പയ്യന്നൂരിലെ ക്ഷേത്ര കവർച്ച: വിരലടയാളങ്ങൾ ശേഖരിച്ച് പോലീസ്
പയ്യന്നൂര്‍: പയ്യന്നൂരിലെ ക്ഷേത്ര കവർച്ചയെ കുറിച്ച് പോലീസ് ശാസ്ത്രീയ അന്വേഷണമാരംഭിച്ചു. പയ്യന്നൂർ മേഖലയിൽ തുടർച്ചയായ മോഷണ പരമ്പര നടത്തുന്നത് ഒരേ സംഘമാണെന്ന വിലയിരുത്തലിലാണ് പൊലീസ്. കഴിഞ്ഞ ദിവസം രാമന്തളി കുന്നരു ശ്രീ മൂകാംബിക ക്ഷേത്രത്തിലാണ് കവർച്ച നടന്നത്.
ഫോറന്‍സിക് പരിശോധനയില്‍ പത്തോളം വിരലടയാളങ്ങള്‍ ഫോറന്‍സിക് വിദഗ്ധര്‍ക്ക് ലഭിച്ചിട്ടുണ്ട്.. ഒരിടത്ത് കൈ പൂര്‍ണ്ണമായും പതിഞ്ഞ നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇവ കണ്ണൂരിലെ ഫോറന്‍സിക് ലാബില്‍ വിശദമായി പരിശോധന തുടങ്ങി. മോഷണസംഘത്തിൽ ഒന്നിലധികം പേരുണ്ടെന്നാണ് നിഗമനം. വടക്കെ മലബാറിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രൊഫഷണല്‍ സംഘമാണെന്നാണ് പ്രാഥമിക നിഗമനം.

ഫോറന്‍സിക് ബ്യൂറോയില്‍ നേരത്തെ പിടികൂടിയ മോഷ്ടാക്കളുടെ വിരലടയാളങ്ങളുമായി ഒത്തുനോക്കിയ ശേഷം മോഷ്ടാവിനെ കണ്ടെത്താനുള്ള നീക്കമാണ് അന്വേഷണ സംഘം നടത്തുന്നത്. സംഭവ സ്ഥലത്ത് നിന്നും ഉപേക്ഷിച്ച നിലയില്‍ ഒരു മാസ്‌ക് കിട്ടിയിരുന്നു ഇതും പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. കുന്നരുവില്‍ മോഷണം നടക്കുന്നതിന് തലേ ദിവസം പരിയാരം കോരന്‍ പീടികക്ക് സമീപം കാവിന്‍ചാലിലെ ക്ഷേത്രത്തിലും കവര്‍ച്ച നടന്നിരുന്നു. ഓട്ടുപാത്രങ്ങളും ഉരുളിയും മോഷണം പോയതിന് തൊട്ടടുത്ത ദിവസമാണ് കുന്നരു ശ്രീമൂകാംബിക ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്.
ഫോറന്‍സിക് ബ്യൂറോ റിപ്പോര്‍ട്ടിന് ശേഷം തിരുവനന്തപുരം ഫോറന്‍സിക് ലാബിലും വിരലടയാളങ്ങള്‍ പയ്യന്നൂര്‍ പോലിസ് കൈമാറും. ഉത്തര മലബാറിലെ മൂകാംബിക ക്ഷേത്രമെന്നറിയപ്പെടുന്ന കുന്നരു ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം രാവിലെ ക്ഷേത്രത്തിലെത്തിയവരാണ് മോഷണം നടന്നത് അറിയുന്നത്. നാലമ്പലത്തിനകത്ത് കയറിയ മോഷ്ടാവ് മൂന്ന് ഭണ്ഡാരങ്ങളും തകര്‍ത്ത് പണം കവര്‍ന്നു.
ശ്രീകോവിലിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറി മൂകാംബിക ക്ഷേത്ര ശ്രീകോവിലിന് മുന്നിലെ ഭണ്ഡാരവും ഉപദേവാലയമായ വീരഭദ്ര സ്വാമി ക്ഷേത്രത്തിന്റെ മുന്നിലെ ഭണ്ഡാരവും ബെരിക്ക പുരയുടെ മുന്നിലെ ഭണ്ഡാരവുമാണ് തകര്‍ത്തത്. പ്രിന്‍സിപ്പല്‍ എസ്.ഐ പി.ബാബുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മൂന്നുമാസം മുമ്പാണ് ക്ഷേത്രഭാരവാഹികള്‍ ഭണ്ഡാരങ്ങള്‍ തുറന്ന് പണമെടുത്തത്. 15,000 രൂപയോളം മോഷ്ടിക്കപ്പെട്ട ഭണ്ഡാരത്തിലുണ്ടാകുമെന്ന് പയ്യന്നൂര്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
അതേസമയം 2010ല്‍ ക്ഷേത്രത്തിലെ ദേവിക്ക് ചാര്‍ത്തിയ സ്വര്‍ണ്ണതാലി കവര്‍ന്നിരുന്നു. അന്നേ സമയം പോലിസ് കുപ്രസിദ്ധ മോഷ്ടാവ് ഷറഫുദ്ദീനെ പിടികൂടിയിരുന്നു.കൊ വിഡ് ലോക്ക് ഡൗൺ കാലത്ത് പയ്യന്നൂർ മേഖലയിൽ വ്യാപകമായ മോഷണമാണ് നടന്നത്. തളിപ്പറമ്പിനടുത്തുള്ള പിലാത്തറയിൽ പൂട്ടിയിട്ട വീടുകളിലും ക്ഷേത്രങ്ങളിലും നിരവധി മോഷണങ്ങൾ നടന്നു ഈ കേസുകളിലെ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. വടക്കെ മലബാറിൽ ക്ഷേത്രങളും വീടുകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ഇതര സംസ്ഥാന തൊഴിലാളി സംഘങ്ങൾ സജീവമാണെന്ന റിപ്പോർട്ടുമുണ്ട്.












Click it and Unblock the Notifications