരോഗ്യവകുപ്പ് ഉറപ്പു വരുത്തും. പ്രശ്‌നബാധിത സ്കൂളിലെ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് എല്ലാ മാസവും ജില്ലാ കളക്ടർക്കും, എക്‌സൈസ് വകുപ്പിനും, ആരോഗ്യ വകുപ്പിനും സമർപ്പിക്കണമെന്നും കളക്ടർ പറഞ്ഞു.

English summary
Strict action to prevent drugs sale in Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X