പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൊണ്ടിമുതലായ ഫോണില്‍ നിന്ന് സ്ത്രീകളുടെ നമ്പറെടുത്ത് പോലീസുകാരന്റെ ഫോണ്‍വിളി;പിന്നെ നടന്നത്‌

Google Oneindia Malayalam News

പത്തനംതിട്ട: തൊണ്ടിമുതലായി ലഭിച്ച ഫോണില്‍ നിന്ന് സ്ത്രീകളുടെ നമ്പര്‍ എടുത്ത് നിരന്തരം ശല്യം ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്ന് പോലീസുകാരന് സസ്പെന്‍ഷന്‍. പത്തനംതിട്ട സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫീസര്‍ അഭിലാഷിന് എതിരെയാമ് നടപടി ഉണ്ടായിരിക്കുന്നത്. സ്ത്രീകളുടെ നമ്പര്‍ എടുത്ത് അവരെ ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തി എന്നാണ് പരാതി. തൊണ്ടിയായി പിടിച്ചെടുത്ത ഫോണില്‍ നിന്ന് സ്ത്രീകളുടെ നമ്പര്‍ എടുക്കും. ശേഷം സ്വന്തം ഫോണില്‍ നിന്ന് അവരെ വിളിക്കുകയാണ് അഭിലാഷിന്റെ രീതി. പരാതിയെ തുടര്‍ന്ന് അഭിലാഷിന്റെ ഫോണ്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം സാമ്പത്തിക വഞ്ചനാക്കുറ്റത്തിന് കസ്റ്റഡിയിലെടുത്ത ആളുടെ ഫോണ്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ ഫോണില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തയാളുടെ സ്ത്രീ സുഹൃത്ത് അയച്ച മെസേജുകളും വീഡിയോകളും അഭിലാഷ് തന്റെ മൊബൈല്‍ ഫോണിലേക്ക് മാറ്റി. പിന്നീട് ചിത്രങ്ങള്‍ ഉപയോഗിച്ച് യുവതിയെ നിരന്തരം വിളിക്കുകയും ശല്യം ചെയ്യുകയും ചെയ്തു. യുവതിയുടെ ദൃശ്യങ്ങള്‍ അവര്‍ക്ക് അയച്ചുകൊടുത്ത് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് യുവതി എസ്പിക്ക് പരാതി നല്‍കുകയായിരുന്നു.

police

പിടിയില്‍ ആയ ആളുടെ രഹസ്യ പാസ് വേര്‍ഡ് കൈക്കലാക്കിയതിന് ശേഷമായിരുന്നു ഇയാള്‍ സ്ത്രീകള വിളിച്ചത്. കേസിന് റിമാന്‍ഡ് കാലയളവ് പൂര്‍ത്തിയാക്കിയ ശേഷം പുറത്തിറങ്ങിപ്പോഴാണ് പോലീസുകാരന്‍ തന്റെ ഫോണില്‍ നിന്ന് അനുമതിയില്ലാതെ നമ്പറും സ്വകാര്യ വിവരം പാസ് വേര്‍ഡ് ഉപയോഗിച്ചി തട്ടിയെടുത്തതെന്ന് കൊല്ലം സ്വദേശി തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെയാണ് പരാതി നല്‍കുന്നത്.

<strong>'ടിക്കറ്റ് ബുക്ക്‌ചെയ്യാന്‍ വിളിച്ചത് കണ്ണൂര്‍ ഡിസിസിയില്‍ നിന്ന്, പണം ഇനിയും കൊടുത്തില്ല'</strong>'ടിക്കറ്റ് ബുക്ക്‌ചെയ്യാന്‍ വിളിച്ചത് കണ്ണൂര്‍ ഡിസിസിയില്‍ നിന്ന്, പണം ഇനിയും കൊടുത്തില്ല'

Recommended Video

cmsvideo
Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala

പത്തനംതിട്ട എസ്പിക്കായിരുന്നു പരാതി നല്‍കുന്നത്.ഇയാളുടെ കാമുകിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണി മുഴക്കുന്ന സാഹചര്യം ഉണ്ടായി. അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായതോടെ സംഭവത്തില്‍ പോലീസുകാരന് എതിരെ നടപിടി ഉണ്ടാലുകയായിരുന്നു.

English summary
The police officer who constantly harassed the woman over the phone has been suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X