• search
 • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഗണ്‍മാനെ ചോദ്യം ചെയ്യും, സ്വപ്നയെ വിളിച്ചത് 4 തവണ, ശിവശങ്കറും സ്വപ്‌നയും തമ്മില്‍ ബെംഗളൂരു യാത്രകളും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറും സ്വപ്‌നയും തമ്മില്‍ പല ഇടപാടുകളും നടത്തി എന്ന ബലമായ വിശ്വാസത്തിലാണ് എന്‍ഐഎ. കേസില്‍ ശിവശങ്കറിനെ കുടുക്കാനുള്ള ശക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ട് സമയമെടുത്ത് പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് തീരുമാനം. യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിനെ വീണ്ടും ചോദ്യം ചെയ്യാനാണ് ഒരുങ്ങുന്നത്. ഇയാളുടെ പങ്ക് സംശയാസ്പദമാണെന്ന് ഫോണ്‍ കോളുകളില്‍ നിന്ന് വ്യക്തമാണ്.

ഗണ്‍മാനെ ചോദ്യം ചെയ്യും

ഗണ്‍മാനെ ചോദ്യം ചെയ്യും

ഗണ്‍മാന്‍ ജയഘോഷിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ജയഘോഷിന് ഹാജരാവാന്‍ ഉടന്‍ നോട്ടീസ് നല്‍കും. ഇയാള്‍ നാല് തവണ സ്വപ്‌നയെയും സരിത്തിനെയും ഫോണില്‍ വിളിച്ചിരുന്നു. അതും സ്വര്‍ണം കടത്തിയ നയതന്ത്ര ബാഗ് കസ്റ്റംസ് പിടിച്ചെടുത്ത ശേഷം. ഇരുവരെയും കോണ്‍സുലേറ്റില്‍ നിന്ന് ഒഴിവാക്കി എന്നറിയുന്ന ജയഘോഷ് ബാഗ് പിടിച്ചുവെച്ച് ശേഷവു ംഇവരെ എന്തിനാണ് വിളിച്ചതെന്നാണ് സംശയം ഉയരുന്നത്. ഇതാണ് കസ്റ്റംസിന് അറിയാനുള്ളത്.

ശിവശങ്കറിന്റെ യാത്രകള്‍

ശിവശങ്കറിന്റെ യാത്രകള്‍

ബഹിരാകാശ പാര്‍ക്ക് ആശയത്തെ കുറിച്ചുള്ള പ്രാരംഭ ചര്‍ച്ചയുടെ അവസരത്തില്‍ തന്നെ ശിവശങ്കര്‍ നടത്തിയ ബംഗളൂരു യാത്രകളെ കുറിച്ചും അന്വേഷണം തുടങ്ങി. ബംഗളൂരുവിലേക്ക് ശിവശങ്കര്‍ നടത്തിയ യാത്രകളില്‍ സ്വപ്‌നയും ഒപ്പമുണ്ടായിരുന്നു. ഇക്കാര്യം എല്ലാ അന്വേഷണ ഏജന്‍സികളും കണ്ടെത്തി കഴിഞ്ഞു. യാത്രയിലെ വ്യക്തിപരമായ കാര്യം ഇപ്പോള്‍ അന്വേഷിക്കില്ല. പകരം ഇവര്‍ ആരൊക്കെ ബന്ധപ്പെട്ടു എന്നാണ് ഇനി കണ്ടെത്താനുള്ളത്. ചില ശാസ്ത്രജ്ഞരെ ഇവര്‍ കണ്ടിരുന്നു.

രാജ്യരഹസ്യങ്ങളുടെ പരിധി

രാജ്യരഹസ്യങ്ങളുടെ പരിധി

ശാസ്ത്രജ്ഞരെ കണ്ടത് ഗൗരവമുള്ള കാര്യമാണ്. എന്നാല്‍ ശിവശങ്കറിന് ഈ കൂടിക്കാഴ്ച്ചയ്ക്ക് സ്വാതന്ത്രമുണ്ട്. ഇക്കാര്യം മുന്‍കൂട്ടി സര്‍ക്കാരിനെ അറിയിച്ചിരുന്നില്ലെങ്കിലും, പിന്നീട് അറിയിച്ചിരുന്നു. ശാസ്ത്രജ്ഞരുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് സ്വപ്നയെ കൂടെ കൊണ്ടുപോയതിന് സര്‍ക്കാര്‍ അനുമതി നല്‍കിയോ എന്നറിയില്ല. ഇല്ലെങ്കില്‍ അത് ചട്ടലംഘനമാണ്. ഈ ബന്ധങ്ങള്‍ സ്വപ്‌ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടില്ല എന്ന് ഉറപ്പാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

cmsvideo
  Faisal Fareed Was Acted And Produced Malayalam Movies
  ശിവശങ്കറിനെ രക്ഷിക്കുന്നു

