Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലരാമപുരത്ത് ബലൂൺ വിഴുങ്ങി ചികിത്സയിലായിരുന്ന 9 വയസുകാരൻ മരിച്ചു

തിരുവനന്തപുരം: ബലൂൺ തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന മൂന്നാം ക്ലാസുകാരൻ മരിച്ചു. ബാലരാമപുരം കല്ലുമ്മൂട് സ്വദേശികളായ രാജേഷ് സബിത ദമ്പതികളുടെ മൂത്ത മകൻ ആദിത്യൻ (9) ആണ് മരിച്ചത്. ആദ്യത്തിന്റെ ഇളയ സഹോദരി ആദിത്യയുടെ കയ്യിലിരുന്ന ബലൂൺ വാങ്ങി വായിലിട്ട് ഒളിപ്പിക്കുന്നതിനിടയിൽ അബദ്ധത്തിൽ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.

തുടർന്ന് കുട്ടിയെ നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കുകയാണ് ആദിത്യൻ്റെ മരണം. നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയ്‌ക്ക് കഴിഞ്ഞ ദിവസം ശസ്‌ത്രക്രിയ നടത്തി ബലൂൺ പുറത്തെടുത്തു. എന്നാൽ ഇന്ന് മരണം സംഭവിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില ബുധനാഴ്ച രാവിലെ മോശമായി. തുടർന്ന്, ഉച്ചയോടെ മരിക്കുകയായിരുന്നു.. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Death

അതേസമയം, കഴിഞ്ഞ ദിവസം തൃശൂരിൽ 6 വയസ്സുകാരനും മരിച്ചിരുന്നു. തൃശൂരിലെ മുപ്ലിയത്ത് ആണ് അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ആറുവയസുകാരൻ വെട്ടേറ്റ് മരിച്ചിരുന്നത്.. ആസാം സ്വദേശി നജിറുൾ ഇസ്ലാമാണ് കൊല്ലപ്പെട്ടത്. ശരീരത്തിൽ പലയിടത്തും മാരകമായി വെട്ടേറ്റ മാതാവ് നജ്മ കാട്ടൂനെ ഗുരുതരപരിക്കുകളോടെ തൃശൂർ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്. അക്രമിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+