കൃഷിയെ ജനകീയമാക്കി ഒരു കൃഷിക്കാരൻ; ഹക്കീമിൻ്റെ പുരയിടത്തിൽ എന്ത് നട്ടാലും വിളയും!
തിരുവനന്തപുരം: പത്ത് വര്‍ഷത്തെ പ്രവാസജീവിതത്തിന് ശേഷം നാട്ടിലെത്തിയ നെടുമങ്ങാട് പാലോട് സ്വദേശിയായ ഹക്കീമിൻ്റെ ജീവിതകഥയിലേക്കാണ് ഇനി പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത്. വിദേശയിനം പഴവർഗങ്ങൾ നാട്ടിൽ കൃഷി ചെയ്ത് ഉപജീവനമാർഗം കണ്ടെത്തുകയാണ് പ്രവാസലോകത്തിൽ നിന്ന് മടങ്ങിയെത്തിയ ഇദ്ദേഹം. ഹക്കീമിൻ്റെ കൃഷിത്തോട്ടത്തിലെ കണ്ണിന് കുളിർന്ന നൽകുന്ന കാഴ്ചകളും മനോഹരമായ കൃഷി വിശേഷങ്ങളും നോക്കാം ഇനി...
ഹോട്ട് ലുക്കിൽ ഇഷാനി കൃഷ്ണ; ചിത്രങ്ങൾ കാണാം

വിവിധയിനം പ്ലാവിനങ്ങൾ, അലങ്കാര ചെടികൾ, ഓർക്കിഡുകൾ, വിദേശ ഫലവർഗ്ഗങ്ങൾ തുടങ്ങി എല്ലാം കൊണ്ടും സമ്പുഷ്ടവും സമ്പന്നവുമാണ് പാലോടുള്ള ഹക്കീമിൻ്റെ കൃഷിയിടം. വിദേശയിനം ഫലവർഗങ്ങൾ നാട്ടിലും വളരുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ മനുഷ്യൻ.പ്രവാസിയായ ഹക്കീം നാട്ടിൽ മടങ്ങിയെത്തിയ ശേഷമാണ് കൃഷിയിലേക്ക് പൂർണ സമയവും ചിലവഴിക്കാൻ തുടങ്ങിയത്.

കൂടാതെ, തിരുവനന്തപുരത്തെ പ്രധാന കച്ചവട സ്ഥാപനങ്ങളിൽ വില്‍പനയ്ക്കായി എത്തുന്ന വിദേശി ഫലവര്‍ഗങ്ങളില്‍ നല്ലൊരുപങ്കും ഇദ്ദേഹത്തിൻ്റെ കൃഷിയിടത്തില്‍ നിന്നുള്ളതാണ്. മാങ്കോസ്റ്റിന്‍, സലാംഗ്, അബിയൂ, ലോഗണ്‍, ഡ്രാഗണ്‍ ഫ്രൂട്ട്, മില്‍ക്ക് ഫ്രൂട്ട്, ദൂരിയാൻ തുടങ്ങി കേരളത്തിലെ വിപണിയില്‍ അപൂര്‍വമായി കാണുന്ന നിരവധി വിദേശഫലങ്ങളും ഹക്കീമിൻ്റെ കൃഷിയിടത്തിൽ കാണാം.

അഞ്ച് പ്രത്യേക തരത്തിലുള്ള പ്ലാവിനങ്ങളാണ് ഹക്കീമിൻ്റെ കൃഷിയിടത്തിലെ കൗതുക കാഴ്ച. ഇതില്‍ വിദേശിയായ ചെമ്പടക്ക്, രണ്ടിനം ജാംഗ് സൂര്യ എന്നിവ ഉള്‍പ്പെടുന്നു. അരിയില്ലാത്ത ആസ്‌ട്രേലിയന്‍ വംശജനായ കുലപേര, കൂടാതെ കപ്പ, റോബസ്റ്റ്, രസകദളി, കദളി തുടങ്ങിയ വാഴയിനങ്ങളും ഇവിടെ കാണാൻ കഴിയുന്നു.ഏലം, മലേഷ്യന്‍ കുള്ളന്‍ തെങ്ങ്, വിവിധയിനം കമുക്, കൈതചക്ക, മുട്ടിപ്പഴം, ജാംബ, കുരുമുളക് എന്നിവയും കൃഷിയിടത്തിൽ നിറഞ്ഞു നിൽക്കുന്നു.

വിയറ്റ്‌നാമില്‍ നിന്ന് എത്തിച്ച ജംബോട്ടിക്ക മുന്തിരി, സാന്തോള്‍, വിയറ്റ്‌നാം ഏര്‍ലിയുടെ രണ്ടിനം തുടങ്ങിയവയും ഹക്കീമിൻ്റെ പുരയിടത്തിൽ വർണാഭമായ കാഴ്ചയൊരുക്കുന്നു.കൂടാതെ,180, മള്‍ബാന, മഞ്ഞ, കിംങ്ങ്, സ്‌കൂള്‍ ബോയ് എന്നിങ്ങനെയുള്ള റംബുട്ടൻ്റെ അഞ്ചിനം വിവിധ തരത്തിലുള്ള ഫലവൃക്ഷങ്ങളും ഇവിടെയുണ്ട്. ഇത് ഇവിടെയെത്തുന്ന കാഴ്ചക്കാർക്കും വിൽപ്പനക്കാർക്കും സന്തോഷത്തിൻ്റെ പ്രതീതി വർധിപ്പിക്കുന്നുണ്ട്. സ്വദേശി, വിദേശി മാവിനങ്ങളായ കലപ്പാടി, മള്‍ഗോവ,കോട്ടൂര്‍കോണം, ചക്കരമാവ്, മല്ലിക തുടങ്ങിയവയും ഹക്കീമിൻ്റെ കൃഷിയിടത്തെ സമ്പന്നമാക്കുന്നു.

തീർന്നില്ല, ഹക്കീം കൃഷിയിൽ ഒരു ഓൾറൗണ്ടർ തന്നെയെന്ന് പറയാം. കൃഷിയിടത്തിനോട് അനുബന്ധമായി കോണ്‍ക്രീറ്റ് ടാങ്കില്‍ മത്സ്യകൃഷിയിലും ഇദ്ദേഹം വ്യാപൃതനാണ്.മനോഹരമായ അഞ്ചോളം കുളങ്ങള്‍ തയ്യാറാക്കിയാണ് മത്സ്യക്കൃഷി. ഇതും ഇവിടെയെത്തുന്ന കാഴ്ചക്കാർക്ക് കൗതുകം നൽകുന്നതാണ്. കൃഷിക്കായി ഹക്കീം പൂര്‍ണമായും ജൈവവളമാണ് ഉപയോഗിക്കുന്നത്. നഗരത്തിലെ പ്രധാന സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വില്‍പനയ്ക്കായി വച്ചിരിക്കുന്ന വിദേശി ഫലവര്‍ഗങ്ങളില്‍ ഏറെയും തൻ്റെ കൃഷിയിടത്തിൽ നിന്നുള്ളതാണെന്ന് ഹക്കീം അഭിമാനത്തോടെ പറയുന്നു.

കൂടാതെ, അഞ്ച് രൂപ മുതല്‍ 5000 രൂപ വരെയുള്ള ഇന്‍ഡോര്‍ ചെടികളും ഹക്കീമിൻ്റെ കൃഷിയിടത്തിൽ വിൽപ്പനയ്ക്കായി വച്ചിട്ടുണ്ട്. ചെറിയ നഴ്സറി ഗാർഡനായിട്ടാണ് ഹക്കീം കൃഷിയിടം ക്രമികരിച്ചിട്ടുള്ളത്. ഓരോ സീസണിലും രണ്ട് ലക്ഷം രൂപ വരെ ഇദ്ദേഹത്തിന് ഇതിൽ നിന്ന് വരുമാനമായി ലഭിക്കും. തൻ്റെ ഉമ്മയുടെ ആവശ്യപ്രകാരമാണ് കൃഷി തുടങ്ങിയതെന്ന് ഹക്കീം പറയുന്നു. ഉമ്മയുടെ പിന്തുണയ്ക്കൊപ്പം കൃഷിയിടത്തിൽ സഹായം നൽകാൻ ഭാര്യ സജിതയും മക്കളായ നിഹാനയും, നിഹാനും ഹക്കീമിനൊപ്പമുണ്ട്.

കൃഷിയില്‍ എന്തെങ്കിലും പുതുമവേണം എന്ന ആഗ്രഹവുമായാണ് രണ്ട് ഏക്കര്‍ സ്ഥലത്ത് വിദേശഫലങ്ങളുടെ കൃഷി ആരംഭിച്ചത്. അതില്‍ നൂറുമേനി വിളഞ്ഞതോടെ ഹക്കീം കൃഷിയില്‍ അറിയപ്പെടാൻ തുടങ്ങി.കൃഷിയിലൂടെ മികച്ച വരുമാനമുണ്ടാക്കാൻ കഴിയും.ഇത് മനസ്സിലാക്കാതെ പലരും കൃഷിയെ അവഗണിക്കുന്നതിലും ഹക്കീമിന് നിരാശയുണ്ട്. എന്നാൽ, പുതുതലമുറയിലെ ആളുകൾ കൂടുതൽ കാർഷിക രംഗത്തേക്ക് വരാൻ വിസമ്മതിക്കുന്നതിലും ഹക്കീമിന് ശക്തമായ അഭിപ്രായമുണ്ട്. കാർഷിക രംഗത്തിന് പേരുകേട്ട കേരളത്തിൽ ഇങ്ങനെയൊരു സ്ഥിതിയുണ്ടാകാൻ പാടില്ലെന്നും ഇദ്ദേഹം പറയുന്നു.












Click it and Unblock the Notifications