തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കനത്ത മഴ, കാറ്റ്, കടല്‍ക്ഷോഭം; തിരുവനന്തപുരം ജില്ലയില്‍ 78 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ ജില്ലയിലാകമാനം കനത്ത മഴയും ശക്തമായ കാറ്റും. തീരമേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷം. ജില്ലയില്‍ 78 കുടുംബങ്ങളിലായി 308 പേരെ മാറ്റി പാര്‍പ്പിച്ചു. വിവിധ താലൂക്കുകളിലായി 32 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. കൂടുതല്‍ ആളുകളെ മാറ്റിപാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കാനുള്ള 318 കെട്ടിടങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സജ്ജമാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

kerala

തിരുവനന്തപുരം താലൂക്കില്‍ നാലു ദുരിതാശ്വാസ ക്യാംപുകളിലായി 44 കുടുംബങ്ങളിലെ 184 പേരെ മാറ്റി പാര്‍പ്പിച്ചു. പേട്ട വില്ലേജില്‍ സെന്റ് റോച്ചസ് സ്‌കൂളില്‍ 19 കുടുംബങ്ങളിലെ 60 പേര്‍ കഴിയുന്നുണ്ട്. ചാക്ക ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ ക്യാംപില്‍ ഒരു കുടുംബത്തിലെ നാലു പേരെ മാറ്റി പാര്‍പ്പിച്ചു. മണക്കാട് വില്ലേജില്‍ കാലടി ഗവണ്‍മെന്റ് സ്‌കൂളില്‍ തുറന്ന ദുരിതാശ്വാസ ക്യാംപില്‍ ആറു കുടുംബങ്ങളിലെ 21 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കഠിനംകുളം വില്ലേജില്‍ 18 കുടുംബങ്ങളിലെ 99 പേരെ മാറ്റി പാര്‍പ്പിച്ചു.

ചിറയിന്‍കീഴ് താലൂക്കില്‍ രണ്ടു ദുരിതാശ്വാസ ക്യാംപുകളാണു തുറന്നിട്ടുള്ളത്. അഞ്ചുതെങ്ങ് സെന്റ് ജോസ്ഫ്സ് സ്‌കൂളില്‍ നാലു കുടുംബങ്ങളിലെ 10 പേരെയും ബി.ബി.എല്‍.പി.എസില്‍ ഏഴു കുടുംബങ്ങളിലെ 14 പേരെയും മാറ്റി പാര്‍പ്പിച്ചു.

നെയ്യാറ്റിന്‍കര താലൂക്കില്‍ മൂന്നു ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. അടിമലത്തുറ അനിമേഷന്‍ സെന്ററില്‍ തുറന്ന ക്യാംപില്‍ രണ്ടു കുടുംബങ്ങളിലെ എട്ടു പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. വിഴിഞ്ഞം ഹാര്‍ബര്‍ എല്‍.പി. സ്‌കൂളിലെ ക്യാംപില്‍ എട്ടു കുടുംബങ്ങളിലെ 38 പേരും പൊഴിയൂര്‍ ജി.യു.പി.എസില്‍ 13 കുടുംബങ്ങളിലെ 51 പേരെയും മാറ്റി പാര്‍പ്പിച്ചു.

നെയ്യാറ്റിന്‍കര താലൂക്കില്‍ ഒരു വീട് പൂര്‍ണമായും 13 എണ്ണം ഭാഗീകമായും തകര്‍ന്നു. തിരുവനന്തപുരം താലൂക്കില്‍ മൂന്ന്, വര്‍ക്കല - 4, നെടുമങ്ങാട് - 9, ചിറയിന്‍കീഴ് -3 എന്നിങ്ങനെയാണു മറ്റു താലൂക്കുകളില്‍ ഭാഗീകമായി തകര്‍ന്ന വീടുകളുടെ എണ്ണം.

ലോക്ക്ഡൗണില്‍ ഹൈദരാബാദ്- ചിത്രങ്ങള്‍ കാണാം

ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ കുടുതലായി തുറക്കേണ്ടിവന്നാല്‍ ആവശ്യമായ കെട്ടിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. തിരുവനന്തപുരം -91, നെയ്യാറ്റിന്‍കര - 46, നെടുമങ്ങാട് -75, ചിറയിന്‍കീഴ് - 60, വര്‍ക്കല - 34,കാട്ടാക്കട - 12 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളില്‍ സജ്ജമാക്കിയിട്ടുള്ള കെട്ടിടങ്ങളുടെ എണ്ണം. എല്ലായിടത്തും കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കും. വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികളെ മാറ്റിപാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ഏറ്റവും അടുത്ത ഡൊമിസിലിയറി കെയര്‍ സെന്ററിലേക്കു മാറ്റാനുള്ള ക്രമീകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

ഭാനു ശ്രീ മെഹ്റയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
ജാഗ്രത.. ചില്ലറക്കാരനല്ല ഈ ടൗട്ടെ ചുഴലിക്കാറ്റ്

Thiruvananthapuram
English summary
Heavy rain, wind, and rough seas; In Thiruvananthapuram district, 78 families were relocated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X