Get Updates
Get notified of breaking news, exclusive insights, and must-see stories!

വയോധികനെ സഹായിച്ച് വൈറലായി: സുപ്രിയയെ കാത്തിരുന്നത് വലിയ സമ്മാനം, ആദ്യമെത്തിയത് ക്ഷണം!!

തിരുവല്ല: കാഴ്ചാവൈകല്യമുള്ള വയോധികനെ ബസിൽ കയറ്റി യാത്രയാക്കുന്നതിനായി സഹായിച്ച യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത് ജൂലൈ ആദ്യവാരമാണ്. ബസ് നിർത്താൻ കണ്ടക്ടറോട് അഭ്യർത്ഥിച്ച് തിരികെ വന്ന് വയോധികനെ ബസിൽ കയറ്റി യാത്രയാക്കിയാണ് യുവതി മടങ്ങുന്നത് സമീപത്തുള്ള ഇലക്ട്രോണിക് കടയിലെ ജീവനക്കാരൻ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് വൈറലായത്. ഇതോടെ സുപ്രിയ സുരേഷും സോഷ്യൽ മീഡിയയിൽ താരമായി മാറുകയായിരുന്നു. ആയിരക്കണക്കിന് പേരാണ് മിനിറ്റുകൾക്കുള്ളിൽ വീഡിയോ കണ്ടത്. എന്നാൽ ഇപ്പോൾ സുപ്രിയയെ തേടിയെത്തിയിരിക്കുന്നത് മറ്റൊരു സന്തോഷമാണ്.

സുപ്രിയയെ അഭിനന്ദിച്ച് വാടക വീട്ടിലെത്തിയ ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ സുപ്രിയയോട് തൃശ്ശൂരിലെ ജോയ് ആലുക്കാസ് ഹെഡ് ഓഫീസ് സന്ദർശിക്കാൻ ആവശ്യപ്പെട്ടാണ് മടങ്ങിയത്. തൃശ്ശൂൂരിലെത്തിയ സുപ്രിയയ്ക്ക് ലഭിക്കുന്നത് സ്വന്തം പേരിൽ ഒരു വീടാണ് അദ്ദേഹം സമ്മാനിച്ചത്. കാഴ്ചാ വൈകല്യമുള്ള വയോധികനെ സഹായിക്കാൻ കാണിച്ച സുപ്രിയയുടെ ദയയ്ക്ക് ലഭിച്ചത് ഇത്തരത്തിലൊരു വലിയ സമ്മാനമായിരുന്നു.

supriyasuresh-1

"ഇത്രയും വലിയൊരു സമ്മാനമായിരുന്നു എന്നെ കാത്തിരുന്നതെന്ന് ഒരിക്കലും കരുതിയില്ല. നൂറ് കണക്കിന് വരുന്ന ജീവനക്കാർ എനിക്ക് വേണ്ടി ആർപ്പുവിളിച്ചപ്പോൾ എന്റെ കണ്ണുകൾ നിറയുകയായിരുന്നു. ഇതൊരു സ്വതസിദ്ധമായ പ്രവർത്തിയാണ്. ഇത്രയധികം സ്നേഹത്തിനും പ്രശംസയ്ക്കും കാരണമാകുമെന്ന് കരുതിയില്ലെന്നും" സുപ്രിയ പറയുന്നു. തിരുവല്ല നഗരത്തിലുള്ള ജോളി സിൽക്സിൽ കഴിഞ്ഞ മൂന്ന് വർഷമായി സെയിൽസ് ഗേളായി ജോലി ചെയ്തുുവരികയാണ് സുപ്രിയ. ജോലി കഴിഞ്ഞ് കടയ്ക്ക് പുറത്ത് നിൽക്കുമ്പോഴാണ് റോഡിലൂടെ വയോധികൻ തനിച്ച് നടന്നുപോകുന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോകേണ്ട സ്ഥലം ചോദിച്ചറിഞ്ഞ് പിന്നാലെ വന്ന കെഎസ്ആർടിസി ബസിൽ കയറ്റി യാത്രയാക്കുകയായിരുന്നു. ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് സുപ്രിയയുടെ ഭർത്താവ്.

Recommended Video

cmsvideo
    kerala is planning to go for a second lockdown | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+