കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഒപി ടിക്കറ്റിനുള്ള കാത്തിരിപ്പിന് വിരാമം.. കമ്പ്യൂട്ടർ വൽക്കരണം തുണയായി

Google Oneindia Malayalam News

കോഴഞ്ചേരി: ജില്ലാ ആശുപത്രിയിലെ ഒ.പി വിഭാഗം ആധുനികവത്കരിച്ചു. കൗണ്ടറുകൾ പൂർണമായി കംപ്യൂട്ടർവത്കരിതോടെ ഒ.പി ടിക്കറ്റിനായുള്ള ദീർഘനേരത്തെ കാത്തിരപ്പിന് വിരാമമായി. 14 ലക്ഷത്തോളം രൂപ ചെലവഴിച്ചണ് ഇവ നടപ്പാക്കിയത്. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് ദിനംപ്രതി എത്തുന്ന 100 കണക്കിന് രോഗികൾക്കും ബന്ധുക്കൾക്കും ഇത് ആശ്വാസകരമാണ്. കൈകൊണ്ട് എഴുതി നമ്പരിട്ട് ഒ.പി ടിക്കറ്റുകൾ നൽകേണ്ട സ്ഥിതിവിശേഷമാണ് നിലനിന്നിരുന്നത്.

<strong>ബാബറിമസ്ജിദിന്‍റെ 26-ാം വാര്‍ഷികം ശൗര്യ ദിവസായി ആഘോഷിക്കാന്‍ വിഎച്ച്പി, പ്രത്യേക പൂജകളും...</strong>ബാബറിമസ്ജിദിന്‍റെ 26-ാം വാര്‍ഷികം ശൗര്യ ദിവസായി ആഘോഷിക്കാന്‍ വിഎച്ച്പി, പ്രത്യേക പൂജകളും...

ഇതിനുള്ള കാലതാമസം രോഗികൾക്ക് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. അത്യാഹിത വിഭാഗവും പലപ്പോഴും ഡോക്ടർമാരുടെ പരിശോധനാമുറിയുമൊക്കെ ഇതിന് സമീപത്തായതിനാൽ പലപ്പോഴും ഇവിടെ നിന്നു തിരിയാൻ പോലും ഇടം കിട്ടുമായിരുന്നില്ല. വഴി തടസം പലപ്പോഴും വാക്കു തർക്കങ്ങൾക്കും മറ്റും ഇടവരുത്തുന്നതും പതിവായിരുന്നു. കംപ്യൂട്ടർ വഴി വേഗത്തിൽ ഒ.പി ടിക്കറ്റ് ലഭിക്കുമെന്നതിനാൽ അധിക സമയം ഇവിടെ ആർക്കും ചെലവഴിക്കേണ്ടി വരില്ല. രോഗകളുടെ കൃത്യമായ വിവരങ്ങൾ കംപ്യൂട്ടറിൽ രേഖപ്പെടുത്തുന്നതിനാൽ ഏത് സമയവും ഇവരുട വിശദാംശങ്ങൾ ലഭ്യമാകും എന്നതും ശ്രദ്ധേയമാണ്.

Hospital

തിരുവല്ല കുമ്പഴ റോഡിൽ കോഴഞ്ചേരി ടൗണിന് സമീപം സ്ഥിതിചെയ്യുന്ന ആശുപത്രിയുടെ പ്രധാന കവാടത്തിനടുത്താണ് ഒ.പി വിഭാഗം പ്രവർത്തിക്കുന്നത്. ഐ.പി, കാഷ്വാലിറ്റി ടിക്കറ്റുകളും ഇവിടെ നിന്നാണ് ലഭിക്കുക. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൗണ്ടറുകളിൽ അഞ്ച് ജീവക്കാരാണ് വിവധ ഷി്ര്രഫുകളിലായി സേവനം അനുഷ്ഠിക്കുന്നത്. നാല് കൗണ്ടറുകളാണ് ഇതിനായി ഏർപ്പെടുത്തിയിരിക്കുന്നത്. മുതിർന്ന പൗരൻമാർക്ക് പ്രത്യേക പരിഗണനയും നൽകുന്നുണ്ട്. ഇതോടനുബന്ധിച്ച് നവീകരിച്ച കാത്തിരിപ്പ് കേന്ദ്രത്തിൽ 25 ഓളം പേർക്ക് ഒരേ സമയം ഇരിക്കുവാൻ സാധിക്കും. തറയിൽ ഇന്റർലോക് കട്ടകൾ പാകുകയും മുകൾ വശം ആധുനിക ഷിഫ്റ്റ് ഉപയോഗിച്ചുമാണ് പുനരുദ്ധാരണം നടത്തിയത്.

റിസപ്ഷൻ കൗണ്ടറും ഇതോടൊപ്പം നിർമ്മിച്ചിട്ടുണ്ട്. നവീകരിച്ച കംപ്യൂട്ടറൈസ്ഡ് ഒ.പി വിഭാഗവും കാത്തിരിപ്പ് കേന്ദ്രവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.കെ.റോയ്‌സൺ, സൂപ്രണ്ട് ഇൻചാർജ്ജ് ഡോ.എസ്.പ്രതിഭ, ലേ സെക്രട്ടറി സിന്ധു എന്നിവർ പ്രസംഗിച്ചു.

English summary
The OP section of the Pathanamthitta district hospital has been modernized
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X