ചിറയിൻകീഴ് ദുരഭിമാന മർദ്ദനം; മതവിരോധത്തെ തുടർന്നെന്ന് പൊലീസിൻ്റെ എഫ്.ഐ.ആർ
തിരുവനന്തപുരം: ചിറയിൻകീഴിൽ പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ ഭാര്യയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ച സംഭവത്തിൽ ആക്രമണം മതവിരോധത്തെ തുടർന്നെന്ന് പൊലീസിൻ്റെ എഫ്. ഐ. ആർ. പട്ടികജാതി വിഭാഗത്തിൽപെട്ട യുവാവിനെയാണ് ഉയർന്ന സമുദായത്തിലുള്ള പെൺകുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചത്. എന്നാൽ, മതംമാറാൻ നിർബന്ധിച്ചിട്ടില്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സംഭവത്തിൽ തുടർന്ന് ഒളിവിൽ പോയ പെൺകുട്ടിയുടെ സഹോദരനെതിരെ പൊലീസ് പട്ടികജാതി നിരോധനനിയമടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.
{photo-feature}












Click it and Unblock the Notifications