കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയ്യപ്പൻ സ്ത്രീവിരോധിയാണെന്ന് കരുതുന്നില്ല, വ്രതമെടുത്ത് മലചവിട്ടാനൊരുങ്ങി സൂര്യാ ദേവാർച്ചന

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: സുപ്രീം കോട‌തി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ ദർശനം നടത്താനായി എത്തുന്ന സ്ത്രീകലെ തടയാനായി വ്യാപക പ്രതിഷേധവും മുന്നൊരുക്കങ്ങളുമാണ് നിലയ്ക്കലിലും പമ്പയിലുമായി നടക്കുന്നത്. സ്ത്രീകൾ തന്നെയാണ് പ്രതിഷേധങ്ങളുടെ മുൻ നിരയിലുള്ളത്.

പ്രതിഷേധവും വിമർശനങ്ങളും കനയ്ക്കുമ്പോഴും ശബരിമലയിൽ ദർശനം നടത്താനായി എത്തുമെന്ന ഉറച്ച നിലപാടിലാണ് ഒരു വിഭാഗം സ്ത്രികൾ. കണ്ണൂർ സ്വദേശിനി രേഷ്മ വൃതമെടുത്ത് ശബരിമലയിലേക്ക് എത്തുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ കരുനാഗപ്പള്ളി സ്വദേശിനി സൂര്യ ദേവാർച്ചുനയാണ് ആചാരങ്ങൾ പാലിച്ച് മലചവിട്ടാൻ തീരുമാനിച്ച വിവരം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്.

ഭീഷണിയുണ്ടെങ്കിലും

ഭീഷണിയുണ്ടെങ്കിലും

ശബരിമല ദർശനം നടത്തിയ കണ്ണൂർ സ്വദേശിനി രേഷ്മയ്ക്ക് നേരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. അയ്യപ്പഭക്തർ എന്ന പേരിൽ ഒരുകൂട്ടം ആളുകളെത്തി രേഷ്മയുടെ വീട് ആക്രമിക്കുകയും അസഭ്യവർഷം ചൊരിയുകയും ചെയ്തിരുന്നു. കൊല്ലുമെന്ന ഭീഷണി മുഴക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്ന രേഷ്മ.

കാര്യമാക്കുന്നില്ല

കാര്യമാക്കുന്നില്ല

രേഷ്മ നിഷാന്തിന്റെ അനുഭവം മുന്നിലുണ്ടെങ്കിലും താൻ അത് കാര്യമാക്കുന്നില്ലെന്നാണ് സൂര്യ പറയുന്നത്. ഈ ദുരനുഭവം ഭയത്തോടെയാണ് നോക്കിക്കാണുന്നത്. സർക്കാരിലാണ് പ്രതീക്ഷ. അയ്യപ്പൻ സ്ത്രീ വിരോധിയാണെന്ന് കരുതുന്നില്ലെന്നും സൂര്യ പറയുന്നു.

വിലക്കേർപ്പെടുത്തുന്നു

വിലക്കേർപ്പെടുത്തുന്നു

നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വ്രതം നോറ്റ് ശബരിമലയില്‍ പോകാന്‍ തയ്യാറായി വരുന്ന സ്ത്രീകള്‍ക്ക് ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്നു. മാലയിട്ടവര്‍ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ഭയന്നു നില്‍ക്കുന്നു. മാലയിടാന്‍ കാത്തു നില്‍ക്കുന്നവര്‍ രേഷ്മേച്ചിക്ക് നേരിട്ട ദുരനുഭവത്തെ ഭയത്തോടു നോക്കിക്കാണുന്നു. നിലവില്‍ മാലയിടാന്‍ തയ്യാറായ സ്ത്രീകള്‍ക്ക് വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും വിലക്കേര്‍പ്പെടുന്നു.

 തത്വമസിയിൽ വിശ്വസിക്കുന്നു

തത്വമസിയിൽ വിശ്വസിക്കുന്നു

എന്റെ ചെറുപ്പത്തില്‍ അച്ഛനോടൊപ്പം ഞാന്‍ മലയ്ക്കു പോയിട്ടുള്ളതാണ്.
ശരിക്കും തത്വമസി എന്ന ഐതിഹ്യത്തിലും ഞാന്‍ വിശ്വക്കുന്നു. അയ്യപ്പന്‍ സ്ത്രീവിരോധിയാണെന്ന് കരുതുന്നില്ല.

അയ്യപ്പൻ സ്ത്രീ വിരോധിയല്ല

അയ്യപ്പൻ സ്ത്രീ വിരോധിയല്ല

കാരണം അതെ അയ്യപ്പന്റെ ചുറ്റുവട്ടത്തില്‍ തന്നെയാണ് മാളികപ്പുറത്തമ്മയും കുടികൊള്ളുന്നത്. തന്റെ വളര്‍ത്തമ്മയുടെ അസുഖം മാറാന്‍ പുലിപ്പാലുതേടിപ്പോയ അയ്യപ്പനെ സ്ത്രീ സാന്നിധ്യം ഇഷ്ടമല്ലെന്നത് എങ്ങനെയാണ് പ്രസ്താവിക്കാന്‍ കഴിയുക?

 വ്രതമെടുത്ത് മല ചവിട്ടും

വ്രതമെടുത്ത് മല ചവിട്ടും

സുപ്രീംകോടതി വിധിയുടെ ഉത്തരവിനെ സ്വീകരിച്ചുകൊണ്ട് ഇന്ന് രാവിലെ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ പോയി. പ്രാര്‍ത്ഥനയോടെ പൂജാരി പൂജിച്ചു തന്ന മാലയിട്ട് വ്രതംനോറ്റ് തന്നെ മലക്കു പോകാന്‍ തീരുമാനിച്ചു. ഗവണ്‍മെന്റിലാണ് പ്രതീക്ഷ. വേണ്ട സുരക്ഷ കിട്ടുമെന്നും ശബരിമലയില്‍ ചെന്ന് അയ്യപ്പദര്‍ശനം സാധ്യമാകുമെന്നും കരുതുന്നുവെന്ന പ്രതീക്ഷ പങ്കുവെച്ചാണ് സൂര്യ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ശബരിമല ചര്‍ച്ച പൊളിഞ്ഞു; ബഹിഷ്‌കരിച്ച് കൊട്ടാരം പ്രതിനിധികള്‍, ഇനിയും ചര്‍ച്ചയാകാമെന്ന് ബോര്‍ഡ്ശബരിമല ചര്‍ച്ച പൊളിഞ്ഞു; ബഹിഷ്‌കരിച്ച് കൊട്ടാരം പ്രതിനിധികള്‍, ഇനിയും ചര്‍ച്ചയാകാമെന്ന് ബോര്‍ഡ്

നട അടയ്ക്കും വരെ നമ്മൾ എന്താണ് ചെയ്യാൻ പോകുന്നത്?പമ്പയിൽ കാണാമെന്ന് രാഹുൽ ഈശ്വർ, വീഡിയോ... നട അടയ്ക്കും വരെ നമ്മൾ എന്താണ് ചെയ്യാൻ പോകുന്നത്?പമ്പയിൽ കാണാമെന്ന് രാഹുൽ ഈശ്വർ, വീഡിയോ...

English summary
surya devarchana facebook post on sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X