• search
 • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഉത്ര കൊലപാതകം: സൂരജിന്‍റെ അമ്മയും സഹോദരിയും അറസ്റ്റില്‍, ഇരുവരുമായി പൊലീസ് കൊട്ടരക്കരയിലേക്ക്

കൊല്ലം: കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിനെ മാത്രം പ്രതിയാക്കിക്കൊണ്ടുള്ള കുറ്റപത്രമായിരുന്നു പൊലീസ് കഴിഞ്ഞയാഴ്ച കോടതിയില്‍ സമര്‍പ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ. റൂറൽ ക്രൈം വിഭാഗം ഡിവൈഎസ്പി എ അശോകനായിരുന്നു പുനലൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ രണ്ടാം പ്രതിയായ പാമ്പ് പിടുത്തക്കാരന്‍ സുരേഷിനെ കോടതി നേരത്തെ മാപ്പ് സാക്ഷിയാക്കിയിരുന്നു. ഇപ്പോഴിതാ കേസുമായി ബന്ധപ്പെട്ട് സൂരജിന്‍റെ അമ്മയേയും സഹേദരിയേയും അറസ്റ്റ് ചെയ്തിരിക്കുകയാണ് പൊലീസ്.

അമ്മയും സഹോദരിയും

അമ്മയും സഹോദരിയും

തെളിവ് നശിപ്പിക്കല്‍, ഗാര്‍ഹിക പീഡന കേസുകളിലാണ് സൂരജിന്‍റെ അമ്മ രേണുകയേയും സഹേദരി സൂര്യയേയും പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അടൂരിലെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലാപതകത്തിന്‍റെ ഗൂഢാലോചനക്കുറ്റവും ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് ആദ്യ നിമിഷങ്ങളില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ചോദ്യം ചെയ്യല്‍ പലതവണ

ചോദ്യം ചെയ്യല്‍ പലതവണ

നിലവില്‍ സൂരജും അച്ഛന്‍ സുരേന്ദ്രനും പ്രതിയായിട്ടുള്ള തെളിവ് നശിപ്പിക്കല്‍ ഗാര്‍ഹിക പീഡന കേസുകളില്‍ കൂടുതല്‍ ആളുകള പ്രതി ചേര്‍ക്കുമെന്നെ് നേരത്തെ വ്യക്തമാക്കിയിരുന്നു. രേണുകയേയും സൂര്യയേയും നേരത്തെ പലതവണ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളില്‍ നിറയെ വൈരുദ്ധ്യങ്ങള്‍ ഉള്ളതായി അന്ന് തന്നെ ബോധ്യപ്പെടുകയും ചെയ്തിരുന്നു.

കൊട്ടാരക്കരയിലേക്ക്

കൊട്ടാരക്കരയിലേക്ക്

ഉച്ചയ്ക്ക് 12 മണിയോടെ ഡിവൈഎസ്പി അശോക് കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം അടൂരിലെ വീട്ടിലെത്തിയിയിരുന്നു. ഏതാനും മിനുറ്റുകള്‍ കൂടി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് ഉണ്ടായതെന്നാണ് വിവരം. അറസ്റ്റ് ചെയ്ത ഇരുവരേയും കൊട്ടാരക്കരയിലേക്ക് കൊണ്ടുപോകും.

cmsvideo
  ‘I killed Uthra,’ confesses Sooraj publicly | Oneindia Malayalam
  സുരേന്ദ്രന് ജാമ്യം

  സുരേന്ദ്രന് ജാമ്യം

  കേസില്‍ സൂരജിന്‍റെ പിതാവ് സുരേന്ദ്രന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഹൈക്കോടതിയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. കൊല്ലപ്പെട്ട ഉത്രയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ സുരേന്ദ്രന്‍റെ സാന്നിധ്യത്തില്‍ അടൂരിലെ വീട്ട് വളപ്പില്‍ നിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. കൊലപാതക ഗൂഢാലോചന സംബന്ധിച്ച് സുരേന്ദ്രന് വ്യക്തമായ പങ്കുള്ളതയിട്ടായിരുന്നു പൊലീസിന്‍റെ കണ്ടെത്തല്‍.

