ബിആർഎസ് മഹാറാലിയിൽ പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് പിണറായി
തെലങ്കാന: തെലങ്കാനയിലെ ബിആർഎസ് മഹാറാലിയിൽ പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാരിനെതിരെ അദ്ദേഹം രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.
തെലങ്കാന മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ ചന്ദ്രശേഖർ റാവുവിനെ പിണറായി അഭിനന്ദിച്ചു. സംഘപരിവാർ രാഷ്ട്രീയത്തിന് എതിരെ ഒന്നിച്ച് മുന്നോട്ടുപോകാൻ അദ്ദേഹം ആഹ്വാനം ചെയ്‌തു.

തെലങ്കാനയിലെ ഖമ്മത്ത് ബിആർഎസ് മഹാറാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കവേയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്. റാലിയിൽ ബിജെപിക്കും കേന്ദ്ര സർക്കാരിനും എതിരെ രൂക്ഷ വിമർശനമാണ് പിണറായി വിജയൻ നടത്തിയത്.
ഫെഡറൽ സംവിധാനം തകർക്കാൻ കേന്ദ്രസർക്കാരും ബിജെപിയും ശ്രമിക്കുന്നതായി പിണറായി പറഞ്ഞു. ഭരണഘടനയെ ബിജെപി നോക്കുകുത്തിയാക്കി. ഗവർണർമാരെ ഉപയോഗിച്ച് വിദ്യഭ്യാസ സമ്പ്രദായം തകർക്കാൻ ശ്രമിക്കുന്നു. ജനാധിപത്യത്തിന് ബിജെപി ഭീഷണിയെന്നും പിണറായി റാലിയെ അഭിസംബോധന ചെയ്‌തുകൊണ്ട് പറഞ്ഞു.
കേന്ദ്രസർക്കാർ ഫെഡറലിസം തകർക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനങ്ങളുടെ അധികാരങ്ങളിൽ കൈകടത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കേന്ദ്രനയങ്ങൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. മുന്നോട്ടുള്ള യാത്രകൾ ഒന്നിച്ചാകാമെന്നും പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്നും ഖമ്മത്ത് നടന്ന പ്രതിപക്ഷ മഹാറാലിയിൽ മുഖ്യമന്ത്രി പറഞ്ഞു.
ജനാധിപത്യത്തിന് ബിജെപി സർക്കാർ ഭീഷണിയായി മാറിയിരിക്കുകയാണ്. ബ്രിട്ടീഷ് അനുകൂലികളാണ് കേന്ദ്രം ഭരിക്കുന്നത്. അവർ ഭരണഘടനയെ നോക്കുകുത്തിയാക്കിയിരിക്കുകയാണ്. സംസ്ഥാന സർക്കാരുകളെ തകർക്കാൻ ഗവർണറുടെ ഓഫീസിനെ കേന്ദ്രം ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊതുസമ്മേളനത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്, മറ്റ് പ്രമുഖ ദേശീയ നേതാക്കളും പങ്കെടുത്തു.
ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി ചന്ദ്രശേഖർ റാവു തെലങ്കാന രാഷ്ട്രസമിതിയെ ഭാരത് രാഷ്ട്ര സമിതിയാക്കി മാറ്റിയിരുന്നു. മാറ്റത്തിന് ശേഷം നടത്തുന്ന ആദ്യ ബഹുജന പരിപാടിയാണ് ഇത്.
ബിജെപിക്കും കോൺഗ്രസിനും ബദലായി മൂന്നാം മുന്നണി രൂപീകരിക്കുവാനുള്ള ശ്രമമാണ് ബിആർഎസ് നടത്തുന്നത്. ഫെഡറലിസത്തിനും കർഷകർക്കും എതിരെ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന സമീപനങ്ങളെ എതിർക്കാനുള്ള കൂട്ടായ്മ എന്നാണ് റാലിയെ ബിആർഎസ് വിശേഷിപ്പിച്ചിട്ടുള്ളത്..
-
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം












Click it and Unblock the Notifications