Get Updates
Get notified of breaking news, exclusive insights, and must-see stories!

‘അടൂർ ലോകത്തെ മികച്ച സംവിധായകൻ’; അടൂർ ​ഗോപാലകൃഷ്ണനെ പുകഴ്ത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: അടൂര് ഗോപാലകൃഷ്ണന്‍ ലോകം കണ്ട മികച്ച സംവിധായകൻ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യാന്തരതലത്തില്‍ മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസഡറാണ് അടൂര്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു. കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിവാദങ്ങളില്‍ അടൂരിനെതിരെ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പരാമർശം.

ദേശാഭിമാനിയുടെ സമഗ്ര പുരസ്കാരം അടൂരിനു സമ്മാനിച്ചശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.2022ലെ ദേശാഭിമാനി പുരസ്കാരം പിണറായി വിജയൻ അടൂരിന് സമ്മാനിച്ചു. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനക്കാണ് പുരസ്‌കാരം. ഫലകവും 2 ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

1

അതേസമയം, കെ ആര്‍ നാരായണന്‍ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനം നടക്കുന്നു എന്ന ആക്ഷേപം ചെയർമാനായ അടൂര്‍ ​ഗോപാലകൃഷ്ണൻ തള്ളിയിരുന്നു. എനിക്ക് അതു മനസ്സിലായിട്ടില്ല. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ ജാതിക്ക് ഒരു സ്ഥാനവും ഇല്ലെന്നും അടൂര്‍ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ തികഞ്ഞ പ്രൊഫഷണലായ വ്യക്തിയാണ്. പ്രൊഫഷണലായ ഒരു വ്യക്തിക്ക് ഒരുവിഭാഗം വിദ്യാര്‍ത്ഥികളോട് എങ്ങനെ വിവേചനപരമായി പെരുമാറാൻ ആവും ?. തികച്ചും തെറ്റായ ആരോപണമാണിത്. എസ് സി എസ് ടി കമ്മീഷന്‍ പരിശോധിച്ച്, ആരോപണം തെറ്റാണെന്ന് പറഞ്ഞിട്ടുണ്ടെന്ന് എന്നുമാണ് അടൂര്‍ പറഞ്ഞത്.

2

അതേസമയം, കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി അധിക്ഷേപം, സംവരണത്തിൽ അട്ടിമറി, ജീവനക്കാർക്കും വിദ്യാർഥികൾക്കും എതിരെ നിരന്തരം മാനസികപീഡനങ്ങൾ എന്നിവയുള്ളതായി അന്വേഷണം നടത്തിയ ഉന്നതതല കമ്മിഷൻ കണ്ടെത്തിയിരുന്നു. സ്ഥാപനത്തിന്റെ ഡയറക്ടർ ശങ്കർ മോഹനെതിരെ ഗുരുതരമായ കണ്ടെത്തലുകളാണു മുഖ്യമന്ത്രിക്കു കൈമാറിയ റിപ്പോർട്ടിലുള്ളത്. ചലച്ചിത്ര പഠനം, പരിശീലനം എന്നിവയെപ്പറ്റി വിദ്യാർഥികൾ ഉന്നയിച്ച പരാതികളിൽ കഴമ്പുണ്ടെന്നും കണ്ടെത്തിയിരുന്നു.

3

മൊഴിയെടുക്കാനെത്തിയ ഉന്നത കമ്മീഷനോട് ഒരു തവണ സഹകരിച്ചെങ്കിലും പിന്നീട് ശങ്കർ മോഹൻ സഹകരിച്ചിരുന്നില്ലെന്നും വിവരം ഉണ്ടായിരുന്നു. ജീവനക്കാർക്കും വിദ്യാർഥികൾക്കും എതിരെ നിലാപടെടുത്ത അടൂർ ഗോപാലകൃഷ്ണനെതിരെ റിപ്പോർട്ടിൽ പരാമർശം ഉണ്ടായിരുന്നു. അടൂരിനെ ജാതിവാദി എന്നു വിളിക്കുന്നതു ഭോഷത്തരമാണെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.എ.ബേബി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

4

അടൂരിനെ ജാതിവാദി എന്നു വിളിക്കുന്നത് ഭോഷത്തരമാണ് . മലയാള സിനിമയിൽ എന്നും നിലനിന്നിരുന്ന ജാതി വിഭാഗീയതയിൽ നിന്ന് അടൂർ തന്റെ ചലച്ചിത്ര ജീവിതത്തിന്റെ 50 വർഷവും മാറി നിന്നു. പ്രതിഭ കൊണ്ടു മാത്രമാണ് ജാതി ക്ലിക്കുകളുടെ തരംതാണ സഹായത്തിനായി അടൂരിനു പോകേണ്ടി വരാത്തത് എന്നാണ് എംഎ ബേബി ഫേസ്ബുക്കിൽ കുറിച്ചത്.

5

കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ കുറച്ച് വിദ്യാർഥികളും തൊഴിലാളികളും ഉന്നയിച്ച കാര്യങ്ങൾ സർക്കാർ ഗൗരവമായി പരിഗണിച്ചു വരികയാണ്. പുണെയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങൾ യൂണിയൻ സർക്കാരിന്റെ വർഗീയ രാഷ്ട്രീയത്താൽ തകർക്കപ്പെടുന്ന കാലത്ത് ഈ സ്ഥാപനത്തിന്റെ വളർച്ച രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്.

6

ഇന്ത്യയിലെ മനു വാദ-അർധ ഫാഷിസ്റ്റ് സർക്കാരിനെതിരെ നിരന്തരം ഉയർന്ന ശബ്ദങ്ങളിൽ ഒന്ന് അടൂരിന്റേതാണ്. വെറും മൗനം കൊണ്ടു മാത്രം അദ്ദേഹത്തിന് നേടാമായിരുന്ന പദവികൾ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളുടെ അധ്യക്ഷസ്ഥാനം മാത്രമല്ല. ജീവിതകാലം മുഴുവൻ അടൂർ മതേതരവാദിയായിരുന്നു എന്നും എംഎ ബേബി എഴുതി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+