നല്ല ഉറക്കത്തിന്റെ പ്രാധാന്യം അടിവരയിട്ട് റെസ്മെഡ് #WakeUpToGoodSleep ക്യാമ്പയിൻ
ദില്ലി: ഡിജിറ്റൽ ഹെൽത്തിന്റേയും ഉറക്കം, ശ്വസനസംബന്ധമായ പരിചരണം നൽകുന്ന ഉപകരണങ്ങളുടേയും ആഗോള നേതാവായ റെസ്മെഡ് പുതിയ ഉറക്ക ബോധവത്കരണ ക്യാമ്പയിൻ #WakeUpToGoodSleep പ്രഖ്യാപിച്ചു. മനുഷ്യരാശിയുടെ ക്ഷേമത്തിന് ഗുണനിലവാരമുള്ള ഉറക്കത്തിന്റെ പ്രാധാന്യം അടിവരയിടുന്നതിനാണ് ഈ പ്രചാരണ പരിപാടി ആവിഷ്കരിച്ചിരിക്കുന്നത്. ഇന്ത്യയിൽ വർദ്ധിച്ചുവരുന്നതും തിരിച്ചറിയപ്പെടാതെ പോകുന്നതുമായ ഉറക്കതകരാറുകളെയും അവയ്ക്ക് ഇന്ന് ലഭ്യമായിട്ടുള്ള വിവിധ ചികിത്സാമാർഗ്ഗങ്ങളേയും ഉയർത്തിക്കാട്ടാനാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.
ഇന്ന് ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ഉറക്ക തകരാറുകൾ അനുഭവിക്കുന്നു, അവരിൽ പലർക്കും ഈ രോഗം ഉള്ളതായി അറിയില്ല. 2019ലെ ലാൻസെറ്റ് റെസ്പിറേറ്ററി മെഡിസിൻ പഠനമനുസരിച്ച് ഒരു ദശലക്ഷത്തിലധികം ഇന്ത്യക്കാരെ സ്ലീപ് അപ്നിയ ബാധിച്ചിട്ടുണ്ട്. ചികിത്സിക്കാതിരുന്നാൽ ഉറക്കതകരാറുകൾ ഹൃദയാഘാതം, പ്രമേഹം, വിഷാദം എന്നിവയുൾപ്പെടെ നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അതിനാൽ ഉറക്കതകരാറുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്.

ഈ ക്യാമ്പയിൻ ഉപഭോക്താക്കളിലും ഡോക്ടർമാരിലും അവബോധം വളർത്തുവാൻ ഉദ്ദേശിച്ചുള്ളതാണ്. ക്യാമ്പയിനിന്റെ ഭാഗമായി, റെസ്മെഡ് ഒരു ഷോർട്ട് എജുക്കേഷണൽ ഫിലിം പുറത്തിറക്കിയിട്ടുണ്ട്. താരതമ്യേന അജ്ഞാതമായ ഉറക്കതകരാറായ സ്ലീപ് അപ്നിയ യുടെ ഫലമായുണ്ടാകുന്ന ക്ഷീണം, മാനസിക സമ്മർദ്ദം, ക്ഷോഭം, ട്രാഫിക് അപകടങ്ങൾ എന്നിവയെ കുറിച്ചും നല്ല രാത്രി ഉറക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ഈ ഷോർട്ട് ഫിലിം ചൂണ്ടിക്കാണിക്കുന്നു.
രോഗികൾക്ക് ഉറക്കം നല്ലവണ്ണം ആസ്വദിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ റെസ്മെഡ് ഒരു സ്ലീപ്പ് കോച്ചിന്റെ സഹായവും നൽകുന്നു. രോഗികളുടെ ഉറക്കത്തിന്റെ ഓരോ ഘട്ടത്തിലും അവരെ നയിക്കാൻ ഈ കോച്ചിന് സാധിക്കും. ഹോം സ്ലീപ് ടെസ്റ്റ് മുഖേന രോഗികളിലെ സ്ലീപ് അപ്നിയ കണ്ടെത്തുന്നതു മുതൽ സ്ലീപ് അപ്നിയ കണ്ടെത്തിയ രോഗികളെ ഒരു സി.പി.എ.പി (കണ്ടിന്യുയസ് പോസിറ്റീവ് എയർവേ പ്രഷർ) പോലുള്ള ചികിത്സാ മാർഗ്ഗങ്ങളെക്കുറിച്ച് ബോധവാൻമാരാക്കുക, കൂടാതെ അനായാസമായി ഉപകരണങ്ങളുടെ ഇൻസ്റ്റാളേഷൻ സാധ്യമാക്കുകയും ഉപകരണങ്ങൾ വാങ്ങുന്നതിന് ഇഎംഐ സ്കീമുകൾ ഉൾപ്പെടെയുള്ള മികച്ച ഓഫറുകൾ നൽകുകയും ചെയ്യുക എന്നിവയും ഇതിൻറെ ലക്ഷ്യമാണ്.