  മെയ് മാസം

  മെയ് മാസം

  കഴിഞ്ഞ മെയ് മാസം ഏഴാം തിയതിയായിരുന്നു കൊല്ലം അഞ്ചല്‍ സ്വദേശിയായ ഉത്ര പാമ്പുകടിയേറ്റ് മരിക്കുന്നത്. സ്വന്തം വീട്ടിലെ കിടപ്പു മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഉത്രയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന‍് സാധിച്ചില്ല. നാട്ടുകാര്‍ നടത്തിയില്‍ തിരച്ചില്‍ വീട്ടിനകത്ത് നിന്ന് തന്നെ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തുകയായിരുന്നു.

  സംശയം

  സംശയം

  മാര്‍ച്ച് മാസത്തില്‍ ഭര്‍ത്താവിന്‍റെ വീട്ടില്‍ വെച്ച് അണലി കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു ഉത്രക്ക് വീണ്ടും പാമ്പ് കടിയേറ്റത്. ഇതും ശീതീകരിച്ച മുറിയുടെ ജനാലയും വാതിലും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ വീടിന് അകത്ത് കയറിയെന്ന ഉത്രയുടെയേും നാട്ടുകാരുടേയും സംശയമാണ് കൊലപാതകമെന്ന് സംശയത്തിലേക്ക് നീണ്ടത്.

  സുരേഷിനെയും

  സുരേഷിനെയും

  ലോക്കല്‍ പൊലീസില്‍ നിന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ അന്വേഷണത്തില്‍ വലിയ പുരോഗതിയുണ്ടായി. ദിവസങ്ങൾക്കുള്ളിൽ ഉത്രയുടെ ഭർത്താവ് സൂരജിനെയും ഇയാൾക്ക് പാമ്പിനെ വിറ്റ സുരേഷിനെയും സൂരജിന്റെ അച്ഛൻ സുരേന്ദ്രനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. താന്‍ ഒറ്റക്കാണ് കൊല ചെയ്തതെന്നായിരുന്ന മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ സൂരജ് നേരത്തെയും തുറന്ന് പറഞ്ഞത്

  കുറ്റപത്രം

  കുറ്റപത്രം

  കൊലപാതകത്തില്‍ സൂരജിന്‍റെ കുരുക്ക് മുറുക്കുന്നതിന്‍റെ ഭാഗമായാണ് രണ്ടാം പ്രതിയായിരുന്ന സുരേഷിനെ പാമ്പ് സാക്ഷിയാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. മുന്നൂറിലേറെ രേഖകളും 250 സാക്ഷികളും ഉള്‍പ്പെടുന്ന ആയിരം പേജുള്ള കുറ്റപത്രത്തില്‍ കൊലാപാതകം, കൊലപാതക ശ്രമം, തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പടേയുള്ള വകുപ്പുകളാണ് സൂരജിനെതിരായി ചുമതിയിട്ടുള്ളത്.

  ഗുളികകള്‍ നല്‍കി

  ഗുളികകള്‍ നല്‍കി

  ആദ്യ തവണ അണലിയെ കൊണ്ടും രണ്ടാം തവണ മൂര്‍ഖനെ കൊണ്ടുമായിരുന്നു സൂരജ് ഉത്രയെ കടിപ്പിച്ചത്. ഇതുരണ്ടും സൂരജ് കരുതിക്കൂട്ടി പണം തട്ടുന്നതിന് വേണ്ടി നടത്തിയതെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. കൊലപാതക ശ്രമത്തിലും കൊലപാതകത്തിലും മറ്റുള്ളവരുടെ പങ്കുള്ളതായി പറയുന്നില്ല. രണ്ട് തവണയും പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന് മുന്‍പ് ഗുളികകള്‍ നല്‍കി മയക്കിയിരുന്നതായും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

  ജോലിയെല്ലാം 'ഉന്നത' ജാതിക്കാര്‍ക്ക്; മഹാമാരിക്കാലത്തും ജാതി വിവേചനം നേരിടുന്ന ഉത്തരേന്ത്യന്‍ ജനത

  English summary
  uthra murder: Sooraj's mother renuka and sister surya arrested
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X