വൃദ്ധയെ ചീത്തവിളിച്ച തത്തയ്ക്കെതിരെ പൊലീസ് കേസെടുത്തു, 'റൗഡി' തത്തയുടെ വീഡിയോ കാണൂ
പൂനെ: വൃദ്ധയെ അസഭ്യം പറഞ്ഞ വളര്‍ത്തു തത്തയ്‌ക്കെതിരെ കേസ്. തത്ത മാത്രമല്ല അസഭ്യം പറയാന്‍ പരിശീലനം നല്‍കിയ ഉടമയ്‌ക്കെതിരെയും പൊലീസ് കേസെടുത്തു. ഇരുവരും സ്റ്റേഷനില്‍ ജാരാവുകയുെ ചെയ്തു. മഹാരാഷ്ട്രയയിലെ തന്ദ്രപൂര്‍ ജില്ലയിലെ രാജൗര പൊലീസാണ് തത്തയ്ക്കും ഉടമയ്ക്കുമെതിരെ തിങ്കളാഴ്ച കേസെടുത്തത്. ജാനബായി സഖര്‍കാര്‍ (85) എന്ന വൃദ്ധയെ അസഭ്യം വിളിച്ചതിനാണ് തത്തയ്‌ക്കെതിരെ കേസെടുത്തത്.
ജാനബായിയുടെ വളര്‍ത്തുമകനായ സുരേഷും അയാളുടെ തത്തയായ ഹരിയാലുമാണ് കേസില്‍ കുടുങ്ങിയത്. വൃദ്ധയെ അസഭ്യം പറയാന്‍ തത്തയെ സുരേഷ് പരിശീലിപ്പിയ്ക്കുകയായിരുന്നത്രേ. വൃദ്ധയെ കാണുമ്പോഴെല്ലാം തത്ത നല്ല മുട്ടന്‍ തെറി പറയുമായിരുന്നത്രേ.
എന്നാല്‍ പൊലീസുകാര്‍ക്ക് മുന്നിലെത്തിയപ്പോള്‍ റൗഡി തത്ത വെറും കീലേരി അച്ചുവായെന്ന് പറഞ്ഞാല്‍ മതിയല്ലോ തെറി പറയാന്‍ പോയിട്ട് 'ക മ' എന്ന് മിണ്ടാന്‍ പോലും തയ്യാറായില്ല...

എന്താ ഇതൊക്കെ
വൃദ്ധയെ അസഭ്യം പറഞ്ഞതിനാണ് തത്തയ്ക്കും ഉടമയ്ക്കുമെതിരെ കേസ്

വളര്‍ത്തുമകന്‍
വൃദ്ധയുടെ വളര്‍ത്തുമകനും തത്തയുമാണ് കേസിലെ വില്ലന്‍മാര്‍

റൗഡി തത്ത
ഹരിയാല്‍ എന്ന തത്തയാണ് കേസിലകപ്പെട്ടത്. തത്തയ്ക്ക് അസഭ്യം പറയാന്‍ പരിശീലനം ലഭിച്ചിരുന്നത്രേ. എന്നാല്‍ പൊലീസിനെ കണ്ടപ്പോള്‍ തത്ത അസഭ്യമൊന്നും പറഞ്ഞില്ല

സ്വത്ത് തര്‍ക്കം
സ്വത്ത് തര്‍ക്കമാണ് സുരേഷിനേയും ജാനാബായിയേയും അകറ്റിയത്

വനംവകുപ്പിന്
കുരുത്തംകെട്ട തത്തയെ വനംവകുപ്പിന് കൈമാറാന്‍ പൊലീസ് ആലോചിയ്ക്കുന്നു












Click it and Unblock the Notifications