  ശിവശങ്കറിനെ രക്ഷിക്കുന്നു

  ശിവശങ്കറിനെ കുറിച്ച് യാതൊന്നും പറയാന്‍ സ്വപ്‌ന തയ്യാറായിട്ടില്ല. അദ്ദേഹത്തെ മനപ്പൂര്‍വം രക്ഷിക്കാനുള്ള ശ്രമമാണ് സ്വപ്‌നയുടെ ഭാഗത്ത് നിന്നുള്ളത്. സൗഹൃദത്തിനപ്പുറം ശിവശങ്കറുമായി ഒന്നുമില്ലെന്ന് സ്വപ്‌ന പറയുന്നു. എന്നാല്‍ സന്ദീപിലാണ് കസ്റ്റംസിന്റെ എല്ലാ പ്രതീക്ഷയും. ഇയാളെ ചോദ്യം ചെയ്താല്‍ എല്ലാം പൊളിയും. അതേസമയം സരിത്തിന്റെ മൊഴിയെല്ലാം ശിവശങ്കറിന് എതിരാണ്. സ്‌പേസ് പാര്‍ക്കിലെ നിയമനം, സെക്രട്ടേറിയേറ്റിന് മുന്നിലെ ഫ്‌ളാറ്റ് എടുത്തത് തുടങ്ങിയ കാര്യങ്ങളിലാണ് ശിവശങ്കറിന് ബന്ധമുള്ളൂ.

  റമീസിനെ രക്ഷപ്പെടുത്താന്‍ നീക്കം

  റമീസിനെ രക്ഷപ്പെടുത്താന്‍ നീക്കം

  നെടുമ്പാശ്ശേരി വിമാനത്താവളം വഴി തോക്കുകള്‍ കടത്താന്‍ ശ്രമിച്ച കേസില്‍ അട്ടിമറി നീക്കം നടക്കുന്നു. ഉന്നത തല ഇടപെടല്‍ ഈ കേസില്‍ ഉണ്ടായോ എന്ന് എന്‍ഐഎ അന്വേഷിക്കുകയാണ്. നെടുമ്പാശ്ശേരിയില്‍ വെച്ച് വിവിധ ഘടകങ്ങളാക്കി നിലയിലാണ് തോക്കുകല്‍ പിടിച്ചത്. ഫര്‍ണിച്ചര്‍ ഭാഗങ്ങള്‍ എന്നായിരുന്നു റമീസിന്റെ മറുപടി. നിരവധി കള്ളങ്ങളാണ് റമീസ് പിന്നീട് പറഞ്ഞത്. പാലക്കാട് റൈഫില്‍ അസോസിയേന് വേണ്ടിയാണ് റൈഫിള്‍ എന്ന വന്‍ കള്ളമാണ് ഇയാള്‍ പറഞ്ഞിരുന്നത്. ഇത് അസോസിയേഷന്‍ തന്നെ തള്ളിക്കളഞ്ഞു.

  ശിവശങ്കര്‍ പറയുന്നത്...

  ശിവശങ്കര്‍ പറയുന്നത്...

  ജോലിയുടെ ഭാഗമായുള്ള മാനസിക സമ്മര്‍ദം ലഘൂകരിക്കാനാണ് സ്വപ്‌നയുടെ ഫ്‌ളാറ്റിലെ പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നതെന്ന് ശിവശങ്കര്‍ പറഞ്ഞു. എന്‍ഐഎയോടാണ് ഇക്കാര്യം പറഞ്ഞത്. മദ്യപാനം അടക്കമുള്ള ശീലങ്ങള്‍ പ്രതികള്‍ മുതലെടുത്തെന്നും ശിവശങ്കര്‍ പറഞ്ഞു. ജോലി കഴിഞ്ഞ് പലപ്പോഴും അര്‍ധരാത്രിയിലാണ് ഓഫീസില്‍ നിന്ന് ഇറങ്ങിയിരുന്നത്. അതുകൊണ്ടാണ് സെക്രട്ടേറിയേറ്റിന് അടുത്ത് ഫ്‌ളാറ്റ് എടുത്തത്. സ്വപ്‌നയുടെ ഭര്‍ത്താവും കുട്ടുകളും അടുപ്പമുള്ളവരും താന്‍ വരുമ്പോള്‍ ഫ്‌ളാറ്റില്‍ ഉണ്ടാവുമായിരുന്നു. നിയമവിരുദ്ധമായ മറ്റൊരു പ്രവര്‍ത്തിക്കും കൂട്ടുനിന്നിട്ടില്ലെന്നും ശിവശങ്കര്‍ പറഞ്ഞു.

  ശിവശങ്കര്‍ വീഴുമോ?

  ശിവശങ്കര്‍ വീഴുമോ?

  ശിവശങ്കറിനെ കേസില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കേണ്ടെന്നാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. യുഎപിഎ ഇല്ലെങ്കില്‍ അഴിമതി നിരോധന നിയമപ്രകാരം കേസ് വന്നേക്കും. കേസ് ഡയറി പരിശോധിച്ച് സ്വപ്‌നയ്‌ക്കെതിരെ അടക്കം രാജ്യദ്രോഹക്കുറ്റമുണ്ടെന്ന് കോടതി വിലയിരുത്തുന്ന പക്ഷം അന്വേഷണവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. റമീസ് അടക്കമുള്ളവര്‍ക്ക് തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകളുമായി ബന്ധമുണ്ടെന്ന സൂചനകളും ഇതിലൂടെ ലഭിക്കുന്നുണ്ട്.

  Thiruvananthapuram

  English summary
  gold smuggling case: customs may question uae attache's gunman jayghosh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more