ഇന്ത്യയിൽ ആരോഗ്യ അവബോധം വർദ്ധിച്ചു വരുന്ന ഈ സമയത്ത്, ഭക്ഷണത്തിലെ മാറ്റങ്ങൾ, ദൈനംദിന വ്യായാമങ്ങൾ, മാനസികാരോഗ്യം എന്നിവയ്ക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. എന്നിരുന്നാലും അവരുടെ മൊത്തത്തിലുള്ള ക്ഷേമത്തിന് നിർണായക സംഭാവന നൽകുന്ന ഉറക്കത്തിന് അർഹിക്കുന്ന ശ്രദ്ധ ലഭിക്കുന്നില്ല. റെസ്മഡിന്റെ ഏഷ്യ, ലാറ്റിൻ അമേരിക്ക നാഷണൽ മാർക്കറ്റിംഗ് ഹെഡ് സീമ അറോറ പറയുന്നത് 1.3 ബില്യണിലധികം ജനസംഖ്യയുള്ള ഇന്ത്യയിൽ വിരലിലെണ്ണാവുന്ന സ്ലീപ് ലാബുകൾ മാത്രമാണുള്ളതെന്നാണ്. ഇന്ത്യയെപ്പോലുള്ള വിശാലമായ ഭൂവിസ്തൃതിയുള്ള രാജ്യത്ത് ഉറക്ക അവബോധത്തെക്കുറിച്ചുള്ള തോത് വളരെ കുറഞ്ഞ നിലയിൽ തുടരുകയാണ്. ഈ ബോധവൽക്കരണ ക്യാമ്പയിനിലൂടെ സ്ലീപ്പ് തെറാപ്പിയിലെ മുൻനിരക്കാരായ റെസ്മെഡ്, ഉറക്കമില്ലായ്മ നമ്മുടെ മൊത്തത്തിലുള്ള ക്ഷേമത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് അടിവരയിട്ടു പറയുന്നു. "ഉറക്കം നന്നായാൽ ദിവസം നന്നായി" എന്ന ലളിതമായ ചിന്താധാരയിലൂടെ, മെഡിക്കൽ സമൂഹം ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തിൽ അവബോധം വ്യാപിപ്പിക്കാൻ ഈ ക്യാമ്പയിൻ ലക്ഷ്യമിടുന്നു .
വൈദ്യസമൂഹത്തിൽ ഉറക്ക അവബോധവും വിദ്യാഭ്യാസവും വർദ്ധിപ്പിക്കുന്നതിനായി ഡോ. മൻവീർ ഭാട്ടിയ, അവരുടെ സ്ലീപ്പ് സൊസൈറ്റിയായ ASSM - ഏയ്സ് സ്കൂൾ ഓഫ് സ്ലീപ്പ് സയൻസ്, ഡോ. സുജിത് രാജൻ തുടങ്ങിയ രാജ്യത്തെ പ്രമുഖ ഉറക്ക വിദഗ്ധരുമായി സഹകരിച്ച് റെസ്മെഡ് വെബ്-അധിഷ്ഠിത വിദ്യാഭ്യാസ പരമ്പരകൾ നടത്തുന്നുണ്ട്. വിദ്യാഭ്യാസ ബോധവൽക്കരണത്തിന്റെ ഭാഗമായി 2020 മെയ് മുതൽ ഇന്ത്യയിലുടനീളം 700 ഓളം ഡോക്ടർമാർക്ക് റെസ്മെഡ് ഇതിൽ അംഗീകാരം നൽകിയിട്ടുണ്ട്.
