Get Updates
Get notified of breaking news, exclusive insights, and must-see stories!

പള്ളിപ്പുറത്ത് പിഡിപി ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്

കഴക്കൂട്ടം: പള്ളിപ്പുറത്ത് പി.ഡി.പി ജില്ലാ സെക്രട്ടറി പാച്ചിറ സലാവുദ്ദീന്റെ വീടിന് നേരെ ബോംബേറ്. ഇന്ന് പുലർച്ചെ 1.45നുണ്ടായ അക്രമത്തിൽ വീടിന്റെ മുൻവശത്തെ ഭിത്തിയും ജനാലകളും വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറും തകർന്നു. വീട്ടുകാർ ഉറങ്ങികിടക്കുമ്പോഴായിരുന്നു ആക്രമം. ആർക്കും പരിക്കില്ല. അണ്ടൂർക്കോണം ഭാഗത്ത് നിന്ന് ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടംഗ സംഘമാണ് അക്രമം നടത്തിയത് .

വീട്ടിലെ സി.സി ടിവി കാമറയിൽ നിന്ന് അക്രമത്തിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. രണ്ട് തവണയായാണ് ഉഗ്രശേഷിയുള്ള അമിട്ടുപോലുള്ള ഏതോ സ്ഫോടക വസ്തു വീടിന് നേരെ എറിഞ്ഞത്. സലാവുദ്ദീനും കുടുംബവും ആദ്യത്തെ സ്ഫോടന ശബ്ദം കേട്ട് ഉണർന്നതിന് പിന്നാലെയാണ് രണ്ടാമതും അക്രമമുണ്ടായത്.

bomb-28-1


എസ്ഐയെ കൈയേറ്റം ചെയ്ത 12പേർ അറസ്റ്റിൽ

ഹർത്താൽ അനുകൂല പ്രകടനത്തിനിടെ വഞ്ചിയൂർ എസ്.ഐ സുവർണകുമാറിനെ കൈയേറ്റം ചെയ്ത കേസിൽ 12 പേരെ അറസ്റ്ര് ചെയ്തു. ബി.ജെ.പി, ശബരിമല കർമ്മസമിതി പ്രവർത്തകരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. കരമന,കേരളാദിത്യപുരം സ്വദേശികളായ ഷാജി, മോഹൻ, കൃഷ്ണകുമാർ, രാജേഷ്, സുമേഷ്, അനു, ബിജുകുമാർ, രാജേഷ്‌ കുമാർ, സഹ്യൻ, രാജേഷ്‌കുമാർ, വിഷ്ണു, ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജാരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഹർത്താൽ അനുകൂലികൾ അക്രമം നടത്തുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് എസ്.ഐ സുവർണകുമാറിനെ ഒരു സംഘം കൈയേറ്റം ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+