Get Updates
Get notified of breaking news, exclusive insights, and must-see stories!

കിളിമാനൂർ ഗവ.ടൗൺ യുപി സ്കൂളിൽ അക്രമികൾ അഴിഞ്ഞാടി ,സകൂൾ ബസിന്റെ ചില്ല് തകർത്തു, കമ്പ്യൂട്ടർ ഉപകരങ്ങൾ ഉൾപ്പെടെ തകർത്തു!!

കിളിമാനൂർ: കിളിമാനൂർ ഗവ. ടൗൺ യുപി സ്കൂളിൽ അതിക്രമിച്ച് കയറിയ സാമൂഹ്യ വിരുദ്ധ സംഘം സ്കൂളിന് സർവ്വനാശം വരുത്തി. സ്കൂൾ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്കൂൾ ബസിന്റെ പിൻഭാഗത്തെ ചില്ല് അടിച്ചു തകർത്തു. ക്ലാസ് മുറികളിൽ കയറി ബഞ്ചുകളും ഡസ്ക്കുക്കുകളും അടിച്ചു തകർക്കുകയും ഡസ്കിലും ബ്ലാക്ക് ബോർഡുകളിലും അശ്ലീല ചിത്രങ്ങൾ വരയ്ക്കുക്കുകയും ചെയ്തു.

അയ്യപ്പൻ സ്ത്രീവിരോധിയാണെന്ന് കരുതുന്നില്ല, വ്രതമെടുത്ത് മലചവിട്ടാനൊരുങ്ങി സൂര്യാ ദേവാർച്ചന

ക്ലാസ് മുറികളിൽ മലമൂത്ര വിസർജ്ജനം നടത്തി മലിനമാക്കുകയും ചെയ്തു. പൂച്ചയെയും എലിയെയും തല്ലിക്കൊന്ന് ലൈബ്രറിയിലെ അലമാരകളിൽ അടച്ചു വയ്ക്കുകയും ലൈബ്രറിയിലെ പുസ്തകങ്ങൾ വലിച്ചു കീറി എറിയുകയും ചെയ്തു. വാട്ടർ സപ്ലൈ യുടെ പൈപ്പുകൾ അക്രമികൾ തകർത്തു. സ്കൂളിന് നേരെ കരുതി കൂട്ടിയ ആക്രമണമാണ് നടന്നത്. ജില്ലയിൽ വിദ്യാഭ്യാസ നിലവാരത്തിൽ മുൻപന്തിയിലുള്ള സ്കൂളാണ് ആക്രമിക്കപ്പെട്ടത്.

Class room

പൊതു വിദ്യാലയങ്ങളിൽ മുൻപന്തിയിലുള്ള സ്കൂളിനെ തകർക്കുകയാണ് അക്രമികളുടെ ലക്ഷ്യമെന്ന് കരുതുന്നു. ഇതിന് മുൻപും പലവട്ടം സ്കൂളിന് നേരെ സാമൂഹ്യ വിരുദ്ധർ ആക്രമണം നടത്തിയിട്ടുണ്ട്. കിളിമാനൂർ സിഐ പി അനിൽകുമാർ എസ്ഐ ബികെ അരുൺ എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തി. ശനി, ഞായർ ദിവസങ്ങളിൽ അവധിയായിരുന്ന തക്കത്തിനാണ് ആക്രമണം നടന്നത്.

ഇന്നലെ രാവിലെ സ്കൂളിൽ എത്തിയ വാൻ ഡ്രൈവറും അദ്ധ്യാപകരുമാണ്ട് ബസ് ചില്ല് തകർത്തത് കണ്ടത്.തുടർന്ന് നടത്തിയ പരിശോധനയിലാണ് വ്യാപകമായി ആക്രമണം നടത്തിയത് കണ്ടെത്തിയത്. സ്കൂളിന്റെ ഒരു ഭാഗത്ത് മതിൽ പൊളിഞ്ഞു കിടക്കുകയാണ്. ഇതു വഴിയാകാം അക്രമികൾ സ്കൂളിൽ പ്രവേശിച്ചതെന്ന് കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+