തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പോസ്റ്റൽ വോട്ട് ഏപ്രിൽ 3 വരെ, സൗകര്യം ഉപയോഗിക്കണമെന്ന് കളക്ടർ
തിരുവനന്തപുരം: പോസ്റ്റൽ വോട്ടിങ്ങിനായി 14 വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരിൽ പോസ്റ്റൽ വോട്ടിന് അപേക്ഷിച്ചിട്ടുള്ളവർക്ക് അവരവർക്ക് വോട്ടുളള മണ്ഡലങ്ങളിലെ വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളിലെത്തി പോസ്റ്റൽ വോട്ട് രേഖപ്പെടുത്താം. ഏപ്രിൽ മൂന്നു വരെയാണ് ഇതിനുള്ള സൗകര്യം.
ജില്ലയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ ഈ സൗകര്യം ഉപയോഗപ്പെടുത്തണം. അന്യ ജില്ലയിൽ വോട്ടുള്ള ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് തപാൽ വഴിയായിരിക്കും ലഭിക്കുന്നത്. അതിനുള്ള അപേക്ഷ അതത് വരണാധികാരിക്ക് നൽകേണ്ടതാണ് എന്ന് കളക്ടർ അറിയിച്ചു.
വോട്ടർ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തിക്കുന്ന ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ പോസ്റ്റൽ വോട്ട് ചെയ്യാം. സമ്മതിദായകർ തെരഞ്ഞെടുപ്പു കമ്മിഷൻ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡോ (EPIC Card) തെരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും തിരിച്ചറിയൽ കാർഡോ നിർബന്ധമായും കൈയിൽ കരുതണം. പോസ്റ്റൽ ബാലറ്റിനൊപ്പമുളള ഡിക്ലറേഷൻ സാക്ഷ്യപ്പെടുത്തുന്നതിനായി ഗസറ്റഡ് ഓഫിസറുടെ സേവനം സെന്ററിൽ ഏർപ്പെടുത്തും. വോട്ടെടുപ്പ് നടപടികൾക്കായി രണ്ടു പോളിങ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥനും ഉണ്ടാകും. വോട്ടിങ് പ്രക്രിയ വിഡിയോയിൽ പകർത്തും. സ്ഥാനാർത്ഥികൾക്കും ഏജന്റുമാർക്കും വോട്ടിങ് പ്രക്രിയ നിരീക്ഷിക്കാവുന്നതാണ്.
വോട്ടിങ് പൂർത്തിയായ ശേഷം ഓരോ ദിവസവും സ്ഥാനാർത്ഥിയുടെയോ ഏജന്റിന്റെയോ സാന്നിദ്ധ്യത്തിൽ വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറുകൾ അടങ്ങുന്ന സീൽ ചെയ്ത പെട്ടി റിട്ടേണിങ് ഓഫിസർ ഇതിനായി സജീകരിച്ചിരിക്കുന്ന സ്ട്രോങ് റൂമിൽ പോലീസ് സുരക്ഷയിൽ സൂക്ഷിക്കും.
ജില്ലയിലെ വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ ഇവ:
(നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ)
വർക്കല - എൻ.എം.എസ്. എൽ.പി.എസ്. പുത്തൻചന്ത, വർക്കല
ആറ്റിങ്ങൽ - ഗവ. മോഡൽ എച്ച്.എസ്.എസ്. ആറ്റിങ്ങൽ
ചിറയിൻകീഴ് - ഗവ. എൽ.പി. സ്‌കൂൾ, കോരാണി
നെടുമങ്ങാട് - ടൗൺ എൽ.പി.എസ്, ബസ് സ്റ്റാൻഡിനു സമീപം
നെടുമങ്ങാട്
വാമനപുരം - ഗവ. എച്ച്.എസ്.എസ്. വെഞ്ഞാറമൂട്
കഴക്കൂട്ടം - ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസ്,
കഴക്കൂട്ടം(പോത്തൻകോട്)
വട്ടിയൂർക്കാവ് - സ്പെഷ്യൽ തഹസിൽദാർ എൽ.എ, കിഫ്ബി നം.1,
എൽ.ആർ.എം. ക്യാംപ് ഓഫിസ് (കവടിയാർ വില്ലേജ്
ഓഫിസിന് എതിർവശം)
തിരുവനന്തപുരം - എസ്.എം.വി. ബോയ്സ് എച്ച്.എസ്.എസ്. തിരുവനന്തപുരം
നേമം - ശ്രീചിത്തിര തിരുനാൾ കോളജ് ഓഫ് എൻജിനീയറിങ്
പാപ്പനംകോട്
അരുവിക്കര - ഗവ. യു.പി.എസ്. വെള്ളനാട്
പാറശാല - എം.ജി.എൻ.ആർ.ഇ.ജി.എസ്. ഹാൾ,
ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, പാറശാല
കാട്ടാക്കട - ഗവ. എൽ.പി.എസ്, കുളത്തുമ്മൽ, കാട്ടാക്കട
കോവളം - ജി.എച്ച്.എസ്. ബാലരാമപുരം
നെയ്യാറ്റിൻകര - റവന്യൂ റിക്കവറി തഹസിൽദാരുടെ കാര്യാലയം,
നെയ്യാറ്റിൻകര