"അഞ്ച് മുതൽ പത്ത് ശതമാനം വരെ ഇന്ത്യക്കാർ ഉറക്കതകരാറുമൂലം ബുദ്ധിമുട്ടുന്നുണ്ടെങ്കിലും അത് അവരുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് അവരിൽ പലർക്കും അറിയില്ല," ഇന്ത്യയിലെ പ്രമുഖ ഉറക്ക വിദഗ്ധയായ ഡോ. മൻവീർ ഭാട്ടിയ പറഞ്ഞു. "നമ്മുടെ ആയുസ്സിൽ മൂന്നിലൊന്ന് നാം ഉറങ്ങാൻ ചെലവഴിക്കുന്നു, പതിവ് വിശ്രമത്തിന് അപ്പുറമാണ് അതിന്റെ ഉദ്ദേശ്യം എന്ന് ഇത് എടുത്തുകാണിക്കുന്നു. ഉറക്കം ശരീരത്തെ സുഖപ്പെടുത്താൻ അനുവദിക്കുന്നു, അടിസ്ഥാനപരമായി ഒരാളുടെ മൊത്തത്തിലുള്ള ശാരീരികവും മാനസികവും വൈകാരികവുമായ ക്ഷേമത്തിന് നല്ല ഉറക്കം അത്യന്താപേക്ഷിതമാണ്. ഉറക്കത്തിന്റെ അവബോധം വർദ്ധിപ്പിക്കുക എന്നത് വളരെ പ്രധാനമാണ്, അതിനാൽ എല്ലാവരും ഉറക്ക ആരോഗ്യം നമ്മുടെ മൊത്തത്തിലുള്ള ക്ഷേമത്തിനുള്ള ഒരു പ്രധാന ഘടകമായി കണക്കാക്കുകയും, ഉറക്കമില്ലായ്മയ്ക്ക് ആരോഗ്യപ്രശ്നങ്ങളുമായുള്ള ബന്ധം തിരിച്ചറിയുകയും വേണം. ഡോക്ടർമാർക്കുള്ള പരിശീലന സെഷനുകൾ, പൊതു അവബോധ ക്യാമ്പയിനുകൾ, സ്ലീപ്പ് കോച്ച് സഹായം എന്നിവയിലൂടെ ഇതു സംബന്ധിച്ച അവബോധം വളർത്തിയെടുക്കാൻ കഴിയും. ഈ നടപടികൾ നല്ല നിലവാരമുള്ള ഉറക്കത്തിന്റെ പ്രാധാന്യത്തിൽ സ്വാധീനം ചെലുത്തും." അവർ കൂട്ടിച്ചേർത്തു.
സാമൂഹിക അകലം അനിവാര്യമായി തുടരുന്നതിനാൽ റെസ്മെഡിന്റെ നൂതനമായ ഉറക്ക പരിഹാരമാർഗ്ഗങ്ങൾ ഡോക്ടർമാരെ മികച്ച രോഗ പരിചരണത്തിന് പ്രാപ്തമാക്കുന്നു. റെസ്മെഡിന്റെ നെറ്റ്‌വർക്കിലെ 10 ദശലക്ഷത്തിലധികം വരുന്ന ക്ലൗഡ് കണക്റ്റഡ് ഉപകരണങ്ങൾ, രോഗികളെ വിദൂരമായി നിരീക്ഷിക്കാൻ ഡോക്ടർമാരെ സഹായിക്കുന്നു. അതേ സമയം, രോഗികൾക്ക് ആരോഗ്യസംബന്ധമായ വിവരങ്ങൾ പങ്കിടാനും അവരുടെ ഉറക്ക തകരാറുകൾ ചികിത്സിക്കുന്നതിനായി രോഗനിർണയം നടത്താനും സാധിക്കും.
താങ്കൾക്ക് സ്ലീപ്പ് കോച്ചിന്റെ സഹായം ബുക്ക് ചെയ്യുന്നതിന് ഈ ടോൾ ഫ്രീ നമ്പറിലേക്ക് വിളിക്കുക - 1800-103-3969 അല്ലെങ്കിൽ ഒരു സ്ലീപ്പ് ടെസ്റ്റിന് വിധേയമാകുക.
Recommended Video
About ResMed
At ResMed, we pioneer innovative solutions that treat and keep people out of the hospital, empowering them to live healthier higher-quality lives. Our digital health technologies and cloud-connected medical devices transform care for people with sleep apnea, COPD, and other chronic diseases. Our comprehensive out-of-hospital software platforms support the professionals and caregivers who help people stay healthy in the home or care setting of their choice. By enabling better care, we improve quality of life, reduce the impact of chronic disease, and lower costs for consumers and healthcare systems in more than 140 countries. To learn more, visit www.resMed.com and follow @ResMed.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications