Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിവാഹം മുടങ്ങിയ അതേ അമ്പലത്തിൽവെച്ച് നാളെ താലികെട്ടും'; അഖിലും ആൽഫിയയും പറയുന്നു

വിവാഹ വേദിയിൽ നിന്ന് വധുവിനെ പോലീസ് പിടിച്ചുകൊണ്ടുപോയ സംഭവം വലിയ വിവാ​ദമായിരുന്നു. ഇപ്പോൾ സോഷ്യൽമീഡിയയിലെ ചൂടുപിടിച്ച ചർ‌ച്ചാവിഷയമാണിത്. അഖിലിനോടൊപ്പം ജീവിക്കാനാണ് ആൽഫിയ വീട് വിട്ടിറങ്ങിയത്. താലികെട്ടാൻ മിനിറ്റുകൾ മാത്രം ബാക്കി ഉള്ളപ്പോൾ ആയിരുന്നു കോവളം പോലീസ് ക്ഷേത്രത്തിലെത്തി ആൽഫിയയെ ബലമായി പിടിച്ചുകൊണ്ടുപോയത്.

കോലാഹലങ്ങൾക്കും വിവാ​ദങ്ങൾക്കും ഒടുവിൽ നാളെ ആൽഫിയയുടേയും അഖിലിന്റേയും വിവാഹം ആണ്. ഇപ്പോൾ എന്താണ് അന്ന് സംഭവച്ചതെന്ന് തുറന്നുപറയുകയാണ് ആൽഫിയയും അഖിലും. വിവാഹ വേദിയിൽവച്ച് പോലീസ് അസഭ്യം പറഞ്ഞെന്നും എന്താണ് കാര്യമെന്ന് പറയുക പോലും ചെയ്യാതെയാണ് പോലീസ് സംഘം പിടിച്ചുവലിച്ച് വാഹനത്തിൽ കയറ്റിയതെന്നും ആൽഫിയ പറഞ്ഞു. മനോരമ ഓൺലൈനിനോടായിരുന്നു പ്രതികരണം.

Alfiya

''ഇന്നലെ വൈകിട്ട് 5 മണിക്കാണ് കോവളത്ത് കെഎസ് റോഡിലുള്ള മാടൻ കോവിലിൽ വച്ച് വിവാഹം ചെയ്യാനായി തീരുമാനിച്ചത്. താലികെട്ടാൻ വെറും 3 മിനിറ്റ് ബാക്കിയുള്ളപ്പോൾ ആയിരുന്നു കോവളം പോലീസ് ക്ഷേത്രത്തിൽ എത്തിയത്, ആൽഫിയ പറയുന്നു. പോലീസ് തന്നെ ബലം പ്രയോ​ഗിച്ച് വലിച്ചുപിടിച്ചുകൊണ്ടുപോയെന്നും ചെരുപ്പ് പോലും ഇടാൻ സമയം കൊടുത്തില്ലെന്നും ആൽഫിയ പറഞ്ഞു. ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റിയെന്നും അസഭ്യം പറഞ്ഞുവെന്നും ആൽഫിയ ആരോപിച്ചു.

ഒരു വനിത പൊലീസ് മാത്രമായിരുന്നു ആ നേരത്ത് ഉണ്ടായിരുന്നതെന്നും കോവളം സ്റ്റേഷനിൽ എത്തിച്ചെങ്കിലും കുറേസമയം വാഹനത്തിൽ തന്നെ ഇരുത്തിയെന്നും ആൽഫിയ പറയുന്നു. കോവളത്ത് നിന്ന് വീട്ടുകാർക്കൊപ്പം വാഹനത്തിൽ ബലം പ്രയോ​​ഗിച്ച് കയറ്റിയതായും ആൽഫിയ പറഞ്ഞു. വെള്ളിയാഴ്ച്ചയായിരുന്നു ആൽഫിയ അഖിലിനൊപ്പം ജീവിക്കാനായി വീട് വിട്ടിറങ്ങിയത്, വീട്ടുകാരെ വിളിച്ച് താൻ കോവളത്താണെന്ന് കാര്യം അറിയിച്ചു. അടു‌ത്ത ദിവസം പോലീസ് സ്റ്റേഷനിൽ എത്തി അഖിലിനൊപ്പം താമസിക്കുെമന്ന് എഴുതിക്കൊടുക്കുകയും ചെയ്തിരുന്നുവെന്ന് ആൽഫിയ പറഞ്ഞു.

സ്റ്റേഷനിൽ വെച്ച് ഇങ്ങനൊരു മകൾ ഇല്ലെന്ന് പറഞ്ഞാണ് വീട്ടുകാർ പോയതെന്നും ആൽഫിയ പറഞ്ഞു. പിന്നേദിവസം പോലീസ് വിവാഹ സ്ഥലത്തെത്തി കൂട്ടിക്കൊണ്ടുപോയെന്നും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോഴാണ് അഖിലിനൊപ്പം പോകാനാണ് താല്പര്യം എന്നുപറഞ്ഞപ്പോഴാണ് തന്റെ വീട്ടുകാർ പോയതെന്നും ആൽഫിയ പറഞ്ഞു.

രാത്രി വീണ്ടു വിളിച്ച് കാണണമെന്ന് പറഞ്ഞെങ്കിലും അന്ന് ഫോണെടുത്തില്ലെന്നും പിറ്റേ ദിവസം കല്യാണമായതിനാൽ കാണാൻ കഴിഞ്ഞില്ലെന്നും ആൽഫിയ കൂട്ടിച്ചേർത്തു. അതിനു പിന്നാലെയാണ് പൊലീസ് വിവാഹ സ്ഥലത്തെത്തി കൂട്ടിക്കൊണ്ടുപോയതെന്നും ആൽഫിയ പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ അഖിലിനൊപ്പം പോകാനാണ് താൽപര്യം എന്നു പറഞ്ഞതിു ശേഷമാണ് തന്റെ വീട്ടുകാർ മടങ്ങിപ്പോയതെന്നും ആൽഫിയ മനോരമ ഓൺലൈനിനോട് പറഞ്ഞു.

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട അഖിലും ആൽഫിയയും ഒരു വർഷത്തോളമായി പ്രണയത്തിലായിരുന്നു. ബന്ധം വീട്ടുകാർ എതിർത്തതോടെയാണ് ആൽഫിയ വീടുവിട്ടിറങ്ങിയത്. കോവളത്ത് മെക്കാനിക്കാണ് അഖിൽ. വിവാഹം മുടങ്ങിയ അതേ അമ്പലത്തിൽ വച്ച് നാളെ താലികെട്ടുമെന്നും ഇരുവരും മനോരമ ഓൺലൈനിനോട് പറഞ്ഞു.

ആൽഫിയ വീടുവിട്ട് കോവളത്ത് എത്തിയ വിവരം ആൽഫിയയുടെ ബന്ധുക്കൾക്ക് അറിയാമായിരുന്നുവെന്നാണ് അഖിലും പറഞ്ഞത്. അന്ന് തന്നെ ആൽഫിയയുടെ ബന്ധുക്കൾ കോവളത്ത് എത്തിയെന്നും കോവളം പോലീസിന്റെ സാന്നിധ്യത്തിൽ നടന്ന ചർത്തയിൽ തനിക്കൊപ്പം താമസിക്കാനാണ് താല്പര്യം എന്ന് ആൽഫിയ പറഞ്ഞുവെന്നും പിന്നീടാണ് ആൽഫിയയുടെ ബന്ധുക്കൾ കാണാനില്ലെന്ന പരാതി നൽകിയതെന്നും അഖിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+