മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധം; നിയമസഭ വളയുമെന്ന് കെ-റെയിൽ വിരുദ്ധ സമര സമിതി
കൊച്ചി: അടുത്ത നിയമസഭാ സമ്മേളന സമയത്ത് കെ-റെയിൽ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിൽ സഭ വളയാൻ തീരുമാനം. പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയതോടെയാണ് പുതിയ നീക്കം. പദ്ധതിക്കെതിരെ ഒരു കോടി ഒപ്പ് സമാഹരിച്ച് കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നിവേദനം നൽകും.
കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ കെ-റെയിൽ പദ്ധതി നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കിയിരുന്നു. ഇതാണ് സമരം കൂടുതൽ ശക്തമാക്കാൻ സമരസമിതിയെ പ്രേരിപ്പിച്ചത്. കൊച്ചിയിൽ 11 ജില്ലകളിൽ നിന്നുള്ള സമരസമിതി പ്രവർത്തകർ പങ്കെടുത്ത യോഗത്തിലാണ് സഭ വളയാനുള്ള തീരുമാനമെടുത്തത്.

അടുത്ത സഭാ സമ്മേളനത്തിനിടെ നിയമസഭ വളഞ്ഞ് പ്രതിഷേധിക്കാനാണ് തീരുമാനം. ഇതിന് മുന്നോടിയായി ഒരു കോടിയിലധികം പേരുടെ ഒപ്പ് ശേഖരിച്ച് മുഖ്യമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും നിവേദനമയക്കാനും തീരുമാനിച്ചു
നിർദിഷ്ട കെ-റെയിൽ പദ്ധതി വരുന്ന പ്രദേശത്തെ ഭൂവുടമകൾക്ക് നിലവിൽ ഒരു പ്രശ്‌നവുമില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി. ഇതുമായി ബന്ധപ്പെട്ട് സമരം നടത്തിയ ഭൂവുടമകൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുന്നത് ആലോചനയിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സർവേ നടപടികൾക്കായി റവന്യൂവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതിനെ തുടർന്ന് പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമിയിൽ ക്രയവിക്രയം സാധ്യമാകുന്നില്ലെന്ന് പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
സിൽവർലൈൻ ഡിപിആർ അപൂർണ്ണമാണെന്ന് കേന്ദ്ര സർക്കാർ ഇതുവരെ അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെയും റെയിൽ മന്ത്രാലയത്തിന്റെയും അംഗീകാരത്തോടെയാണ് ഭൂമിയേറ്റെടുക്കൽ അടക്കമുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോയത്. അതുകൊണ്ടുതന്നെ ഇതിന് ചെലവഴിച്ച തുക നിയമവിധേയമാണ്. പദ്ധതി മരവിപ്പിച്ചു എന്നത് വ്യക്തമാക്കപ്പെട്ടിട്ടില്ല. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ച ശേഷമാകും നടപടികൾ ത്വരിതപ്പെടുത്താൻ കഴിയുകയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
നേരത്തെ ചില നടപടി സ്വീകരിച്ചു എന്നത് ശരിയാണ്. അത് റെയിൽവേയുടെയും ധനമന്ത്രാലയത്തിന്റെയും അനുമതി ഒരു തലത്തിൽ ലഭിച്ചപ്പോൾ നടത്തിയതാണ്. കേന്ദ്ര അനുമതി വളരെ വേഗത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അനുമതിക്ക് ശേഷം നടപടികളിലേക്ക് കടക്കുന്നതിന് പകരം അതിന് മുമ്പ് ചെയ്യാൻ കഴിയുന്ന നടപടികൾ പൂർത്തിയാക്കാനാണ് ശ്രമിച്ചത്. എന്നാൽ, പദ്ധതിക്കെതിരായ രാഷ്ട്രീയ നീക്കത്തിൻറെ ഭാഗമായി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ ഭരിക്കുന്ന പാർട്ടി കൂടി ഉൾപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞിരുന്നു
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications