Get Updates
Get notified of breaking news, exclusive insights, and must-see stories!

വിധി കേള്‍ക്കാതെ മദ്യപിച്ച് ലക്കുകെട്ട് പ്രതി വീട്ടില്‍; കഠിന തടവും പിഴയും വിധിച്ച് കോടതി

തിരുവനന്തപുരം: കൊലക്കേസിലെ വിധി കേള്‍ക്കാതെ മുങ്ങി വീട്ടിലെത്തി മദ്യപിച്ച് കിടന്ന പ്രതിക്ക് പതിനേഴര വര്‍ഷം കഠിന തടവ്. ഒപ്പം 54000 രൂപ പിഴയും ചുമത്തി. തിരുവനന്തപുരം ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പോത്തന്‍കോട് സ്വദേശി പൊമ്മു എന്ന ബൈജുവാണ് കേസിലെ പ്രതി. 2022 ല്‍ ഇബ്രാഹിം എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് ജില്ലാ കോടതിയുടെ വിധി.

കേസ് ഇന്നലെ വിധി പറയുന്നതിനായി പരിഗണിച്ചിരുന്നു. എന്നാല്‍ ബൈജു വിധി കേള്‍ക്കാന്‍ എത്തിയില്ല. പൊലീസ് അന്വേഷണത്തില്‍ ഇയാളെ വീട്ടില്‍ മദ്യപിച്ച് ലക്കുകെട്ട നിലയില്‍ കണ്ടെത്തി. കേസില്‍ വിചാരണ പൂര്‍ത്തിയായി വിധി പറയാനിരിക്കെ ആയിരുന്നു ബൈജു കടന്ന് കളഞ്ഞത്. എന്നാല്‍ കുറ്റക്കാരനാണോ അല്ലയോ എന്നതില്‍ വിധി പറയാന്‍ കോടതി ആദ്യം വിളിച്ചപ്പോള്‍ പ്രതി അമ്പലത്തില്‍ തേങ്ങ ഉടക്കാന്‍ പോയതാണെന്നായിരുന്നു അഭിഭാഷകന്‍ പറഞ്ഞത്.

law

പക്ഷെ രണ്ടാം തവണ കേസ് പരിഗണിച്ചപ്പോഴും ബൈജു എത്തിയില്ല. മൂന്നാം തവണയും കേസ് വിളിച്ചപ്പോള്‍ എത്താതിരുന്നതോടെയാണ് ഇയാള്‍ മുങ്ങിയതാണ് എന്ന് മനസിലായത്. കൊയ്ത്തൂര്‍കോണം സ്വദേശിയും 64 കാരനുമായ ഇബ്രാഹിം എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ബൈജു. 2022 ജൂണ്‍ 17 ന് ആയിരുന്നു ഇബ്രാഹിമിനെ ബൈജു വെട്ടി പരിക്കേല്‍പ്പിച്ചത്.

കൊയ്ത്തൂര്‍കോണത്തെ ഒരു കടയില്‍ ബൈജു സാധനം വാങ്ങാന്‍ എത്തിയതായിരുന്നു. മദ്യലഹരിയിലായിരുന്ന ബൈജു കടയുടമയായ യുവതിയോട് സാധനം വാങ്ങിയതിന്റെ പണം നല്‍കാതെ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ആ സമയത്ത് കടയില്‍ സാധനം വാങ്ങാന്‍ എത്തിയ ഇബ്രാഹിം വിഷയത്തില്‍ ഇടപെട്ടു. ഇത് ബൈജുവിന് പിടിച്ചില്ല. പ്രകോപിതനായ ബൈജു കൈവശമുണ്ടായിരുന്ന വെട്ടുകത്തി കൊണ്ട് ഇബ്രാഹിമിനെ വെട്ടുകയായിരുന്നു.

മാരകമായി പരിക്കേറ്റ ഇബ്രാഹിമിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് ഇബ്രാഹിമിന്റെ മരണം സംഭവിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+