തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എയ്ഡ്‌സ് രോഗി പതിനാറുകാരിയെ പീഡിപ്പിച്ചു

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: എയിഡ്‌സ് രോഗിയായ യുവാവ് പതിനാറുവയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ അമ്മയാണ് മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പോലീസില്‍ നല്‍കിയ പരാതി.

പരാതിയുടെ അടിസ്ഥാനത്തില്‍ കാട്ടാക്കട കുറ്റിച്ചല്‍ കോട്ടൂര്‍ സ്വദേശിയായ 19 കാരനായ യുവാവിനെ മെഡിക്കല്‍ കോളജ് സി.ഐ ഷീന്‍ തറയിലും സംഘവും അറസ്റ്റ് ചെയ്തു. അറസ്റ്റിലായ യുവാവിനെ വൈദ്യ പരിശോധനയ്ക്ക് വിധേനാക്കിയപ്പോഴാണ് എയ്ഡ്‌സ് രോഗമുണ്ടെന്ന് കണ്ടെത്തിയത്.

womam-abuse

കഴിഞ്ഞ 19ന് മെഡിക്കല്‍കോളജ് കുഞ്ചാലമൂട് സ്വദേശിയായ 16കാരിയെ കാണാതായിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ് പ്രണയം നടിച്ച് വശീകരിച്ചതാണെന്ന് കാട്ടി അമ്മ പോലീസ് സ്‌റ്റേഷനിലെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെങ്കിലും തട്ടിക്കൊണ്ടുപോകലിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പെണ്‍കുട്ടിയെ ചാങ്കോട്ടുകോണത്തെ സുഹൃത്തിന്റെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പോലീസ് സംശയിക്കുന്നുണ്ട്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും. എയ്ഡ്‌സ് രോഗിയാണെന്നത് അറിഞ്ഞുകൊണ്ട് മന:പൂര്‍വം പെണ്‍കുട്ടിയെ വഞ്ചിച്ചതാണോയെന്ന് വ്യക്തമല്ല. പെണ്‍കുട്ടിയെയും വൈദ്യപരിശോനയ്ക്ക് വിധേയയാക്കി.

Thiruvananthapuram
English summary
HIV patient rapes minor girl in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X